Loading ...

Home USA

ഇന്ത്യയ്ക്ക് കൂടുതല്‍ തിളക്കം,വന്‍ശക്തികളുടെ കൂട്ടായ്മയായ ജി 7 ഉച്ചകോടിയിലേക്ക് ഇന്ത്യയെ ക്ഷണിച്ച്‌ ട്രംപ്

വാഷിങ്ടണ്‍: ലോകത്തെ വന്‍ശക്തി രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 7 ഉച്ചകോടിയിലേക്ക് ഇന്ത്യക്ക് ക്ഷണം. അമേരിക്കന്‍ പ്രസിഡന്റ് ട്രംപാണ് മോദിയെ വിളിച്ച്‌ ഉച്ചകോടിയിലേക്ക് ക്ഷണിച്ചത്. ജി.7 ല്‍ ഇന്ത്യ അംഗമല്ല. ഇന്ത്യയെ കൂടി പങ്കെടുപ്പിക്കണമെന്ന് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.ഉച്ചകോടി ഇത്തവണ അമേരിക്കയിലാണ് നടക്കുക. ട്രംപിന്റെ ക്ഷണം നരേന്ദ്ര മോദി സ്വീകരിച്ചു. മറ്റു à´šà´¿à´² രാജ്യങ്ങളെയും ട്രംപ് ക്ഷണിച്ചിട്ടുണ്ട്. ഇതില്‍ റഷ്യയ്ക്ക് അമര്‍ഷമുണ്ട് എന്നാണ് വിവരം. ഉച്ചകോടി നേരത്തെ നടത്താന്‍ നിശ്ചിച്ചതായിരുന്നു. എന്നാല്‍ ട്രംപ് അത് മാറ്റിവയ്ക്കുകയായിരുന്നു.പ്രധാന രാജ്യങ്ങളെ ഉള്‍പ്പെടുത്തി ജി7 കൂട്ടായ്മ വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നത്. à´‡à´¨àµà´¤àµà´¯à´¯àµà´³àµâ€à´ªàµà´ªàµ†à´Ÿàµ†à´¯àµà´³àµà´³ പ്രധാന രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്. അതാണ് മോദിയെ ക്ഷണിച്ചതിലൂടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.ഇതിലൂടെ ഇന്ത്യ ലോകത്തെ വന്‍ശക്തികളുടെ കൂട്ടത്തിലെ പൊന്‍തിളക്കമാവുകയാണ്. മോദിയും ട്രംപുമായുള്ള ബന്ധത്തിന്റെ ആഴവും ഇതിലൂടെ തെളിഞ്ഞു വരികയാണ്. ചൈനയ്ക്കും പാകിസ്ഥാനും ഇത് അസ്വസ്ഥതയുളവാക്കുന്നതാണ്.അമേരിക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ ഇന്ത്യയ്ക്ക് സന്തോഷമാണുള്ളതെന്ന് പ്രധാനമന്ത്രി മോദി പ്രതികരിച്ചു.. ഉച്ചകോടിയുടെ വിജയത്തിനായി സാദ്ധ്യമാകുന്നതെല്ലാം ചെയ്യുമെന്നും മോദി പറഞ്ഞു.

Related News