Loading ...

Home USA

പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടുമൊരു ആണവ പരീക്ഷണത്തിന് സാധ്യത തേടി അമേരിക്ക

വാഷിങ്ങ്ടണ്‍; റഷ്യക്കും ചൈനയ്ക്കമുള്ള മുന്നറിയിപ്പായി 1992 ശേഷം ആദ്യ ആണവപരീക്ഷണത്തിനായി അമേരിക്ക തയ്യാറെടുക്കുകയാണെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച്‌ ഡൊണാള്‍ഡ് ട്രംപ് ഭരണകുടം ചര്‍ച്ച ചെയ്തതായി മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ വാഷിങ്ങ് ടണ്‍ പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തത്. മെയ് 15 നാണ് രാജ്യത്തെ വിവിധ സുരക്ഷ ഏജന്‍സികളുടെ തലവന്‍മാരുടെ നേതൃത്വത്തില്‍ ഇത് സംബന്ധിച്ച യോഗം ചേര്‍ന്നത്.റഷ്യയും ചൈനയും സ്വന്തമായി ആണവ പരീക്ഷണങ്ങള്‍ നടത്തുന്നുവെന്ന് à´šà´¿à´² റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പുതിയ നീക്കം. അതേസമയം മോസ്കോയും ബീജിംഗും യുഎസിന്റെ ആരോപണത്തെ നിഷേധിച്ചിരുന്നു, യുഎസ് ആകട്ടെ ഇത് സംബന്ധിച്ച്‌ തെളിവുകളും നല്‍കിയിട്ടില്ല.അതേസമയം ആണവപരീക്ഷണങ്ങള്‍ നടത്തണമെന്നത് സംബന്ധിച്ച അന്തിമ തിരുമാനങ്ങളൊന്നും യോഗത്തില്‍ കൈക്കൊണ്ടിട്ടില്ല. à´Žà´¨àµà´¨à´¾à´²àµâ€ തുടര്‍ ചര്‍ച്ചകള്‍ക്ക് ഇനിയും സാധ്യത ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.ആണവ പരീക്ഷണങ്ങളില്‍ നിന്ന് തത്കാലത്തേക്ക് പിന്‍മാറിയ ഉത്തരകൊറിയയ്ക്ക് മേലുള്ള കനത്ത പ്രഹരമായിരിക്കും യുഎസിന്റെ പുതിയ തിരുമാനങ്ങള്‍ എന്ന് വിലയിരുത്തലുകള്‍ ഉണ്ട്. അതേസമയം യുഎസിന്റെ നീക്കം റഷ്യയുമായും ചൈനയുമായുള്ള ആണവായുധങ്ങള്‍ സംബന്ധിച്ച ത്രിരാഷ്ട്ര കരാര്‍ നടപടികള്‍ വേഗത്തിലാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു.അതേസമയം സൈനിക സുതാര്യതയും ആത്മവിശ്വാസവും മെച്ചപ്പെടുത്തുന്നതിനായി റഷ്യമായി ഏര്‍പ്പെട്ട ഓപ്പണ്‍ സ്‌കൈസ് കരാറില്‍ നിന്നും പിന്‍മാറുകയാണെന്നുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടിയെന്നതും ശ്രദ്ധേയമാണ്.റഷ്യ അന്താരഷ്ട്ര തലത്തില്‍ കരാര്‍ ലംഘനം നടത്തുവെന്നാരോപിച്ചായിരുന്നു യുഎസ് നടപടി. ട്രംപ് അധികാരത്തില്‍ വന്നതിനുശേഷം റദ്ദാക്കിയ മൂന്നാമത്തെ ആയുധ നിയന്ത്രണ കരാറാണിത്.അടുത്ത ആറു മാസത്തിനുള്ളില്‍ കരാറില്‍ നിന്നും പൂര്‍ണ്ണമായും അമേരിക്ക ഒഴിവാകുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. റഷ്യ കരാറുമായി സഹകരിക്കുന്ന രീതിയില്‍ മാറ്റം വരുത്തിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ പുനരാലോചന ഉണ്ടാകൂവെന്നും യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. 24 രാജ്യങ്ങള്‍ ഉള്‍പ്പെട്ടതാണ് കരാര്‍. കരാറില്‍ ഒപ്പിട്ട രാജ്യങ്ങള്‍ക്ക് നോട്ടീസ് നല്‍കിയ ശേഷം കുറഞ്ഞ സമയത്തേക്ക് മറ്റൊരു രാജ്യത്തിന്റെ ആകാശ നിരീക്ഷണം നടത്താനാകും

Related News