Loading ...

Home USA

കലിഫോര്‍ണിയ ഉപതെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വിജയം

കലിഫോര്‍ണിയ: ഡമോക്രാറ്റിക് പാര്‍ട്ടിയിലെ കോണ്‍ഗ്രസ് അംഗമായിരുന്ന കേറ്റി ഹില്‍ സഹപ്രവര്‍ത്തകരുമായുള്ള ലൈംഗിക ബന്ധം ആരോപിക്കപെട്ടതിനെ തുടര്‍ന്നു രാജിവച്ച ഒഴിവില്‍ നടന്ന തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി മൈക്ക് ഗാര്‍സിയ ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും കലിഫോര്‍ണിയയിലെ കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്‌ട് 25 പിടിച്ചെടുത്തു. 22 വര്‍ഷങ്ങള്‍ക്കുശേഷമാണ് പ്രസ്തുത കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്‌ട് റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി കൈവശമാക്കുന്നത്. മൈക്ക് ഗാര്‍സിയ യുഎസ് നേവിയില്‍ ഫൈറ്റര്‍ പൈലറ്റായിരുന്നു. ഡമോക്രാറ്റിക് പാര്‍ട്ടിയുടെ കോട്ടയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി നേടിയ വിജയം രാഷ്ട്രീയ വേദികളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നു. à´šàµŠà´µàµà´µà´¾à´´àµà´š നടന്ന ഉപതെരഞ്ഞെടുപ്പ് കോവിഡ് 19 കാരണം ഏതാണ്ട് പൂര്‍ണമായും തപാലിലൂടെയാണ് നടന്നതെന്നതും à´ˆ തെരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകതയാണ്. 420,000 ലേറെ മെയില്‍ ഇന്‍ ബാലറ്റുകള്‍ അയച്ചതായാണ് അറിയുന്നത്.

മുന്‍ പ്രസിഡന്റ് ഒബാമ, സെനറ്റര്‍ കമലാ ഹാരിസ്, ഹിലരി ക്ലിന്റണ്‍, ജോ ബൈഡന്‍ തുടങ്ങിയ ഡമോക്രാറ്റിക് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ക്രിസ്റ്റി സ്മിത്തിനു പിന്തുണ നല്‍കിയപ്പോള്‍, മൈക്ക് ഗാര്‍സിയായ്ക്ക് തുണയായത് പ്രസിഡന്റ് ഡാണോള്‍ഡ് ട്രമ്ബിന്റെ ശക്തമായ പിന്തുണ. ഗാര്‍സിയായെ വിജയിപ്പിക്കുവാനുള്ള ട്രംപിന്റെ ട്വിറ്ററിലൂടെയുള്ള ആഹ്വാനം ജനങ്ങള്‍ ആവേശത്തോടെ സ്വീകരിച്ചതായി തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നു.

76 ശതമാനം വോട്ട് എണ്ണിയപ്പോള്‍ തന്നെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിക്കു 56 ശതമാനവുമായി ലീഡ് ചെയ്തു. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിക്കു 44 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ഇതോടൊപ്പം വിസ്‌കോണ്‍സിന്‍ സംസ്ഥാനത്തെ ഏഴാം ഡിസ്ട്രിക്റ്റിലും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി വീണ്ടും വിജയിച്ചു. സ്റ്റേറ്റ് സെനറ്റര്‍ ടോം റിഫ്‌നി 14 പോയിന്റിനാണ് ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ട്രിസ്യ സന്‍ഗറെ തോല്‍പ്പിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേടിയ ഈ വിജയം വരാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

Related News