Loading ...

Home USA

ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ സമരത്തിന് വേദിയായി വാഷിംഗ്ടണ്‍

വാഷിംഗ്ടണ്‍: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ സമരത്തിന് വേദിയായി തലസ്ഥാനമായ വാഷിംഗ്ടണ്‍. ആഫ്രോ-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്ലോയിഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ പതിനായിരങ്ങള്‍ പങ്കെടുത്ത 'ബ്ളാക്ക് ലൈവ്സ് മാറ്റര്‍' റാലി, അമേരിക്കയെ വിറപ്പിച്ചു. വൈറ്റ്ഹൗസിന് സമീപമെത്തിയ പ്രതിഷേധ റാലിയെ ബാരിക്കേഡുകള്‍ തീര്‍ത്താണ് സുരക്ഷാ ഉദ്യോഗസ്ഥ‌ര്‍ തടഞ്ഞത്.

'എനിക്ക് ശ്വാസം മുട്ടുന്നു" എന്ന ഫ്ലോയിഡിന്റെ അവസാന വാക്കുകള്‍ ഏറ്റെടുത്ത് പന്ത്രണ്ടാം നാളിലും അമേരിക്കയില്‍ പ്രതിഷേധം തുടരുകയാണ്. വര്‍ണവെറിക്കും വംശീയ വിവേചനത്തിനും എതിരായ പ്രതിഷേധം രാജ്യമെങ്ങും വ്യാപിച്ച്‌ കഴിഞ്ഞു. വൈറ്റ്ഹൗസിന് സമീപം കാപിറ്റോളിലും ലിങ്കണ്‍ സ്മാരകത്തിലും ലഫായെത്ത് പാര്‍ക്കിലും ഒത്തുകൂടിയ പതിനായിരങ്ങളെ വാഷിംഗ്ടണ്‍ മേയര്‍ സ്വാഗതം ചെയ്തു. ട്രംപിനുള്ള വ്യക്തമായ സന്ദേശമാണ് ഈ ജനകീയ കൂട്ടായ്മ നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കാലിഫോ‌ര്‍ണിയയിലും നിരവധിപ്പേര്‍ ഒത്തുകൂടി.

ആസ്ട്രേലിയയിലും ജര്‍മനിയിലും വംശീയ വിവേചനത്തിനെതിരെ പ്രതിഷേധക്കാര്‍ തെരുവില്‍ ഇറങ്ങി. ഹാംബര്‍ഗില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ജര്‍മന്‍ പൊലീസ് കുരുമുളക് സ്പ്രേ പ്രയോഗിച്ചു.

 1.51 കോടി നല്‍കി ആഞ്ജലീനജോളി

തന്റെ 45-ാം പിറന്നാളിനോടനുബന്ധിച്ച്‌ വര്‍ണവെറിക്കെതിരെ 1.51 കോടി സംഭാവനയായി നല്‍കി ഹോളിവുഡ് താരം ആഞ്ജലീന ജോളി. എന്‍.à´Ž.സി.സി.പിയുടെ ലീഗല്‍ ഡിഫന്‍സ് ഫണ്ടിലേക്കാണ് ഒരു കോടി അമ്ബത്തിയൊന്നു ലക്ഷം രൂപ നല്‍കിയത്. വ്യക്തികള്‍ക്ക് സാമൂഹ്യനീതിയും നിയമ പരിരക്ഷയും ഉറപ്പു വരുത്താനായി അമേരിക്ക കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എന്‍.à´Ž.സി.സി.പി. ഫ്ലോയിഡിനെ പോലെ നടുക്കുന്ന അനുഭവത്തിലൂടെ കടന്നു പോയവരുടെ കുടുംബത്തിന് നിയമപരിരക്ഷ ഉറപ്പു വരുത്തണമെന്നും തുല്യനീതിക്കായുള്ള പോരാട്ടം തുടരണമെന്നും ആഞ്ജലീന ആവശ്യപ്പെട്ടു. 

Related News