Loading ...

Home health

കൊവിഡ് പഠനത്തിന് മാര്‍ഗരേഖയുമായി ആരോഗ്യവകുപ്പ്

തി​രുവനന്തപുരം: കൊവിഡ് രോഗവ്യാപനത്തെ സമഗ്രമായി പഠിക്കാനും കണ്ടെത്താനും ലക്ഷ്യമിട്ടുള്ള ആന്റിബോഡി ടെസ്റ്റിനായുള്ള മാര്‍ഗരേഖ തയാറാക്കിയതായി സംസ്ഥാന ആരോഗ്യവകുപ്പ്. ഇതോടെ ടെസ്റ്റ് ഉടന്‍ ആരംഭിച്ചേക്കുമെന്നും ആരോഗ്യവകുപ്പ് അധി​കൃതര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. അതേസമയം ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായി പ്രത്യേക പരിശോധന ഉപയോഗപ്പെടുത്താമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാകുന്നുണ്ട്. തിരുവനന്തപുരത്തെ അച്യുതമേനോന്‍ സെന്ററിന്റെ സഹകരണത്തോടെയാണ് പഠനം. എന്നാല്‍ നിലവില്‍ രോഗത്തിന്റെ സാമൂഹിക വ്യാപനത്തെ കണ്ടെത്താനാണ് രക്ത സാംപിളുകള്‍ ശേഖരിച്ച്‌ ആന്റിബോഡി ടെസ്റ്റ് നടത്തുന്നത്. രക്തസാംപിള്‍ ശേഖരിക്കുമ്ബോഴും നശിപ്പിക്കുമ്ബോഴും സുരക്ഷയ്ക്കായുള്ള പ്രോട്ടോക്കോള്‍ കര്‍ശനമായി​ പാലികാണാമെന്നും മാര്‍ഗ്ഗരേഖയില്‍ നിര്‍ദേശിക്കുന്നുണ്ട്.

Related News