Loading ...

Home USA

യു.എസില്‍ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ ഉടന്‍ തുറക്കണമെന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍: രാജ്യത്തെ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ ഉടന്‍ തുറന്നു കൊടുക്കണമെന്ന് സം​സ്ഥാ​ന​ങ്ങ​ളു​ടെ ഗ​വ​ര്‍​ണ​ര്‍​മാ​ര്‍ക്ക് യു.എസ്​​ പ്ര​സി​ഡന്‍റ്​ ഡോ​ണ​ള്‍​ഡ് ട്രം​പ് ഉത്തരവ്‌ നല്‍കി. പ​ള്ളി​ക​ള്‍, സി​ന​ഗോ​ഗു​ക​ള്‍, മോ​സ്ക്കു​ക​ള്‍ തു​ട​ങ്ങി​യ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ അ​വ​ശ്യ സേ​വ​ന​ങ്ങ​ളുടെ പട്ടികയില്‍ ഉള്‍പെടുന്നതാണെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വെള്ളിയാഴ്ച വൈ​റ്റ് ഹൗ​സി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് ട്രം​പ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.à´ˆ ​ആ​ഴ്ച ആ​വ​സാ​ന​ത്തോ​ടെ ത​ന്നെ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ വീ​ണ്ടും തു​റ​ക്കാ​ന്‍ ഗ​വ​ര്‍​ണ​ര്‍​മാ​ര്‍ അ​നു​മ​തി ന​ല്‍​ക​ണം. അ​ങ്ങ​നെ ചെ​യ്യു​ന്നി​ല്ലെ​ങ്കി​ല്‍, അ​ധി​കാ​രം പ്ര​യോ​ഗി​ക്കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു. à´…​മേ​രി​ക്ക​ന്‍ സ​മൂ​ഹ​ത്തെ ഒ​ന്നി​പ്പി​ച്ചു നി​ര്‍​ത്തു​ന്ന ഇ​ട​ങ്ങ​ളാ​ണ് ആ​രാ​ധ​നാ​ല​യ​ങ്ങ​ളെ​ന്നും ട്രം​പ് പ​റ​ഞ്ഞു.കോവിഡ് മഹാമാരിയില്‍ ജീവന്‍ നഷ്ടപെട്ട പതിനായിരങ്ങളുടെ സ്മരണക്കു മുമ്ബില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌​ ദേശീയ പതാക മൂന്നു ദിവസം താഴ്ത്തികെട്ടുന്നതിനും ട്രംപ്​ ഉത്തരവിട്ടിട്ടുണ്ട്.

Related News