Loading ...

Home Africa

അഭയാര്‍ത്ഥികളെ തടഞ്ഞ് കെനിയ

നെയ്‌റോ‌‌ബി : കൊവിഡ് 19 വ്യാപനം തടയാനെന്ന പേരില്‍ അഭയാര്‍ത്ഥികളുടെ പ്രവേശനം നിഷേധിച്ച കെനിയന്‍ ഭരണകൂടത്തിന്റെ നീക്കം രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കുന്നു. രാജ്യത്തെ രണ്ട് അഭയാര്‍ത്ഥി ക്യാമ്ബുകളിലെ പ്രവേശനമാണ് വിലക്കിയത്. കിഴക്കന്‍ കെനിയയിലെ ദാദാബിലും വടക്ക് പടിഞ്ഞാറ് കെനിയയിലെ കാക്കുമ ക്യാമ്ബിലുമാണ് നിയന്ത്രണമെന്ന് ആഭ്യന്തര മന്ത്രി ഫ്രഡ് മറ്റിയാങ്ങി അറിയിച്ചു. എന്നാല്‍ നേരത്തെയും സമാനമായ നീക്കം നടത്തിയ സര്‍ക്കാര്‍ കൊവിഡിനെ അവസരമായി ഉപയോഗിച്ചെന്നാണ് വിലയിരുത്തല്‍.ഇപ്പോള്‍ ദദാബില്‍ 2,17,000വും കാക്കുമയില്‍ 1,90,000വും പേര്‍ താമസിക്കുന്നുണ്ട്. സോമാലിയ, ദക്ഷിണ സുഡാന്‍, ഇത്യോപ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളാണ് കാല്‍ നൂറ്റാണ്ടായി ഇവിടത്തെ പരിതാപകരമായ സാഹചര്യത്തില്‍ കഴിയുന്നത്. à´¸àµ‹à´®à´¾à´²à´¿à´¯à´¯à´¿à´²àµ† ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് രണ്ടു ലക്ഷത്തോളം പേരാണ് അഭയം തേടി ദാദാബില്‍ കഴിയുന്നത്. നിലവില്‍ രാജ്യത്ത് ആറുലക്ഷത്തോളം അഭയാര്‍ഥികളുണ്ടെന്നാണ് കണക്ക്.സുഡാന്‍ അതിര്‍ത്തിക്ക് സമീപത്താണ് കാക്കൂമാ അഭയാര്‍ഥി ക്യാമ്ബ്. വരണ്ടുണങ്ങിയ à´ˆ പ്രദേശത്ത് പകല്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. അഭയാര്‍ഥികള്‍ക്കിടയില്‍ സ്ഥിരമായി അക്രമം നടക്കുന്നതിനാല്‍ ഇവിടെ കഴിയുന്നവരുടെ ജീവിതം ദുരിതപൂര്‍ണ്ണമാണ്. പക്ഷെ, ആര്‍ക്കും കാര്യമായി ഒന്നും ചെയ്യാനാകുന്നില്ല.ഇവിടെ കഴിയുന്നതില്‍ സൊമാലിയക്കാര്‍ക്ക് ജന്മനാടും നിരാശയാണ് നല്‍കുന്നത്. അറുപതു വര്‍ഷത്തിനിടയിലെ ഏറ്റവും കടുത്ത ക്ഷാമമാണ് സൊമാലിയയും നേരിടുന്നത്. സൊമാലിയയില്‍ 40 ലക്ഷം പേര്‍ പട്ടിണികൊണ്ടു വലയുന്നതായാണ് കണക്ക്. കടുത്ത വരള്‍ച്ചയാണ് സൊമാലിയയിലെ കൊടും വറുതിക്ക് കാരണം. അയല്‍ രാജ്യങ്ങളായ എത്യോപ്യ, എറിത്രിയ, യുഗാണ്ട എന്നിവിടങ്ങളും വരള്‍ച്ചാ ഭീഷണിയിലാണ്. 1991മുതല്‍ ഭരണസ്ഥിരതയില്ലാത്തതും വിമതരും സര്‍ക്കാര്‍ സേനയും തമ്മിലുള്ള ഒടുങ്ങാത്ത പോരാട്ടവും ക്ഷാമബാധിതമായ സൊമാലിയയിലെ ജീവിതം അരക്ഷിതമാക്കിയിരിക്കുകയാണ്. ഇതാണ് പലായനത്തിന് പ്രേരിപ്പിക്കുന്നത്.കെനിയയില്‍ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. തലസ്ഥാനമായ നെയ്രോബിയില്‍ നിന്ന് പുറത്തേക്ക് യാത്ര അനുവദിക്കുന്നില്ല. മൂന്ന് തീരദേശ പട്ടണങ്ങളിലും വടക്ക് കിഴക്ക് കൗണ്ടിയായ മണ്ടേരയിലും കര്‍ഫ്യൂ നടപ്പാക്കിയിട്ടുണ്ട്. ഇതിനിടെ 384 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 15 പേര്‍ മരിക്കുകയും ചെയ്തു. ഇതിനിടെ അഭയാര്‍ത്ഥികളുടെ കൂട്ടത്തിലെ മറ്റൊരു വിഭാഗത്തിന്റെ മാതൃരാജ്യമായ ദക്ഷിണ സുഡാനും ആഭ്യന്തര സംഘര്‍ഷങ്ങളില്‍ വലയുകയാണ്. ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളില്‍ ഒന്നായ ദക്ഷിണസുഡാന്‍ സ്വതന്ത്രമാക്കപ്പെട്ടതു മുതല്‍ ഗോത്രവര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള കടുത്ത ഏറ്റുമുട്ടലിന്റെ വേദിയാണ്

Related News