Loading ...

Home health

ലോക്ഡൗണ്‍ കാലത്ത് മൈക്രോഗ്രീന്‍സ് കൃഷി ചെയ്യൂ, കഴിക്കൂ; പലതുണ്ട് കാര്യം

കുറച്ചു നാളുകള്‍ക്കു മുമ്ബാണ് സുഹൃത്തിന്‍റെ വാട്സ്‌ആപ് സ്റ്റാറ്റസിലൂടെ à´ˆ കുഞ്ഞന്‍ ചെടികള്‍ കാണുന്നത്. 'മൈക്രോഗ്രീന്‍സ്' എന്നൊരു അടിക്കുറിപ്പും. ലോക്ഡൗണ്‍ സമയത്ത് കോളേജ് അലുംനി ഗ്രൂപ്പില്‍ à´ˆ കുഞ്ഞന്‍മാര്‍ പ്രസിദ്ധരായി. പിന്നീടുള്ള യൂട്യൂബ്, ഗൂഗിള്‍ സെര്‍ച്ചുകളിലൂടെ കൂടതലറിഞ്ഞു. ഇതിനോടകം വിവിധ കോളേജുകളിലെ ഹോംസയന്‍സ് ഡിപാര്‍ട്മെന്‍റുകള്‍ മൈക്രോഗ്രീന്‍സിനെ അടിസ്ഥാനമാക്കി പ്രൊജക്ടുകള്‍ ആരംഭിച്ചതായും അന്വേഷണത്തില്‍ മനസ്സിലായി. പലരും മൈക്രോഗ്രീന്‍സ് കൃഷി ആരംഭിച്ച ഫോട്ടോകള്‍ സോഷ്യല്‍മീഡിയകളില്‍ പോസ്റ്റ് ചെയ്യാനും തുടങ്ങിയതോടെ ഫോണ്‍ ഗ്യാലറിയാകെ à´ˆ കുഞ്ഞന്‍ ചെടികള്‍ നിറഞ്ഞു.ലോക്ഡൗണ്‍ കാലത്ത് ആര്‍ക്കും ആരംഭിക്കാവുന്നതാണ് മൈക്രോഗ്രീന്‍സ് കൃഷി. à´®àµˆà´•àµà´°àµ‹à´—്രീന്‍സിന്‍റെ പരിപാലനവും വളര്‍ച്ചാ നിരീക്ഷണവും നിങ്ങളുടെ മാനസികാരോഗ്യവും വര്‍ധിപ്പിക്കും. മാത്രമല്ല, വീട്ടിലിരുപ്പ് കാലത്തെ ആലസ്യം ഇത് ഇല്ലാതാക്കുമെന്നും ഉറപ്പാണ്. മാത്രമല്ല, ഭക്ഷ്യ ക്ഷാമത്തിന് ഒരു പരിഹാരം കൂടിയാണ് പോഷകമൂല്യമുള്ള മൈക്രോഗ്രീന്‍സ് കൃഷി. വിഷരഹിതമായി വീട്ടിലുണ്ടാക്കുന്ന ഇലക്കറികള്‍ എന്നും അടുക്കളയിലെത്തിക്കുകയുമാവാം...!

കൃഷി ചെയ്യേണ്ടതിങ്ങനെ
എല്ലാതരം നല്ലയിനം വിത്തുകളും മൈക്രോഗ്രീന്‍സ് കൃഷിക്ക് ഉപയോഗിക്കാം. കടല, ചെറുപയര്‍, ഉലുവ, കടുക്, ഗോതമ്ബ്, തണ്ണിമത്തന്‍, മത്തന്‍, രാഗി തുടങ്ങിയ വിത്തുകളെല്ലാം ഉദാഹരണങ്ങള്‍...
കൃഷിക്ക് മണ്ണോ ചകരിച്ചോറോ ആവശ്യമില്ല എന്നത് ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്കും സ്ഥലപരിമിതിയുള്ളവര്‍ക്കും പച്ചക്കൊടി തന്നെ.
വിത്തുകള്‍ നന്നായി കഴുകി ഒരു രാത്രി വെള്ളത്തില്‍ കുതിര്‍ത്തു വെക്കുക. അടുത്ത ദിവസം നന്നായി കഴുകുക. ഒരു പാത്രത്തില്‍ ടിഷ്യൂ പേപ്പറോ കടലാസോ തുണിയോ വിരിച്ച്‌ നനച്ച ശേഷം വിത്തുകള്‍ അതില്‍ വിതറാം. വിത്തുകള്‍ ഒന്നിന് മുകളില്‍ ഒന്നായി വരാതി നിരത്തി വെക്കുക. ദിവസത്തില്‍ രണ്ടുനേരം നനക്കാം.
മറ്റൊരു രീതി, വേരുകളിറങ്ങാന്‍ പാകത്തിന് നിറയെ തുളകളുള്ള പാത്രത്തില്‍ കുതിര്‍ത്തുവെച്ച വിത്തുകള്‍ വിതറി വെള്ളമൊഴിച്ച മറ്റൊരു പാത്രത്തിലേക്ക് ഇറക്കിവെക്കുക. വെള്ളം വിത്തിന് മുകളിലേക്ക് കയറിവരാതെ തൊട്ടുതൊട്ടില്ലാ എന്ന രീതിയിലായിരിക്കണം. ഈ രീതി പിന്തുടര്‍ന്നാല്‍ എന്നും നനക്കേണ്ടതില്ല. വെള്ളത്തിന്‍റെ നില ശ്രദ്ധിച്ചാല്‍ മതി. മാത്രമല്ല, ചെടികള്‍ മിടുമിടുക്കോടെ വളരുകയും ചെയ്യും.

ഈ വിധം തയാറാക്കിയ വിത്തുകള്‍ നന്നായി മുള വരുന്നത് വരെ നനഞ്ഞ തുണികൊണ്ട് മൂടിവെക്കണം. രണ്ട് ദിവസത്തിനകം വിത്തുകള്‍ മുള വന്ന് തുടങ്ങും. പത്ത് ദിവസം മുതല്‍ രണ്ടാഴ്ചക്കുള്ളില്‍ മൈക്രോഗ്രീന്‍സ് ആവശ്യമായ വളര്‍ച്ചയിലെത്തും.

ചുരുങ്ങിയത് രണ്ട് ഇലയെങ്കിലും വന്ന ശേഷം വിളവെടുക്കാം. ഇലകള്‍ മൂപ്പെത്തുന്നതിന് മുമ്ബുതന്നെ വിളവെടുക്കാന്‍ ശ്രദ്ധിക്കണം. വളര്‍ന്നു കഴിഞ്ഞാല്‍ വേരിന് മുകളില്‍ തണ്ടോടുകൂടി തന്നെ മുറിച്ചെടുത്ത് ഉപയോഗിക്കാം.

ഓരോ വിത്തിനും ഓരോ സ്വഭാവമാണെന്ന് അറിയുക. ചിലത് ചുറുചുറുക്കോടെ പെട്ടെന്ന് വളരും. മറ്റു ചിലത് വളരാന്‍ സമയമെടുക്കും. സൂര്യപ്രകാശം നേരിട്ട് തട്ടേണ്ടതില്ലാത്തതിനാല്‍ വീടിനുള്ളില്‍ സ്വീകരണമുറിയില്‍, അടുക്കളയില്‍, ജനാലക്കരികില്‍ എല്ലാം അലങ്കാരമായി തന്നെ ഇവ വളര്‍ത്താം.

പ്രത്യേകിച്ച്‌ ശാരീരിക അധ്വാനമില്ലാതെ ആര്‍ക്കും ഇവ പരിപാലിക്കാമെന്നതിനാല്‍ കുട്ടികളെയോ പ്രായമായവരെയോ ഏല്‍പിച്ചാല്‍ അവര്‍ക്കും ഉല്ലാസം പകരുന്നതാകും അത്.

പോഷകമൂല്യം അനവധി
ഇത്തരത്തില്‍ ലഭിക്കുന്ന കുഞ്ഞന്‍ െചടികള്‍ പോഷകങ്ങളുടെ കലവറയായാണ് അറിയപ്പെടുന്നത്. സാധാരണ എല്ലാ ഇലക്കറികളും പോഷകങ്ങളാല്‍ സമൃദ്ധമാണല്ലോ. അതേ ഗുണം തീര്‍ച്ചയായും ഈ കുഞ്ഞന്മാര്‍ക്കും ഉണ്ട്. വിറ്റമിന്‍ എ, സി, ഇ, കെ, ഫോളിക് ആസിഡ് തുടങ്ങിയവയും; കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, അയേണ്‍, സിങ് തുടങ്ങിയ ധാതുക്കളാലും സമ്ബന്നരാണിത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, പൊണ്ണത്തടി, വയര്‍ സ്തംഭനം തുടങ്ങിയവയെ പ്രതിരോധിക്കുക എന്നീ ഗുണങ്ങള്‍ വേറെയും!
എടുത്തു പറയാവുന്ന ഒരു സവിശേഷത ആന്‍റിഓക്സൈഡുകളുടെ സാന്നിധ്യമാണ്. ധാരാളം ആന്‍റിഓക്സൈഡുകള്‍ അടങ്ങിയതിനാല്‍ അര്‍ബുദത്തെ ഒരു പരിധിവരെ ചെറുക്കാന്‍ ഈ കുഞ്ഞന്‍ ഇലകള്‍ക്കാകും.

Related News