Loading ...

Home USA

ചൈനയെ ഉപരോധിക്കാൻ യുഎസ്,ആസ്തികൾ മരവിപ്പിക്കാനും യാത്രാവിലക്കേർപ്പെടുത്താനും നീക്കം

വാഷിങ്ടൻ ∙ കൊറോണ വൈറസിന്റെ ഉദ്ഭവത്തെപ്പറ്റി കൃത്യമായ വിവരം കൈമാറിയില്ലെങ്കിൽ ചൈനയ്ക്കെതിരെ ഉപരോധത്തിനു യുഎസ് പ്രസിഡന്റിന് അധികാരം നൽകണമെന്നാവശ്യപ്പെട്ട് 9 സെനറ്റർമാർ ബിൽ അവതരിപ്പിച്ചു.യുഎസിന്റെയോ ലോകാരോഗ്യ സംഘടനയുടെയോ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന് ചൈന പൂർണ വിവരങ്ങൾ കൈമാറിയതായി 60 ദിവസത്തിനകം പ്രസിഡന്റ് കോൺഗ്രസിനെ രേഖാമൂലം അറിയിക്കണമെന്ന് ലിൻഡ്സെ ഗ്രഹാം അവതരിപ്പിച്ച ബില്ലിൽ പറയുന്നു. ചൈന നിസ്സഹകരിച്ചാൽ അവരുടെ ആസ്തികൾ മരവിപ്പിക്കാനും യാത്രാവിലക്ക് ഏർപ്പെടുത്താനും പ്രസിഡന്റിന് അധികാരം നൽകാൻ നിയമം ശുപാർശ ചെയ്യുന്നു.ചൈനയിലെ പരീക്ഷണ ശാലയിൽ നിന്നോ കമ്പോളത്തിൽ നിന്നോ ആണ് വൈറസിന്റെ പിറവിയെന്ന് ഉറപ്പാണെങ്കിലും പരിശോധനയ്ക്കു  അവർ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ സെനറ്റർമാർ, ഭവിഷ്യത്തു നേരിടേണ്ടിവരുമെന്നു ചൈനയ്ക്ക് താകീതു നൽകണമെന്നും ആവശ്യപ്പെട്ടു. 20 വർഷത്തിനുള്ളിൽ മാരകമായ 5 മഹാമാരികളെങ്കിലും ചൈനയിൽനിന്ന് പിറവിയെടുയെടുത്തിട്ടുണ്ടെന്നു യുഎസ് ദേശീയ ഉപദേഷ്ടാവ് ചൂണ്ടിക്കാട്ടി.

Related News