Loading ...

Home health

എന്താണ് സാത്മ്യവിരുദ്ധം, ദോഷവിരുദ്ധം by ഡോകെ ജ്യോതിലാല്‍

എന്താണ് ഭക്ഷണത്തിലെ സാത്മ്യവിരുദ്ധം? 
പെട്ടെന്ന് ഉപേക്ഷിക്കാന്‍കഴിയാത്തവണ്ണം, ജീവിതത്തോടു ബന്ധപ്പെട്ട എല്ലാ അംശങ്ങളോടുമുള്ള പൊരുത്തപ്പെടലാണ് സാത്മ്യം. à´† സാത്മ്യമാണ് പ്രതിരോധം അഥവാ Immunity. പ്രവരം–ശ്രേഷ്ഠം, അവരം–ഹീനം, മധ്യമം–അത്ര കുഴപ്പമില്ലാത്തത്. നിത്യവും ശീലിക്കുന്നതിലൂടെ ആര്‍ജിക്കുന്ന ആഹാരസാത്മ്യത്തെ ‘ഓകസാത്മ്യം’ എന്നുപറയുന്നു. ആഹാരത്തിന്റെ കാര്യത്തില്‍ ഓകസാത്മ്യം പരിഗണിക്കണം. ഏതെങ്കിലും ഭക്ഷണം ഓകസാത്മ്യമല്ലാതെയുള്ളതു കഴിച്ചാല്‍ ശരീരം അതിനെതിരെ പ്രതികരിക്കാം.

വിസര്‍പ്പരോഗത്തിന്റെ (cellulitis, herpes zoster) à´•à´¾à´°à´£à´™àµà´™à´³à´¿à´²àµâ€ പ്രസ്വിന്നാനാമസാത്മ്യാനാം വിരുദ്ധാനാഞ്ച സേവനാല്‍’എന്ന് ചരകന്‍ പറഞ്ഞിട്ടുള്ളതു ശ്രദ്ധേയമാണ്. അതായത് വരട്ടിയതും  അസാത്മ്യങ്ങളും വിരുദ്ധങ്ങളുമായ പദാര്‍ഥങ്ങള്‍ സേവിക്കുന്നത് വിസര്‍പ്പരോഗത്തെ ഉണ്ടാക്കും. ആദ്യം ശരീരത്തില്‍ അവിടവിടെ നിറഭേദങ്ങളുണ്ടാക്കിയിട്ട്, അതു പെട്ടെന്ന് സര്‍വാംഗവും വ്യാപിച്ച് പൊള്ളലുണ്ടായി വ്രണമായി തീരുന്ന രോഗമാണ് വിസര്‍പ്പം. ക്ഷയകാസത്തില്‍ വിഷമാസാത്മ്യ ഭോജ്യാതിവ്യവായാദ്വേഗ നിഗ്രഹാല്‍’  എന്നിങ്ങനെ അസാത്മ്യമായ ആഹാരം രോഗകാരണമാകുന്ന സ്ഥിതിയെപ്പറഞ്ഞിരിക്കുന്നു. ഛര്‍ദിരോഗത്തില്‍ ‘അകാലേചാതിമാത്രൈശ്ച തഥാസാത്മ്യാശ്ച ഭോജനൈഃ’ എന്നു നിദാനം പറയുന്നുണ്ട്. അകാലത്തിലും അതിമാത്രയിലും അസാത്മ്യഭോജനംകൊണ്ടും ഛര്‍ദിയുണ്ടാകുന്നു എന്നു സാരം. ഇങ്ങനെ അസാത്മ്യഭോജനം അഥവാ ഓകസാത്മ്യ പരിഗണനയില്ലാതെയുള്ള ഭക്ഷണം സാരങ്ങളായ ഒട്ടനവധി രോഗങ്ങളെ ഉണ്ടാക്കുന്നുവെന്ന് ആയുര്‍വേദം വ്യക്തമാക്കിയിട്ടുണ്ട്.പ്രകൃതി, വയസ്സ്, ദേശം, ഋതു, ദോഷം വ്യാധി എന്നിങ്ങനെയുള്ള ഘടകങ്ങളിലും സാത്മ്യത ഉള്‍പ്പെടുന്നുണ്ട്. ജന്മപ്രകൃതിയോടു ബന്ധപ്പെടുന്ന സാത്മ്യതയാണ് പ്രകൃതിസാത്മ്യം. ജന്മനായുള്ള ദോഷപ്രകൃതികള്‍ ഏഴുതരത്തിലുണ്ടെന്ന് നേരത്തെ പറഞ്ഞല്ലോ. ഇതില്‍ വാതപ്രകൃതിയായ വ്യക്തിക്ക് മധുരം, അമ്ളം, ലവണം എന്നീ രസങ്ങളാണ് സാത്മ്യമാകുക. ചൂടുള്ള ആഹാര പാനീയങ്ങളെ ഇഷ്ടപ്പെടുന്നു. മേല്‍പ്പറഞ്ഞ മൂന്ന് രസങ്ങളും വാതത്തിനു ശമനമുണ്ടാക്കുന്നവയാണ്. എന്നുപറഞ്ഞാല്‍ വാതത്തെ കോപിപ്പിക്കുകയില്ല. വാതം വര്‍ധിപ്പിക്കുന്നവയാണ് തിക്ത (കയ്പ്),  à´Šà´·à´£ (എരുവ്), കഷായ (ചവര്‍പ്പ്) രസങ്ങള്‍. വാതപ്രകൃതിക്കാരന്‍ ഇവ ആഹരിക്കാതിരിക്കുന്നതുകൊണ്ട് പ്രകൃതിദോഷം’ രോഗകാരണമാകുംവണ്ണം സമാവസ്ഥയില്‍നിന്നു വ്യത്യാസപ്പെടുന്നില്ല. എന്നാല്‍ വാതശമനകാരികളായ മധുര, അമ്ള, ലവണങ്ങളാല്‍ സുഃസ്ഥിതി സംരക്ഷിക്കുകയും ചെയ്യുന്നു. അതായത് ഇവിടെ വ്യക്തിക്കുള്ള സാത്മ്യം ജന്മത്തിന്റെ ഭാഗമായ സാത്മ്യംതന്നെ എന്നു വരുന്നു. à´† സാത്മ്യത്തെ അലോസരപ്പെടുത്താതിരിക്കുകയാണ് വേണ്ടത്. ഇതേ നിയമംതന്നെയാണ് കഫപ്രകൃതിക്കാരന്‍ കഫത്തിന്റെ എതിര്‍ഗുണങ്ങളായ തിക്തം, കഷായം കടു (കയ്പ്, ചവര്‍പ്പ്, എരിവ്) എന്നിവയോടു കാണിക്കുന്ന താല്‍പ്പര്യത്തിലും പിത്തപ്രകൃതിക്കാരന്‍ പിത്തത്തിന്റെ എതിര്‍ഗുണങ്ങളായ (പിത്തശമനകരങ്ങളായ) കഷായം, തിക്തം, മധുരം (ചവര്‍പ്പ്, കയ്പ്പ്, മധുരം) എന്നിവയോടു കാണിക്കുന്ന താല്‍പ്പര്യത്തിലും ഉള്ളടങ്ങിയിരിക്കുന്നത്.വയഃസാത്മ്യം ബാല്യം, യൌവനം, വാര്‍ധക്യം എന്നീ ജീവിതകാലഘട്ടങ്ങളിലുള്ള പൊരുത്തപ്പെടലിന്റെയും ദേശം, ഋതു, ദോഷം, വ്യാധി എന്നിവയിലുള്ള സാത്മ്യത ഇവ ഓരോന്നിനോടുമുള്ള വ്യക്തിയുടെ സാത്മ്യതയെയും കുറിക്കുന്നു. ഇങ്ങനെയുള്ള വിവിധ അവസ്ഥകളിലെ സാത്മ്യതയ്ക്കു വിരുദ്ധമായ ആഹാരസേവ പാടില്ല. കാരണം അത് സാത്മ്യവിരുദ്ധമായതിനാല്‍ രോഗങ്ങളെ ഉണ്ടാക്കും. എരിവു രസവും  ഉഷ്ണവീര്യവും സാത്മ്യമായ ഒരാളിന്, മധുരരസവും ശീതവീര്യവും അസാത്മ്യമാണ്. ഇതുപോലെ വ്യക്തിയെയും രസത്തെയും ബന്ധപ്പെടുത്തി ആലോചിച്ചുവേണം ആഹാരം കഴിക്കാന്‍ എന്ന മുന്നറിയിപ്പാണ് വിരുദ്ധാഹാരങ്ങളില്‍ സാത്മ്യവിരുദ്ധം’ ഉള്‍പ്പെടുത്തിയുള്ള ചരകന്റെ വിശകലനം. അസാത്മ്യമായതു ശീലിച്ചാല്‍ ദഹനാവയവവും ത്രിദോഷങ്ങളും ധാതുക്കളും എതിരായി പ്രതികരിക്കാന്‍ നിര്‍ബന്ധിതമാകും. അതൊഴിവാക്കുക.

എന്താണ് ദോഷവിരുദ്ധം
ഏതു ദോഷമാണോ ശരീരത്തില്‍ ചയ–കോപാവസ്ഥകളിലെത്തിയിരിക്കുന്നത് അതിനെ വര്‍ധിപ്പിക്കുന്നതരത്തിലുള്ള ആഹാരം ഉപയോഗിച്ചാല്‍, ചയാവസ്ഥയിലുള്ള ദോഷങ്ങള്‍, കോപിച്ചു രോഗമുണ്ടാക്കാനും, കോപാവസ്ഥയിലുള്ള ദോഷങ്ങള്‍ ജനിപ്പിച്ചിരിക്കുന്ന രോഗം, ദോഷകോപം വീണ്ടും വര്‍ധിക്കുന്നതുവഴി, ചികിത്സക്ക് അസാധ്യമായിത്തീരുന്നതിനും ഇടയാക്കും. കുപിതമായിരിക്കുന്ന വാതരോഗത്തെ, പിന്നെയും ദൂഷിതമാക്കുന്ന രൂക്ഷ, ലഘു, ശീതാദി ഗുണങ്ങളുള്ള ആഹാരമോ, ഔഷധമോ കഴിക്കുന്നത് ഉദാഹരണം. പിത്തത്തില്‍ തീക്ഷ്ണ ഉഷ്ണ ഗുണമുള്ളവയും, കഫത്തില്‍ സ്നിഗ്ധ ശീത ഗുരു ഗുണമുള്ളവയും ഉപയോഗിച്ചാല്‍ ഇതുപോലെ ദോഷവിരുദ്ധമായി കണക്കാക്കണം. 

എന്താണ് സംസ്കാരവിരുദ്ധം
സംസ്കാരം പാകപ്പെടുത്തലാണ്. (സംസ്കാര കല്‍പ്പനകളെക്കുറിച്ച് ഇനി വിശദീകരിക്കുന്നുണ്ട്). അതില്‍ അഗ്നി സന്നികര്‍ഷം (തീയില്‍ വേവിക്കുന്നത്) കൊണ്ടു സംഭവിക്കാവുന്ന പ്രധാനപ്പെട്ട ദോഷമാണ് സംസ്കാരവിരുദ്ധം. പാകംചെയ്യാന്‍ ഉപയോഗിക്കുന്ന ഇന്ധനത്തെക്കുറിച്ച് ആരും പ്രാധാന്യം കല്‍പ്പിക്കാറില്ലല്ലോ. ഇക്കാലത്ത് ഗ്യാസ് അടുപ്പുകളാണ് സൌകര്യം. പാചകവാതകംവഴിയുള്ള പാചകത്തിലൂടെ പാത്രവും അതിനുള്ളിലെ ആഹാരദ്രവ്യവും ചൂടാക്കപ്പെടുമ്പോള്‍, ഈ ‘ഗ്യാസ് അഗ്നി’ പാത്രവുമായി എങ്ങനെ പ്രതിപ്രവര്‍ത്തിക്കുന്നുവെന്നോ, അതുവഴി പാകപ്പെടുന്ന ആഹാരദ്രവ്യം വിഷപൂരിതമാകുന്നുണ്ടോ എന്നോ ഒരു പഠനവും നടന്നതായി അറിവില്ല. ഉപയോഗിക്കുന്ന ഇന്ധനംവഴി ആഹാരം വിഷമയമാകാം എന്നതിന്, സംസ്കാരവിരുദ്ധത്തിന്റെ ഉദാഹരണമായി ചരകസംഹിതയിലെ ഇനിപറയുന്ന കാര്യങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാം.
മയിലിന്റെ മാംസം ആവണക്കിന്‍ വിറകുപയോഗിച്ച് പാകംചെയ്താല്‍, അതു വിഷമയമാകും. ആവണക്കിന്റെ കമ്പില്‍ കോര്‍ത്തു ചുട്ടെടുത്താലും വിഷമാകും. ആവണക്കെണ്ണയില്‍ വറുത്താലും വിഷമായിത്തീരും’ചുരുക്കത്തില്‍ മയിലിന്റെ മാംസത്തോടു പ്രതിപ്രവര്‍ത്തിക്കുന്ന വീര്യം’ആവണക്കിനുണ്ടെന്നാണ് ഇതു വ്യക്തമാക്കുന്നത്. മയിലിന്റെ മാംസം നാട്ടില്‍ സാധാരണ ഭക്ഷണമല്ലെങ്കിലും വനങ്ങളില്‍ പാര്‍ക്കുന്നവര്‍ ലഭ്യമാകുന്ന ഏതു മാംസവും ഭക്ഷിക്കുന്ന സ്ഥിതിയുണ്ടെന്നതു വിസ്മരിച്ചുകൂടാ. അതു പാകപ്പെടുത്താന്‍ കൈയില്‍കിട്ടുന്ന ഏതു വിറകും ഉപയോഗപ്പെടുത്തുകയും ചെയ്യും. നഗരങ്ങളിലാകട്ടെ ഇരുമ്പുകമ്പിയില്‍ കോര്‍ത്ത് അത്യാവശ്യം വ്യഞ്ജനങ്ങളില്‍ പുരട്ടിയെടുത്ത കോഴിമാംസം തീയില്‍ കാണിച്ച് വേവിച്ചെടുക്കുന്നത് സാധാരണ കാഴ്ചയാണ്. ഇന്ധനത്തിലൂടെ (അഗ്നിസന്നികര്‍ഷം) ആഹാരം വിഷമയമാക്കാനുള്ള സാധ്യതയാണ്, ചരകന്‍ സംസ്കാരവിരുദ്ധം വിവരിച്ചു ചൂണ്ടിക്കാണിക്കുന്നതെങ്കിലും, തോയസന്നികര്‍ഷം, ശൌചം, മന്ഥനം, ദേശം, കാലം, ഭാവന, കാലപ്രകര്‍ഷം, ഭാജന (ഇവ ഇത് വിവരിക്കുന്നുണ്ട്) എന്നിങ്ങനെ സംസ്കാര കല്‍പ്പനയിലെ ഏതു പ്രക്രിയയിലെയും ‘അശാസ്ത്രീയമോ അശുദ്ധികരമോആയ രീതിയും സംസ്കാരവിരുദ്ധമായി കണക്കാക്കാം. പാകംചെയ്യുമ്പോള്‍ ആഹാരദ്രവ്യങ്ങള്‍ വിരുദ്ധഗുണമാകാതെ ശ്രദ്ധിക്കണമെന്നു സാരം. (ഉദാ: അലൂമിനിയം പാത്രത്തില്‍ പാകംചെയ്താല്‍ കറികളിലെ ആസിഡു (പുളി)മായി ചേര്‍ന്ന് അലൂമിനിയത്തിന്റെ ലവണങ്ങള്‍ പ്രവര്‍ത്തിക്കും അലൂമിനിയം വൃക്ക, കരള്‍ എന്നിവയ്ക്ക് ദോഷമാണ്. 

എന്താണ് വീര്യവിരുദ്ധം
പരസ്പരവിരുദ്ധമായ വീര്യമുള്ള ദ്രവ്യങ്ങള്‍ ആഹാരമായി ഉപയോഗിക്കരുത്. ഉപയോഗിച്ചാല്‍ ദഹനവശാലുണ്ടാകുന്ന വിരുദ്ധത എന്ത് എന്നതിന് പാല്‍, മത്സ്യം എന്നിവതന്നെ ഉദാഹരണം. പാല്‍, മത്സ്യം എന്നിവ ചേര്‍ത്ത, ഉപയോഗിച്ചാല്‍ സംഭവിക്കുന്ന വീര്യവിരുദ്ധതയും അഭിഷ്യന്ദപരമായ (കഫവര്‍ധനയുണ്ടാക്കുന്നത്) പ്രത്യാഘാതങ്ങളുമാണ് അവിടെ ഉദാഹരണമായിപ്പറഞ്ഞത്. ഈ രണ്ടു സംഭവങ്ങളും (വീര്യവിരുദ്ധതയും അഭിഷ്യന്ദിഗുണവും) സ്രോതസ്സുകളില്‍ ഉപലേപത്വം (അടിവ്) ഉണ്ടാക്കാന്‍പോന്നതാണ്.
സ്രവണാല്‍ സ്രോതാംസി–സ്രവിക്കുന്നത് അഥവാ ശരീരമാകെ പരക്കുന്നത് എന്താണോ അതാണ് സ്രോതസ്. ആഹാരത്തിന്റെ ആദ്യ പരിണാമംമുതല്‍ (അന്നരസം) ഉള്ള ദഹനാനന്തര ഉല്‍പ്പന്നങ്ങളെ യഥാവിധി ശരീരമാകെ എത്തിക്കുന്ന സ്വയംപ്രവര്‍ത്തക ശരീരശേഷിയെയാണ് സ്രോതസ്സ് എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നത്. സ്രോതസ്സുകളുടെ ദ്വാരങ്ങള്‍ താമരവളയങ്ങള്‍ക്കുള്ളിലെ സൂക്ഷ്മനാളികള്‍പോലെ ശരീരത്തില്‍ വളരെ ദൂരത്തോളം വ്യാപിച്ചുകിടക്കും. ഇവയില്‍ക്കൂടിയുള്ള സഞ്ചാരത്തിലൂടെ അതതു ധാതുക്കള്‍ പരിണാമം സംഭവിച്ച് അടുത്ത ധാതുക്കളായി തീരുന്ന പ്രക്രിയ സംഭവിക്കുന്നുണ്ട്. എന്നാല്‍ കുഴല്‍രൂപ സഞ്ചാരപഥമില്ലാതെ പരക്കാവുന്ന ശരീരാഭ്യന്തര ഉല്‍പ്പന്നങ്ങളുമുണ്ട്. ഇവയുടെ സ്രവണങ്ങളെയും സ്രോതസ്സ് എന്ന പദത്തില്‍ ഉള്‍പ്പെട്ടുതന്നെ മനസ്സിലാക്കേണ്ടതാണ്. ഇങ്ങനെ നോക്കുമ്പോള്‍ സ്രോതസ്സുകള്‍ അസംഖ്യങ്ങളാണ്. എണ്ണിത്തീര്‍ക്കാന്‍ കഴിയാത്തത്ര എന്നര്‍ഥം.സ്രോതസ്സുകളുടെ ദുഷ്ടികാരണങ്ങളുടെ കാര്യത്തില്‍ ആചാര്യന്മാര്‍ക്കെല്ലാം ഏകസ്വരമാണ്. ദോഷങ്ങളുടെ (ത്രിദോഷങ്ങളുടെ) ഗുണങ്ങളോടു തുല്യമായിരിക്കുന്നതും ധാതുക്കളുടെ ഗുണങ്ങളോടു വിപരീതമായിരിക്കുന്നവയുമായ ആഹാരവിഹാരങ്ങളാണ് സ്രോതസ്സുകളെ ദുഷിപ്പിക്കുന്നത്. അവിഹിതങ്ങളായ ഏത് ആഹാരവുംസ്രോതസ്സുകളെ ദുഷിപ്പിച്ച് എങ്ങനെയാണ് രോഗങ്ങളുണ്ടാക്കുന്നതെന്നുള്ള സാമാന്യ സംപ്രാപ്തി ഇവിടെ കാണിക്കുന്നത് ഉചിതമാണെന്നു കരുതുന്നു.അവിഹിതങ്ങളായ അന്നരസം ദോഷങ്ങളെ ദുഷിപ്പിക്കുന്നു. സൂക്ഷ്മ ദോഷവഹസ്രോതസ്സുകള്‍ അങ്ങനെ ദൂഷിതമാകുന്നു. ദുഷിച്ച ദോഷങ്ങള്‍ ധാതുക്കളെ ദുഷിപ്പിക്കുന്നു. അതായത് രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ളം എന്നിവ വഹിക്കുന്ന സ്രോതസ്സുകള്‍ ദൂഷിതമാകുന്നു. ദുഷിച്ച ദോഷങ്ങളും ധാതുക്കളുംകൂടി മലങ്ങളെ ദുഷിപ്പിക്കുന്നു.വിരുദ്ധമായ ആഹാരപദാര്‍ഥങ്ങള്‍, കഴിക്കാതിരിക്കുന്നതു തന്നെ സ്രോതോ ദുഷ്ടി സംഭവിക്കാതെ ആരോഗ്യം നിലിര്‍ത്താനുള്ള ഉത്തമമായ ഉപാധിയാണെന്നു മനസ്സിലാക്കണം.

(തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജ് റിട്ടയഡ് പ്രൊഫസറാണ് ലേഖകന്‍)

Related News