Loading ...

Home USA

എച്ച്‌​-1 ബി വിസയില്‍ ഭേദഗതി: യു.എസ്​ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു

വാഷിങ്​ടണ്‍: എച്ച്‌​-1 ബി വിസയില്‍ ഭേദഗതി നിര്‍ദേശങ്ങള്‍ വരുത്തുന്ന ബില്‍​ യു.എസ്​ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു. യു.എസില്‍ നിന്ന്​ വിദ്യാഭ്യാസം നേടിയ ടെക്​നോളജി പ്രഫഷനുകള്‍ക്ക്​ കൂടുതല്‍ മുന്‍ഗണന നല്‍കുന്നതാണ് പ്രധാന മാറ്റങ്ങളിലൊന്ന്​.എച്ച്‌​-1 ബി വിസ, എല്‍-1 വിസ പരിഷ്​കരണ നിയമം കോണ്‍ഗ്രസി​​ന്റെ ഇരുസഭകളായ ജനപ്രതിനിധി സഭയിലും സെനറ്റിലുമാണ്​ അവതരിപ്പിച്ചത്​. സെനറ്റില്‍ സെനറ്റര്‍മാരായ ചുങ്ക്​ ഗ്രേസ്​ലിയും ഡിക്​ ഡര്‍ബിനുമാണ്​ ബില്ല്​ അവതരിപ്പിച്ചത്​. ജനപ്രതിനിധിസഭയില്‍ ബില്‍ പാസ്​ക്രെലും പോള്‍ ഗോസറും ഫ്രാങ്ക്​ പല്ലോണും ലോന്‍സ്​ ഗൂഡനും അവതരിപ്പിച്ചു.

Related News