Loading ...

Home Australia/NZ

അവസാന രോഗിയും ആശുപത്രി വിട്ടു;കോവിഡിനെതോല്‍പ്പിച്ച്‌ ന്യൂസീലന്‍ഡ്

കൊറോണ വൈറസിനെ പൊരുതി തോല്‍പ്പിച്ച്‌ ന്യൂസീലന്‍ഡ്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടയില്‍ രാജ്യത്ത് ഒരു പോസിറ്റീവ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അവസാന കോവിഡ് രോഗിയായ മിഡില്മോറും ആശുപത്രി വിട്ടു. കഴിഞ്ഞ ബുധനാഴ്ചയാണ് ഇവര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഫെബ്രുവരി 28നാണ് രാജ്യത്ത് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ന്യൂസീലന്‍ഡില്‍ ആകെ 1504 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 21 പേര്‍ മരണപ്പെട്ടപ്പോള്‍ 1462 പേരാണ് രോഗമുക്തി നേടിയത്. പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. കോവിഡിനെ തുരത്താന്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയത്. à´¨à´¿à´²à´µà´¿à´²àµâ€ പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിക്കാത്തതിനാല്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്.

Related News