Loading ...

Home USA

ചൈനയുമായുള്ള എല്ലാ ബന്ധവും റദ്ദാക്കും-ട്രംപ്​

വാഷിങ്​ടണ്‍: കോവിഡ്​-19 മൂലം യു.എസ്​-ചൈന ബന്ധം ഉലയുന്നു. ചൈനീസ്​ പ്രസിഡന്‍റ്​ à´·à´¿ ജിന്‍പിങുമായി സംസാരിക്കാന്‍ തയാറല്ലെന്നും അവരുമായുള്ള ബന്ധം റദ്ദാക്കുന്ന നടപടികള്‍ ഉള്‍പ്പെടെ പരിഗണനയിലാണെന്നും യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്​ വ്യക്തമാക്കി. ഫോക്​സ്​ ബിസിനസ്​ നെറ്റ്​വര്‍ക്കിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്​.വൈറസി​​െന്‍റ വ്യാപനം തടയാതിരിക്കാന്‍ ചൈന നടപടി സ്വീകരിക്കാത്തതില്‍ അതീവ ദു:ഖമുണ്ട്​. ജനുവരിയില്‍ ചൈനയുമായുള്ള വ്യാപാരബന്ധം പുനരാരംഭിക്കാന്‍ കരാര്‍ ഒപ്പുവെച്ചിരുന്നു. എന്നാല്‍ കരാറിനെ കുറിച്ച്‌​ പുനരാലോചിക്കാന്‍ ഒരുതരത്തിലും തയാറല്ല. അവര്‍ക്ക്​ വൈറസിനെ ഫലപ്രദമായി തടയാമായിരുന്നു. à´Žà´™àµà´•à´¿à´²àµâ€ വളരെ മികച്ച വ്യാപാരകരാര്‍ അവരെ കാത്തിരുന്നേനെ.ചൈനീസ്​ പ്രസിഡന്‍റുമായി നല്ല ബന്ധമൊക്കെയാണ്​. എന്നാല്‍ ഈയവസരത്തില്‍ അദ്ദേഹവുമായി സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവരുമായി ഒരുതരത്തിലുള്ള ബന്ധവും മുന്നോട്ടുകൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന്​ ചൈനീസ്​ വിദ്യാര്‍ഥികള്‍ക്ക്​ യു.എസില്‍ ഉപരിപഠനത്തിനുള്ള അവസരം നിഷേധിക്കുമോ എന്ന ചോദ്യത്തിന്​ മറുപടിയായി അദ്ദേഹം പറഞ്ഞു.അതിനിടെ ചൈനയിലുള്ള കോടിക്കണക്കിന്​ ഡോളറി​​െന്‍റ അമേരിക്കന്‍ പെന്‍ഷന്‍ ഫണ്ട്​ പിന്‍വലിക്കാനും ട്രംപ്​ ഉത്തരവിട്ടു. ഇത്തരം നടപടികള്‍ തുടര്‍ന്നും ഉണ്ടാകുമെന്ന സൂചനയും ട്രംപ്​ നല്‍കി. ചൈനക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ യു.എസ്​ സെനറ്റില്‍ പ്രമേയം അവതരിപ്പിച്ചതിനു പിന്നാലെയാണ്​ നടപടി.

Related News