Loading ...

Home peace

പുതിയൊരു സംസ്ക്കാരം കെട്ടിപ്പടുക്കുക


ഡോ: പൗലോസ് മാർ ഗ്രീഗോറിയോസ് 
(ലോകപ്രശസ്ത വേദശാസ്ത്രജ്ഞനും, ദാർശനികനും, ചിന്തകനും, ഗ്രന്ഥകാരനുമായ ഗ്രീഗോറിയോസ് തിരുമേനി 1992 സെപ്റ്റംബര്‍ 13-ന് കോട്ടയം സോഫിയാ സെന്‍ററില്‍ വച്ച് കേരളത്തിലെ വിവിധ പരിസ്ഥിതി, സാംസ്ക്കാരിക, രാഷ്ട്രീയ സംഘടനകളുടെ ആഭിമുഖ്യത്തില്‍ മെത്രാപ്പോലീത്തായുടെ സപ്തതി ആഘോഷിച്ചു. ആ സമ്മേളനത്തില്‍ ചെയ്ത മറുപടി പ്രസംഗം, പ്രസക്തഭാഗങ്ങൾ തിരുമേനിയുടെ സെക്രട്ടറിയായിരുന്ന ശ്രീ ജോയ്‌സ് തോട്ടയ്ക്കാട് സമ്പാദിച്ചു ക്രോഡീകരിച്ചതാണ് ഈ ലേഖനം. പൊതുജന നന്മയ്ക്കായി ഉപകരിക്കുമെന്നതിനാൽ പുനഃപ്രസിദ്ധീകരിക്കുന്നു.)

മറുപടി പ്രസംഗം പറയേണ്ടത് എങ്ങനെയാണെന്ന് എനിക്കറിഞ്ഞുകൂടാ. നിങ്ങള്‍ ആത്മാര്‍ത്ഥതയോടു കൂടിയാണ് എല്ലാം പറഞ്ഞതെന്ന് ഞാന്‍ വിശ്വസിക്കുന്നു. 

ഇവിടെ കോട്ടയത്ത് പല ചര്‍ച്ചകളും നടത്തുന്ന പതിവുണ്ടായിരുന്നു. കേരള സ്റ്റഡിഗ്രൂപ്പ് എന്നു പറഞ്ഞ് പല പ്രധാനപ്പെട്ട വിഷയങ്ങളും ചിന്തിക്കുകയും പഠിക്കുകയും ചെയ്തുകൊണ്ടിരുന്നു. à´ˆ കെട്ടിടം (സോഫിയാ സെന്‍റര്‍) ഉണ്ടാകുന്നതിന് മുമ്പ് തന്നെ തുടങ്ങിയതാണ് കേരള സ്റ്റഡി ഗ്രൂപ്പ്. സെമിനാറുകളില്‍ കേരളത്തിലെ പ്രതിഭാശാലികളായ പല ആളുകളും വന്ന് സംബന്ധിച്ചിട്ടുണ്ട്. സി. അച്യുതമേനോന്‍, കെ. à´Žà´‚. ചെറിയാന്‍, പി. ഗോവിന്ദപ്പിള്ള, പി. à´Ÿà´¿. ഭാസ്ക്കരപണിക്കര്‍ തുടങ്ങി അനേകം ആളുകള്‍ അക്കാലത്ത് വന്ന് സെമിനാറുകളില്‍ സംബന്ധിക്കുമായിരുന്നു. പലപ്പോഴും പല പുതിയ ആശയങ്ങളും കേരളത്തില്‍ ഉദിച്ചിട്ടുള്ളത് à´ˆ സ്റ്റഡി ഗ്രൂപ്പില്‍ നിന്നായിരുന്നു. Trans-National Corporations നെക്കുറിച്ചുള്ള വളരെ പ്രധാനപ്പെട്ട ഒരു സെമിനാര്‍ 1977 ല്‍ ഇവിടെ നടക്കുകയുണ്ടായി. à´† സെമിനാറില്‍ പല പ്രഗത്ഭരുടെയും പ്രസംഗങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടാണ് T.N.C.എന്നു പറയുന്നത് മനുഷ്യരാശിയുടെ ഒരു പ്രധാനപ്പെട്ട പ്രശ്നമാണെന്നുള്ളത് അന്ന് പലര്‍ക്കും ബോധ്യമായത്. അതുപോലെ മറ്റു പല കാര്യങ്ങളെക്കുറിച്ചും ഇവിടെ പല ചര്‍ച്ചകളും നടന്നിട്ടുണ്ട്. 

നമ്മുടെ സര്‍വ്വകലാശാല അദ്ധ്യാപകരുടെ Initiative ല്‍ ഉണ്ടായിട്ടുള്ള ഒരു സംഘടനയാണ് ശാസ്ത്രസാഹിത്യ പരിഷത്ത്. കേരളത്തിലുള്ള ജനങ്ങളെ ബോധവാന്മാരാക്കുന്നതിന് ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ ശ്രമങ്ങള്‍ വളരെ വിലപ്പെട്ടതാണ്. അതുപോലെ ഇന്ന് ഇവിടെ പങ്കെടുക്കുന്ന എല്ലാ സംഘടനകളും മനുഷ്യരെ പ്രബുദ്ധരാക്കുവാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളാണ്. അവയോട് ഒരുമിച്ച് എനിക്കും പ്രവര്‍ത്തിക്കുവാന്‍ ഭാഗ്യം ഉണ്ടായതില്‍ ഞാന്‍ സന്തോഷിക്കുന്നു. 

ഇവിടെ ചിലര്‍ പറയുകയുണ്ടായി, ഞാന്‍ മുതലാളിത്തത്തിന് എതിരാണ്; West -ന് എതിരാണ് എന്ന്. എല്ലാ മനുഷ്യരാശിയ്ക്കും അനുകൂലമാണ് ഞാന്‍. മുതലാളിത്തത്തിന് എതിരാണ് ഞാന്‍ എന്നു പറയാന്‍ ഒക്കത്തില്ല. അനീതിക്ക് എതിരാണ്. അനീതി എവിടെനിന്നുവരുന്നോ, ആ പ്രസ്ഥാനങ്ങള്‍ക്ക് എതിരാണ്. അല്ലാതെ West- ല്‍ ഉള്ള മനുഷ്യരോട് എതിരൊന്നുമില്ല. വലിയ കോടീശ്വരന്മാരോട് പോലും ചിലപ്പോഴൊക്കെ വര്‍ത്തമാനം പറയുവാന്‍ മാത്രമുള്ള സൗഹൃദം എനിക്കുണ്ട്. അല്ലാതെ വ്യക്തിപരമായിട്ട് അവരോട് വിരോധമില്ല. കോടീശ്വരന്മാരോട് പോലും എനിക്കങ്ങനെ വിരോധമില്ല. ഇന്ന് ലോകത്തില്‍ നിലനില്‍ക്കുന്ന അനീതിയുടെ പ്രധാന ചുമതല ഇന്നത്തെ പാശ്ചാത്യ വ്യവസ്ഥിതിയ്ക്കാണെന്ന് ഞാന്‍ സാധാരണ ചിന്തിക്കുന്നതുകൊണ്ട് പലപ്പോഴും പാശ്ചാത്യ വ്യവസ്ഥിതിയുടെ പ്രാബല്യത്തിനെതിരായി സമരം ചെയ്യേണ്ടുന്ന ചുമതല എനിക്കുണ്ടായിട്ടുണ്ട് എന്നല്ലാതെ എന്‍റെ ലളിതമായ തത്വം പറഞ്ഞാല്‍ എല്ലാ മനുഷ്യരാശിക്കും അനുകൂലമാണ് ഞാന്‍. മനുഷ്യരാശിക്ക് എതിരായി പ്രവര്‍ത്തിക്കുന്നവരോട് എതിര്‍ക്കേണ്ടുന്ന ചുമതല എനിക്കുണ്ടെന്നല്ലാതെ ആരെയും വ്യക്തിപരമായിട്ട് ഞാന്‍ എതിര്‍ക്കുന്നില്ല. അവരും കാര്യങ്ങള്‍ മനസ്സിലാക്കി പുതിയ ഒരു രീതിയിലേക്കു വരണം എന്നാഗ്രഹിക്കുക അല്ലാതെ, അവരെ കൊല്ലണമെന്നോ അവരോട് ബലം പ്രയോഗിക്കണമെന്നോ ഞാന്‍ ആഗ്രഹിക്കുന്നില്ല. പാശ്ചാത്യ സംസ്ക്കാരത്തെക്കുറിച്ചാണെങ്കിലും അതിനെ നശിപ്പിക്കണമെന്നല്ല എന്‍റെ ആഗ്രഹം. ഒരു പരിവര്‍ത്തനത്തിലൂടെ പുതിയ ഒരു സംസ്ക്കാരത്തിലേക്ക് വരുവാന്‍ ലോകത്തെ മുഴുവന്‍ സഹായിക്കണം എന്നുള്ള ആഗ്രഹമാണെനിക്ക് ഉള്ളത്. എന്‍റെ ഈ ദീര്‍ഘയാത്രയില്‍ ഈ എഴുപതാം വയസില്‍ നിങ്ങളീ പറഞ്ഞ വാക്കുകള്‍ എനിക്ക് വളരെയധികം പ്രചോദനം നല്‍കുന്നു. പലപ്പോഴും നമ്മുടെ നാട്ടില്‍ നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര appreciation കിട്ടുന്നുണ്ടോ എന്നൊരു സംശയം വരുന്ന സമയത്ത് ഇങ്ങനെയുള്ള നിങ്ങളുടെ പ്രതികരണങ്ങള്‍ പ്രചോദനവും പ്രോത്സാഹനവും എനിക്ക് നല്‍കുന്നുണ്ട്.

ഭാവിയെ സംബന്ധിച്ച് ചിന്തിക്കുമ്പോള്‍ ഇനിയും പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹമുണ്ട്. à´šà´¿à´² കാര്യങ്ങളില്‍ ഇപ്പോള്‍ ഞാന്‍ à´šà´¿à´² പുതിയ വഴികള്‍ കണ്ടെത്തിയിട്ടുണ്ട്. ഒന്നാമത്തേത്, നമ്മുടെ ഇന്നത്തെ സംസ്ക്കാരം എന്നുപറയുന്നത് പാശ്ചാത്യ സംസ്ക്കാരത്തില്‍ നിന്നും ഉരുത്തിരിഞ്ഞിട്ടുള്ള ഒരു സംസ്ക്കാരമാണ്. പുതിയതായിട്ട് ചിലതൊക്കെ ഉണ്ടെങ്കിലും നമ്മുടെ Institutions ഉം നമ്മുടെ  Education -ഉം നമ്മുടെ Medical സിസ്റ്റവും നമ്മുടെ Political സിസ്റ്റവുമെല്ലാം west-ല്‍  നിന്ന് പകര്‍ത്തിയിട്ടുള്ളതാണ്. അത്  അടിയില്‍ കിടക്കുന്ന നമ്മുടെ ഭാരതീയതയുടെ മുകളില്‍ കിടക്കുന്നു. നമ്മുടെ Identity നഷ്ടപ്പെട്ടിരിക്കുന്നു എന്ന് ആത്മാര്‍ത്ഥമായിട്ട് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ പാശ്ചാത്യ സംസ്കാരത്തിന്‍റെ പഠിപ്പിക്കലുകള്‍ എല്ലാം നിരാകരിക്കാതെ അതിനെ സ്വായത്തമാക്കിക്കൊണ്ട് നമ്മുടേതായ ഒരു സ്വന്തം സംസ്കാരം കെട്ടിപ്പടുക്കുവാന്‍ നമുക്ക് സാധിക്കണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. അതില്‍ ഒരു പ്രിന്‍സിപ്പിള്‍ ഞാന്‍ കാണുന്നുണ്ട്. പാശ്ചാത്യ സംസ്കാരത്തിന് സെക്കുലര്‍ പ്രിന്‍സിപ്പിള്‍ എന്നൊരു പ്രിന്‍സിപ്പിള്‍ ഉണ്ട്. à´† പ്രിന്‍സിപ്പിള്‍  Separate from religion and politics. Separationഎന്നുള്ള വാക്കിനെക്കുറിച്ചാണ് എനിക്ക് അഭിപ്രായവ്യത്യാസമുള്ളത്.  Separation സാധ്യമല്ല. Politics-ഉം Religion -ഉം തമ്മില്‍ എത്ര separate ചെയ്താലും മറുവശത്തു കൂടി അത് പിന്നെയും ഒന്നിക്കും. Politics-ഉം Religion-നും തമ്മില്‍ മനുഷ്യന് അനുകൂലമായ ബന്ധമാണ് ഉണ്ടാകേണ്ടത്. അല്ലാതെ separation അല്ല. മതത്തെ എല്ലാ കാര്യത്തില്‍ നിന്നും à´ˆ പ്രിന്‍സിപ്പിള്‍ നീക്കം ചെയ്തു. അതായത് മതത്തിന് വിദ്യാഭ്യാസത്തില്‍ സ്ഥാനമില്ല, ചികിത്സാവിധിയില്‍ സ്ഥാനമില്ല, രാഷ്ട്രീയത്തില്‍ സ്ഥാനമില്ല. ഇങ്ങനെ വരുമ്പോള്‍ എന്തു പറ്റും? മതം ഒരു മൂലയിലേക്ക് മാറും. മൂലയിലേക്ക് മാറുന്ന മതത്തിന് അതിന്‍റേതായ à´šà´¿à´² പരിവര്‍ത്തനങ്ങള്‍ ഉണ്ടാകും. മതം അതിനെപ്പറ്റിത്തന്നെ വളരെക്കൂടുതല്‍ ചിന്തിക്കാന്‍ തുടങ്ങുന്നു. എങ്ങിനെയെങ്കിലും അതിന് survive ചെയ്യണമെന്ന ഒരു വിചാരമേയുള്ളു. മതം നിലനില്‍ക്കുന്നത് മനുഷ്യരാശിയ്ക്ക് വേണ്ടിയാണെന്നുള്ളത് മറന്നിട്ട്, അതിന്‍റെ സ്വയം നിലനില്പിനുവേണ്ടി അത് പ്രവര്‍ത്തിക്കുവാന്‍ തുടങ്ങുന്നതുകൊണ്ട് മതങ്ങള്‍ തമ്മിലുള്ള സമരവും വഴക്കും ഉണ്ടാകുന്നു. മതങ്ങള്‍ തമ്മിലുള്ള സമരത്തിന്‍റെ പ്രധാനപ്പെട്ട അടിസ്ഥാനം ഇതാണ്.

അവനവന്‍റെ അഹം എന്ന ഭാവത്തിന് വലിപ്പമുണ്ടാക്കാന്‍ വേണ്ടിയോ അവനവന്‍റെ മതത്തിനു വലിപ്പമുണ്ടാക്കാന്‍വേണ്ടിയോ അല്ല മതം പ്രവര്‍ത്തിക്കേണ്ടത് - ഓരോ മതവും മനുഷ്യരാശിയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും മറ്റു മതങ്ങള്‍ ഒരുമിച്ചും, secular ആളുകള്‍ ഒരുമിച്ചും സഹകരിച്ച് മനുഷ്യരാശിയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യണം.
രണ്ടാമത് എന്‍റെ ചിന്തയില്‍ വന്നിട്ടുള്ള ഒരു പ്രധാനപ്പെട്ട കാര്യം, ഈ ലോകസംസ്കാരം എന്നു പറയുന്നതിനെക്കുറിച്ചാണ്.

Global Civilization എന്നൊക്കെ പറയുന്നത് എല്ലാംകൂടി Enlightenment based civilization -നകത്തേയ്ക്ക് ലോകത്തെ വലിച്ചിഴച്ചുകൊണ്ടിരിക്കുകയാണ്. അതൊന്നു പിടിച്ചുനിര്‍ത്തണം. എന്നിട്ട് നമുക്കൊരു പുതിയ മാനുഷിക സംസ്കാരത്തിന് അടിത്തറ രണ്ടാമത് കെട്ടി ഉയര്‍ത്തണം. à´† പറയുന്ന സെക്കുലര്‍ സംസ്കാരത്തിന്‍റെ അടിത്തറയാകേണ്ടത് enlightenment ആണ്. മനുഷ്യനെ അവന്‍റെ പൂര്‍ണ്ണതയില്‍ കണ്ടുകൊണ്ടുള്ള ഒരു പുതിയ സംസ്കാരം ഉടലെടുക്കണം. സംസ്കാരത്തിന്‍റെ അടിസ്ഥാനം മാറണം. ഇപ്പോഴത്തെ സംസ്കാരത്തിന്‍റെ അടിസ്ഥാനം justice  നായാലും  war - നായാലും മാറണം. നമ്മുടെ രാജ്യത്ത് രാജ്യം ഭരിക്കുന്ന അഭ്യസ്തവിദ്യരെന്നു പറയുന്ന ആളുകള്‍ എല്ലാവരും west സിസ്റ്റത്തില്‍ പരിശീലനം നേടിയവരാണ്. Western Enlightement intellectuallity യില്‍ പരിശീലനം നേടിയിട്ടുള്ളവരാണ്. അങ്ങനെ മാത്രം ചിന്തിക്കുവാന്‍ കഴിയുന്നവരും ആണ്. അങ്ങനെയുള്ളവരൊക്കെയാണ് à´ˆ രാജ്യം ഭരിക്കുന്നത്. അവരെ ഇക്കാര്യം പറഞ്ഞു മനസ്സിലാക്കുവാന്‍ ശ്രമിക്കണം. മനസ്സിലാക്കുകയാണെങ്കില്‍ അതിന്‍റെ consequence വളരെ implode ആയിരിക്കും. à´ˆ സമരമാണ് ഇപ്പോള്‍ ഞാന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. à´ˆ സമരം വളരെയൊന്നും ഫലപ്രദമായിട്ടില്ല. പാശ്ചാത്യരാജ്യങ്ങളിലും ഡല്‍ഹിയിലുമൊക്കെ ഇതിനുവേണ്ടി ഞാന്‍ പ്രവര്‍ത്തിക്കുന്നു. നിങ്ങളെല്ലാവരുടേയും ചിന്താഗതിയില്‍, നമ്മുടെ വിദ്യാഭ്യാസ രീതിയില്‍, നമ്മളെ പഠിപ്പിച്ചിട്ടുള്ള ചിന്താഗതിയില്‍ തന്നെ ലോകത്തെ അവലോകനം ചെയ്യുന്നതിനുവേണ്ടി വളരെ വ്യത്യാസം വരണം.

ഇങ്ങനെയുള്ള കാര്യങ്ങള്‍ക്കുവേണ്ടി അദ്ധ്വാനിക്കുന്നതിനിടയില്‍ നിങ്ങള്‍ വളരെ ആത്മാര്‍ത്ഥമായി എന്നെ പ്രോത്സാഹിപ്പിച്ചതില്‍ നന്ദിയുണ്ട്. നിങ്ങളുടെ പ്രാര്‍ത്ഥനകളും ഭാവുകങ്ങളും പ്രതിബദ്ധതയോടെ സ്വീകരിക്കുകയും താഴ്മയോടെ ഈ കാര്യങ്ങള്‍ക്കുവേണ്ടി, മനുഷ്യരാശിയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിയ്ക്കാം എന്നു പ്രസ്താവിക്കുകയും ചെയ്യുന്നു.

Related News