Loading ...

Home USA

അമേരിക്കയിലെ കോവിഡ് മരണനിരക്കില്‍ വന്‍വര്‍ധന

വാഷിങ്​ടണ്‍: അമേരിക്കയില്‍ കോവിഡ് മൂലം മരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധന. 9,60,890 ലധികം രോഗബാധിതരുള്ള അമേരിക്കയില്‍ 24 മണിക്കൂറിനിടെ 2,494 പേരാണ്​ മരണത്തിന്​ കീഴടങ്ങിയത്​. ഇതോടെ ഇവിടെ കോവിഡ്​ മരണം 54,265 ആയി. ഇതുവരെ 1,18,162 ആളുകള്‍ രോഗമുക്​തരായി. ന്യൂയോര്‍ക്കില്‍ മാത്രം
17,216 പേരാണ് മരിച്ചത്. ലോകത്ത്​ ഏറ്റവും കൂടുതല്‍ കോവിഡ്​ ബാധിതരും മരണവും അമേരിക്കയിലാണ്​.
അതേസമയം, ലോകത്ത് കോവിഡ് മഹാമാരിയില്‍ പൊലിഞ്ഞവരുടെ എണ്ണം രണ്ടുലക്ഷം കടന്നു. കണക്കുകള്‍ അനുസരിച്ച്‌ 2,​00,​430 പേരാണ് ഇതുവരെ മരിച്ചത്. à´•à´´à´¿à´žàµà´ž 24 മണിക്കൂറിനിടെ ആഗോളതലത്തില്‍ 3331 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ലോകത്താകെ മുപ്പതു ലക്ഷത്തോളം പേര്‍ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്.

Related News