Loading ...

Home health

ഡെങ്കിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് സംയോജിത കൊതുക് നിയന്ത്രണ പരിപാടിക്ക് ‌ തുടക്കമായി

തിരുവനന്തപുരം: ഡെങ്കിപ്പനി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സംയോജിത കൊതുക് നിയന്ത്രണ പരിപാടിക്ക്‌ സംസ്ഥാനത്ത് തുടക്കമായി. ഉറവിട നശീകരണം, രാസ-ജൈവ മാര്‍ഗങ്ങളിലൂടെ ലാര്‍വകളെ നശിപ്പിക്കല്‍, സ്‌പ്രേയിംഗ്, ഫോഗിംഗ് എന്നിവ ഒരേസമയം ചെയ്ത് കൊതുകുകളുടെ സാന്ദ്രത കുറയ്ക്കുന്ന പരിപാടി 12 വരെ തുടരും.വാര്‍ഡ്തല ആരോഗ്യ ശുചിത്വ സമിതികളുടെ നേതൃത്വത്തില്‍ 50 വീടിന് രണ്ട് വോളന്റിയര്‍മാരെ വീതം തെരഞ്ഞെടുത്തു. ഇവര്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വീടുകളിലെത്തി പരിശോധന നടത്തും. വെള്ളം കെട്ടിനില്‍ക്കാനിടയുള്ള പാത്രങ്ങള്‍, ചിരട്ടകള്‍, കപ്പുകള്‍, പ്ലാസ്റ്റിക് കവറുകള്‍, ടയറുകള്‍ ഇവ കണ്ടെത്തി വേര്‍തിരിച്ച്‌ ഹരിതകര്‍മ്മസേനയുടെ സഹായത്തോടെ നിര്‍മാര്‍ജനം ചെയ്യും. à´µà´¾à´Ÿàµà´Ÿà´°àµâ€ ടാങ്കുകള്‍ കൊതുക് കടക്കാത്തവിധം മൂടണം. കിണര്‍, പൈപ്പുകള്‍ വലകൊണ്ട് മൂടണം. ഒഴുക്കിക്കളയാനോ മറിച്ചുകളയാനോ പറ്റാത്ത വെള്ളക്കെട്ടുകളില്‍ ലാര്‍വിസൈഡുകള്‍ ഒഴിക്കുകയോ ലാര്‍വകളെ തിന്നുന്ന ഗപ്പിമീനുകളെ നിക്ഷേപിക്കുകയോ വേണം.10ന് തോട്ടങ്ങളിലും കെട്ടിടനിര്‍മാണ സ്ഥലങ്ങളിലും ഉടമസ്ഥരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലും 11ന് പൊതുസ്ഥലങ്ങള്‍, അതിഥിത്തൊഴിലാളികളുടെ വാസസ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചും 12ന് സ്‌കൂളുകള്‍, ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും സംയോജിത കൊതുക് നിയന്ത്രണ പരിപാടി നടത്തും. എതിര്‍ക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച്‌ നടപടിയെടുക്കും.

Related News