Loading ...

Home USA

ഇന്ത്യക്ക് പിന്തുണയുമായി അമേരിക്ക

വാഷിംഗ്ടണ്‍: ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന നിരന്തരം നടത്തുന്ന പ്രകോപനത്തിനെതിരെ അമേരിക്ക. ചൈന ശരിയായ അര്‍ത്ഥത്തിലുള്ള കടന്നുകയറ്റവും അതിലൂടെ ഇന്ത്യയെ ഭീഷണിപ്പെടുത്താനുമാണ് ശ്രമിക്കുന്നതെന്നാണ് അമേരിക്ക വിമര്‍ശിച്ചിരിക്കുന്നത്. അമേരിക്കയുടെ വിദേശകാര്യ വകുപ്പാണ് ചൈനക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയത്. വിദേശകാര്യവകുപ്പിന്റെ സമിതി മേധാവി എലിയറ്റ് ഏംഗലാണ് കടുത്ത വിമര്‍ശനം ചൈനക്കെതിരെ ഉന്നയിച്ചിരിക്കുന്നത്.' ഇന്ത്യാ-ചൈന അന്താരാഷ്ട്ര നിയന്ത്രണരേഖയില്‍ ചൈന നടത്തുന്ന നീക്കത്തില്‍ ഞങ്ങള്‍ അതീവ ആശങ്കയിലാണ്. ചൈന നിരന്തരം അയല്‍രാജ്യങ്ങളെ തങ്ങളുടെ സൈനിക ശക്തിയുടെ ബലത്തില്‍ ഭീഷണിപ്പെടുത്തുകയാണ്. à´¤à´°àµâ€à´•àµà´•à´™àµà´™à´³àµâ€ പരിഹരിക്കേണ്ടത് അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്' എലിയറ്റ് ഏംഗല്‍ പറഞ്ഞു.'ശക്തികൊണ്ട് എല്ലാം നേടാമെന്ന് ധരിക്കരുത്. അത്തരം ലോകത്തിലല്ല നാം ജീവിക്കുന്നത്. രാജ്യാന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ നയങ്ങളും വേദികളുമുണ്ട്. ചൈന അനന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കണമെന്ന് ശക്തമായ ഭാഷയില്‍ ആവശ്യപ്പെടുകയാണ്' ഏംഗല്‍ വ്യക്തമാക്കി.ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് നടത്തിയ പരാമര്‍ശത്തിന് പിന്തുണയര്‍പ്പിച്ചാണ് അമേരിക്കന്‍ വിദേശകാര്യവകുപ്പിന്റെ പ്രസ്താവന എന്നത് ഏറെ ശ്രദ്ധേയമാണ്. തങ്ങളുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്ന ഒന്നും അനുവദിക്കുന്ന പ്രശ്‌നമില്ലെന്ന് ഇന്ത്യയുടെ പ്രതിരോധ മന്ത്രി ചൈനയുടെ കടന്നുകയറ്റ ശ്രമത്തെ പരാമര്‍ശിച്ചുകൊണ്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Related News