Loading ...

Home USA

ബ്രസീലില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനാനുമതി നിഷേധിച്ച്‌ അമേരിക്ക

വാഷിംഗ്ടണ്‍: ബ്രസീലില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ബ്രസീലില്‍ നിന്ന് അമേരിക്കയിലേക്കുള്ള യാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് യാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഉത്തരവിറക്കിയത്.അമേരിക്കയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന വിദേശ പൗരന്‍മാര്‍ അമേരിക്കയില്‍ പ്രവേശിക്കുന്നതിന് മുമ്ബുള്ള 14 ദിവസങ്ങളില്‍ ബ്രസീലില്‍ ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് പ്രവേശനാനുമതി നിഷേധിക്കുന്നതാണ് പുതിയ ഉത്തരവ്. ബ്രസീലില്‍ കഴിയുന്ന വിദേശ പൗരന്‍മാര്‍ അമേരിക്കയില്‍ അധിക വൈറസ് വ്യാപനത്തിന് കാരണമാകുന്നില്ലെന്ന് ഉറപ്പിക്കാന്‍ പുതിയ നടപടി സഹായിക്കുമെന്ന് വൈറ്റ് ഹൗസ് സെക്രട്ടറി കെയ്‌ലി മക്‌ഇനാനിയും അറിയിച്ചു.ബ്രസീലില്‍ ഇതുവരെ 3,63,211 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 22,666 പേര്‍ വൈറസ് ബാധിച്ച്‌ മരിച്ചു. ചൈന, ഇറാന്‍, ബ്രിട്ടണ്‍, അയര്‍ലന്‍ഡ്, യൂറോപ്യന്‍ യൂണിയന്റെ ഷെങ്കന്‍സോണ്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ കൊറോണ ബാധിച്ച മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇൗ നടപടിക്ക് സമാനമാണ് അമേരിക്കയുടെ തീരുമാനമെന്നും ബ്രസീലിന് മാത്രമല്ല വിലക്കെന്നുമാണ് ബ്രസീല്‍ വിദേശകാര്യമന്ത്രാലയം അമേരിക്കയുടെ നടപടിയോട് പ്രതികരിച്ചത്.

Related News