Loading ...

Home USA

ന്യൂയോര്‍ക്കിലെ മൃഗശാലയിലെ നാല് കടുവകള്‍ക്കും മൂന്ന് സിംഹങ്ങള്‍ക്കും കൊവിഡ്; രണ്ട് വളര്‍ത്തുപൂച്ചകള്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ബ്രോങ്ക്സ് മൃഗശാലയിലെ നാല് കടുവകള്‍ക്കും മൂന്ന് സിംഹങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ജീവനക്കാരില്‍ നിന്നും രോഗം പകര്‍ന്നതെന്നാണ് സൂചന. മൃഗങ്ങളുടെ ആരോഗ്യനില തൃപ്‍തികരമെന്നാണ് മൃഗശാല അധികൃതര്‍ നല്‍കുന്ന വിവരം.അതേസമയം ന്യൂയോര്‍ക്കില്‍ രണ്ട് വളര്‍ത്തുപൂച്ചകള്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. അമേരിക്കയില്‍ ആദ്യമായിട്ടാണ് വളര്‍ത്തുമൃ​ഗങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ന്യൂയോര്‍ക്കിലെ രണ്ട് വ്യത്യസ്ത പ്രദേശങ്ങളിലാണ് പൂച്ചകളുള്ളത്. രണ്ട് പൂച്ചകള്‍ക്കും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുണ്ടെന്നും അതിവേ​ഗം സുഖം പ്രാപിക്കുമെന്ന് വിശ്വസിക്കുന്നതായുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. à´ªàµ‚ച്ചകളിലൊന്നിന്റെ ഉടമയ്ക്ക് കൊവിഡ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ രണ്ടാമത്തെ പൂച്ചയുടെ ഉടമയ്ക്കോ വീട്ടിലുള്ളവര്‍ക്കോ കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടില്ല.ഇതേ വീട്ടിലെ രണ്ടാമത്തെ പൂച്ചയ്ക്ക് രോ​ഗബാധയില്ല. മൃ​ഗങ്ങളിലെ കൊവിഡ് ബാധയെക്കുറിച്ച്‌ അമേരിക്ക ഇപ്പോഴും പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്.അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 26 ലക്ഷം കടന്നു. മരണം 1,83,000 കവിഞ്ഞു. അമേരിക്കയില്‍ മാത്രം 24 മണിക്കൂറിനിടെ മരിച്ചത് 2,219 പേരാണ്. ഇതോടെ ഇവിടെ ഇതുവരെ മരിച്ച ആളുകളുടെ എണ്ണം 47,000 കവിഞ്ഞു. കൊവിഡ് രോഗികള്‍ എട്ടരലക്ഷത്തോട് അടുക്കുകയാണ്. ബ്രിട്ടനിലും മരണസംഖ്യ ഉയരുകയാണ്. 763 പേരാണ് ഇന്നലെ മാത്രം മരിച്ചത്.

Related News