Loading ...

Home USA

അമേരിക്കിയില്‍ തൊഴിലില്ലായ്മ സര്‍വകാല റെക്കോര്‍ഡില്‍

കോവിഡ് 19 മായി ബന്ധപ്പെട്ട് ചൈനയ്‌ക്കെതിരായ നീക്കങ്ങള്‍ ട്രംപ് ഭരണകൂടം ശക്തമാക്കുന്നു. കോവിഡ് 19 തടയുന്നതില്‍ ചൈന സ്വീകരിച്ച നടപടികളില്‍ തീര്‍ത്തും നിരാശനാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. à´•àµ‹à´µà´¿à´¡àµ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം അമേരിക്കയില്‍ 86,000 കവിഞ്ഞു. 25 ലക്ഷത്തിലധികം ആളുകള്‍ രോഗബാധിതരാണ്.കോവിഡ് അടക്കമുള്ള പ്രശ്‌നങ്ങള്‍ മൂലം അമേരിക്കിയുടെ സമ്ബദ് വ്യവസ്ഥയ കടുത്ത പ്രതിസന്ധിയിലാണ്. തൊഴില്‍ വകുപ്പിന്റെ കണക്ക് പ്രകാരം മൂന്ന് കോടി 60 ലക്ഷം ആളുകള്‍ക്ക് തൊഴില്‍ നഷ്ടമായി. 1930 ലെ സാമ്ബത്തിക മാന്ദ്യത്തിന് ശേഷം തൊഴിലില്ലായ്മ ഇത്രയും വര്‍ധിക്കുന്നത് ഇതാദ്യമായാണ്. ലോകത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കഴിഞ്ഞു. അതില്‍ 86 ,000ത്തിലേറെ പേരും അമേരിക്കയിലാണ് മരിച്ചത്.

ചൈനയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാന്‍ തയ്യാറാണെന്നും ട്രംപ് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതായി റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കോവിഡ് 19 മഹാമാരി പടര്‍ന്നു പിടിച്ചത് ചൈനയുമായുണ്ടാക്കിയ വ്യാപാര കരാറില്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കയാണെന്ന ഫോക്‌സ് ബിസിനസ് നെറ്റ് വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഷീ ജെന്‍പിംങുമായി ഉണ്ടാക്കിയ വ്യാപാര കരാറിനെ നേരത്തെ വലിയ നേട്ടമായിട്ടായിരുന്നു ട്രംപ് അവതരിപ്പിച്ചിരുന്നത്.ഈ ഘട്ടത്തില്‍ ചൈനീസ് പ്രസിഡന്റുമായി സംസാരിക്കില്ലെന്നും ട്രംപ് പറഞ്ഞു. വൈറസ് വ്യാപനത്തിന് ശേഷം ഒരു തവണ ട്രംപ് ഷീ ജെന്‍പിങ്ങുമായി സംസാരിച്ചിരുന്നു. ഇതേ തുടര്‍ന്ന് കുറച്ച്‌ ദിവസം ചൈനയ്‌ക്കെതിരെ ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍ ട്രംപ് ആവര്‍ത്തിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് ചൈനയാണ് കോവിഡ് 19 വ്യാപിക്കാന്‍ ഉത്തരവാദിയെന്ന് നിലയില്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു.ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്ക വിസ നിഷേധിക്കണമെന്ന ഒരു റിപ്പബ്ലിക്കന്‍ സെനറ്ററുടെ നിര്‍ദ്ദേശത്തെക്കുറിച്ച്‌ ചോദിച്ചപ്പോഴാണ് ട്രംപ് അതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കാവുന്നതാണെന്ന് പറഞ്ഞത്. ' പല കാര്യങ്ങളും ചെയ്യാന്‍ കഴിയും. എല്ലാ തരത്തിലുള്ള ബന്ധവും വിച്ഛേദിക്കാന്‍ കഴിയും' ട്രംപ് പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്ബദ് വ്യവസ്ഥയാണ് ചൈന. ആ രാജ്യവുമായുളള ബന്ധം വിച്ഛേദിക്കുകയെന്നത് അമേരിക്കയ്ക്ക് അത്ര എളുപ്പത്തില്‍ സാധിക്കുന്ന കാര്യമല്ലെന്നാണി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.ബന്ധം വിച്ഛേദിച്ചാല്‍ എന്ത് പ്രത്യാഘാതമുണ്ടാകുമെന്ന ചോദ്യത്തിന് 500 ബില്യണ്‍ ഡോളര്‍ ലാഭിക്കുമെന്നായിരുന്നു ട്രംപിന്റെ മറുപടി. ചൈനയില്‍നിന്നുള്ള അമേരിക്കയുടെ ഇറക്കുമതി 500 ബില്യണ്‍ ഡോളറിന്റെതാണ്.കോവിഡുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ ചൈന തയ്യാറാകണമെന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്റ്റീഫന്‍ മ്‌നുചിന്‍ പറഞ്ഞു. കോവിഡ് അമേരിക്കയിലെ വിവിധ തലങ്ങളില്‍ ഉണ്ടാക്കിയ ആഘാതം പരിശോധിച്ച്‌ വരികയാണെന്നും സമ്ബദ് വ്യവസ്ഥയേയും അമേരിക്കന്‍ താല്‍പര്യങ്ങളെയും സംരക്ഷിക്കാന്‍ എന്ത് നടപടിയും സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി

Related News