Loading ...

Home USA

അമേരിക്കയ്ക്ക് പുതിയ രഹസ്യാന്വേഷണ മേധാവി

വാഷിംഗ്ടണ്‍: അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റ തലവനായി ജോണ്‍ റാറ്റ്ക്ലിഫിനെ ട്രംപ് ഭരണകൂടം നിയമിച്ചു. അമേരിക്കന്‍ കോണ്‍ഗ്രസ്സ് അംഗമായ റാറ്റ്ക്ലിഫിന് ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ് എന്ന പദവിയാണ് നല്‍കിയിരിക്കുന്നത്. റാറ്റ്ക്ലിഫിന്റെ നാമനിര്‍ദ്ദേശം 44 ന് എതിരെ 49 വോട്ടുകള്‍ക്കാണ് സെനറ്റര്‍മാര്‍ അംഗീകരിച്ചത്. സെനറ്റില്‍ റിപ്പബ്ലിക്കന്‍സിന് ആകെ 53 അംഗങ്ങളാണുള്ളത്. ട്രംപിന്റെ കീഴില്‍ ദേശിയ രഹസ്യാന്വേഷണ വിഭാഗം റാറ്റ്ക്ലിഫ് രാഷ്ട്രീയവത്ക്കരിക്കുമെന്ന ആരോപണം ഡെമോക്രാറ്റുകള്‍ ഉന്നയിച്ചു കഴിഞ്ഞു.അമേരിക്കയുടെ ചരിത്രത്തില്‍ രാഷ്ട്രീയ തീരുമാനത്തിലൂടെ ആദ്യമായാണ് രഹസ്യാ ന്വേഷണ വിഭാഗത്തിന്റ തലവനെ തീരുമാനിക്കുന്നതെന്നും ഡെമോക്രാറ്റുകള്‍ ആരോപിച്ചു. à´‡à´¤à´¿à´¨àµ മുമ്ബ് 54കാരനായ റാറ്റ്ക്ലിഫിന് യോഗ്യതപോര എന്ന പേരില്‍ സെനറ്റ് അംഗീകരി ച്ചിരുന്നില്ല. 2019ല്‍ വൈറ്റ്ഹൗസുമായി തര്‍ക്കിച്ച്‌ പടിയിറങ്ങിയ മുന്‍ മേധാവി ഡാന്‍ കോട്‌സിന് ശേഷം ആരേയും നിയമിച്ചിരുന്നില്ല. 17 പേരടങ്ങുന്ന ശക്തമായ സമിതിയാണ് അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം കൈകാര്യം ചെയ്യുന്നത്. 2001 സെപ്തംബര്‍ 11 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രണത്തിന് ശേഷമാണ് à´ˆ സമിതി രൂപീകരിച്ചത്.

Related News