Loading ...

Home USA

20 വര്‍ഷത്തിനിടെ അഞ്ച് പകര്‍ച്ചവ്യാധികള്‍ ഉണ്ടായത് ചൈനയില്‍ നിന്ന്; ചൈനക്കെതിരെ വീണ്ടും ആരോപണങ്ങളുമായി അമേരിക്ക

ന്യൂയോര്‍ക്ക്: ചൈനക്കെതിരെ കടുത്ത ആരോപണങ്ങളുമായി അമേരിക്ക വീണ്ടും രംഗത്ത്. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ചൈനയില്‍ നിന്നും ലോകത്ത് പൊട്ടിപ്പുറപ്പെട്ടത് അഞ്ച് പകര്‍ച്ചവ്യാധികളാണെന്നാണ് അമേരിക്ക ആരോപിക്കുന്നത്. സാര്‍സ്, ഏവിയന്‍ഫ്‌ളൂ, പന്നിപ്പനി, കോവിഡ് 19 എന്നിവയെല്ലാം പൊട്ടിപ്പുറപ്പെട്ടത് ചൈനയില്‍ നിന്നുമാണെന്നാണ് അമേരിക്കന്‍ ആരോപണം.à´ˆ പകര്‍ച്ച വ്യാധികള്‍ ചൈന നിര്‍മ്മിച്ചതാണെങ്കിലും തനിയെ ഉണ്ടായതാണെങ്കിലും അത് അംഗീകരിക്കാനാകില്ലെന്ന് അമേരിക്കയുടെ സുരക്ഷ ഉപദേഷ്ടാവ് പറഞ്ഞു. à´²à´¾à´¬à´¿à´²àµâ€ നിന്നായാലും മാര്‍ക്കറ്റില്‍ നിന്നായാലും à´ˆ അണുവ്യാപനം അംഗീകരിക്കാന്‍ കഴിയില്ലന്നും ഇത് ചൈന മാത്രമല്ല ഇതിന്‍റെ ദുരിതം പേറേണ്ടി വന്നതെന്നും അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രിയാന്‍ വ്യക്തമാക്കി.ഇപ്പോഴത്തെ രോഗം തുടക്കമിട്ടത് ലാബില്‍ നിന്നായാലും മാര്‍ക്കറ്റില്‍ നിന്നായാലും ചൈനയിലെ വുഹാനില്‍ നിന്നുമാണ് വന്നത് എന്ന കാര്യത്തിന് സാഹചര്യതെളിവുകളുണ്ട്. ഇതൊരു പൊതുജന പ്രശ്‌നമാണ്. ഇത്തരം നടപടികള്‍ ചൈന സൃഷ്ടിക്കുന്നത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. അമേരിക്ക ഇപ്പോള്‍ രോഗത്തിന്റെ ആഗോള കേന്ദ്രമായി മാറിയിരിക്കുകയാണ്. വൈറസിന്റെ ഉത്ഭവം സംബന്ധിച്ച തെളിവുകള്‍ വിശകലനം ചെയ്യുമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ര്‍ട്ട ഒബ്രിയാന്‍ പറയുന്നു.

Related News