Loading ...

Home USA

കാതോലിക്ക ബാവയ്ക്ക് ജന്മദിനാശംസകൾ നേർന്ന് ബറാക് ഒബാമയും മിഷേലും

ന്യൂയോർക്ക്: അപ്പോസ്തോലിക സന്ദർശനത്തിനായി നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം സന്ദർശിക്കുന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവക്ക് അമേരിക്കൻ പ്രസിഡന്റ്് ബറാക് ഒബാമയും ഭാര്യ മിഷേലും ജന്മദിനാശംസകൾ കൈമാറി.

മലങ്കര ഓർത്തഡോക്സ് സഭയുടെ അമേരിക്കയിലെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച ഒബാമ, മനുഷ്യാവകാശ സംരക്ഷണം സ്ത്രീ സമത്വം പാർശ്വവത്കരിക്കപ്പെട്ടവരോടുള്ള കരുതൽ എന്നിവയിൽ സഭയുടെ നിലപാട് പ്രചോദനാത്മകമാണെന്നും ലോകം മെച്ചപ്പെടുത്തുന്നതിനായുള്ള ബാവായുടെ താല്പര്യം പ്രത്യാശജനകമാണെന്നും അനുമോദന സന്ദേശത്തിൽ ഒബാമ കുറിച്ചു. 

കാതോലിക്ക ബാവയുടെ എഴുപതാമത് ജന്മദിനം ഓഗസ്റ്റ് 30ന് (ബുധൻ) സപ്തതിയായി ആഘോഷിക്കുകയാണ്. ഈ വർഷം മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രധാന സാമൂഹ്യ സേവന പദ്ധതികളിൽ ഒന്നായ പരുമല കാൻസർ കെയർ സെന്റർ ഉദ്ഘാടനവും നിർധനരായ കാൻസർരോഗികളുടെ ചികിത്സാ സഹായ പദ്ധതി (സ്നേഹ സ്പർശം) ആരംഭിക്കുകയും ചെയ്യുമെന്നു കോട്ടയം ദേവലോകം അരമനയുടെ അറിയിപ്പിൽ പറയുന്നു.

റിപ്പോർട്ട്: ജോൺസൺ പുഞ്ചക്കോണം

Related News