Loading ...

Home USA

വൈ​റ്റ്ഹൗ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​സ​പ്പെ​ടി​ല്ലെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: വൈ​റ്റ്ഹൗ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സം​ഭ​വ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു​വെ​ന്ന് ക​രു​തി വൈ​റ്റ്ഹൗ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഒ​രു ത​ട​സ​വു​മു​ണ്ടാ​കി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

വൈ​റ്റ്ഹൗ​സി​ലെ ഒ​രാ​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ്. കാ​ര​ണം, ത​ലേ​​ദി​വ​സം അ​തേ വ്യ​ക്തി​യു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു- ട്രം​പ് പ​റ​ഞ്ഞു.

അ​ത്യാ​വ​ശ്യ സേ​വ​ന​ങ്ങ​ള്‍​ക്കു​ള്ള ആ​ളു​ക​ള്‍ മാ​ത്ര​മേ ഇ​പ്പോ​ള്‍ വൈ​റ്റ്ഹൗ​സി​ല്‍ വ​ന്നു പോ​കു​ന്നു​ള്ളു​വെ​ന്നും ട്രം​പ് ചൂ​ണ്ടി​ക്കാ​ട്ടി.

Related News