Loading ...

Home health

വയറിളക്കത്തോടെയുള്ള പനി കുട്ടികളില്‍ കോവിഡിന്റെ ലക്ഷണമാകാമെന്നു പഠനം

കുട്ടികളില്‍ വയറിളക്കത്തോടൊപ്പമുള്ള പനി കോവിഡ് അണുബാധയുടെ ലക്ഷണമാകാമെന്നു പുതിയ പഠനം. ഫ്രണ്ടിയേഴ്‌സ് ഇന്‍ പീഡിയാട്രിക്‌സിലാണ് ചൈനീസ് ഗവേഷകരുടെ പഠനം പ്രസിദ്ധീകരിച്ചത്.പൊതുവെ കോവിഡ് ബാധ കുട്ടികള്‍ ഗുരുതരമാകാറില്ല. എന്നാല്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ള കുട്ടികളില്‍ രോഗം മാരകമായേക്കാം. ശ്വാസകോശ സംബന്ധിയല്ലാത്ത മറ്റു രോഗങ്ങള്‍ കുട്ടികളില്‍ പ്രത്യക്ഷപ്പെടുമ്ബോള്‍ പലപ്പോഴും കോവിഡ് ബാധ സംശയിക്കില്ലെന്ന് വുഹാനിലെ ടോംഗ്ജി ഹോസ്പിറ്റലിലെ ആരോഗ്യവിദഗ്ദ്ധന്‍ ഡോ. വെന്‍ബിന്‍ ലീ പറയുന്നു. മഹാമാരി പടര്‍ന്നുപിടിച്ച പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചതിന്റെ വെളിച്ചത്തില്‍ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ക്കൊപ്പം പനിയുണ്ടെങ്കില്‍, ഒപ്പം രോഗാണുസമ്ബര്‍ക്കത്തിനുള്ള സാധ്യതയും ഉണ്ടെങ്കില്‍, രോഗബാധ സംശയിക്കാമെന്ന് ഡോ. à´µàµ†à´¨àµâ€à´¬à´¿à´¨àµâ€ വെളിപ്പെടുത്തുന്നു.കോവിഡ് രോഗലക്ഷണങ്ങളില്ലാത്ത, മറ്റ് അസുഖങ്ങള്‍ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളില്‍ പിന്നീട് ന്യുമോണിയയും കോവിഡും സ്ഥിരീകരിച്ചതായി പഠനഫലം പറയുന്നു. ആശുപത്രിയില്‍ ചികിത്സക്കെത്തുമ്ബോള്‍ കുട്ടികളില്‍ കോവിഡ് ലക്ഷണങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. à´šà´¿à´² കുട്ടികളില്‍ നെഞ്ചിന്റെ സിടി സ്‌കാന്‍ പരിശോധിച്ചപ്പോഴാണ് ന്യുമോണിയ കണ്ടെത്തിയത്. à´šà´¿à´² കുട്ടികളില്‍ ദഹനേന്ദ്രിയവുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ കോവിഡ് ബാധയുമായി ബന്ധപ്പെട്ട് കണ്ടെത്തിയെന്നും പഠനം വ്യക്തമാക്കുന്നു.മുതിര്‍ന്നവരില്‍ കോവിഡ് ലക്ഷണമായി വയറിളക്കം ഉണ്ടാകാമെന്നു നേരത്തെ കണ്ടെത്തിയിരുന്നു. മാര്‍ച്ചില്‍, ചൈനയില്‍ നടത്തിയ ഒരു പഠനം ദി അമേരിക്കന്‍ ജേണല്‍ ഒഫ് ഗ്യാസ്‌ട്രോഎന്ററോളജിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. വുഹാനിലെ കോവിഡ് ബാധിതരില്‍ ഏകദേശം പകുതിപ്പേര്‍ക്കും വയറിളക്കം ഉണ്ടായിരുന്നതായി പഠനഫലം പറയുന്നു.

Dailyhunt

Related News