Loading ...

Home USA

അമേരിക്കയില്‍ പ്രതിഷേധം തുടരുന്നു;ക്രിസ്റ്റഫര്‍ കൊളമ്ബസിന്റെ പ്രതിമ തകര്‍ത്തു

ബോസ്റ്റണ്‍: ജോര്‍ജ് ഫ്ലോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭം അമേരിക്കയില്‍ ഇപ്പോഴും തുടരുകയാണ്. നിരവധി അക്രമസംഭവങ്ങള്‍ക്ക് ശേഷം ഇപ്പോഴിതാ യൂറോപ്യന്‍ സമുദ്ര സഞ്ചാരിയായ ക്രിസ്റ്റഫര്‍ കൊളമ്ബസിന്റെ പ്രതിമയും പ്രക്ഷോഭകാരികള്‍ തകര്‍ത്തു. ബോസ്റ്റണില്‍ സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകര്‍ക്കപ്പെട്ടത്. അമേരിക്കന്‍ ഭൂഖണ്ഡങ്ങളെക്കുറിച്ച്‌ പുറംലോകത്തെ അറിയിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം.പ്രതിമയുടെ തല പ്രക്ഷോഭകര്‍ തകര്‍ക്കുകയായിരുന്നു. മിയാമിയിലെ ഡൗണ്‍ ടൗണില്‍ സ്ഥാപിച്ചിരുന്ന കൊളമ്ബസിന്റെ പ്രതിമയ്ക്കുനേരെയും ആക്രമണം ഉണ്ടായിട്ടുണ്ട്. വിര്‍ജീനിയയിലെ റിച്ച്‌മോണ്ടില്‍ സ്ഥാപിച്ചിരുന്ന പ്രതിമ അടുത്തിടെയാണ് ചിലര്‍ തകര്‍ത്ത് കായലില്‍ വലിച്ചെറിഞ്ഞത്.ആഫ്രിക്കന്‍ വംശജനായിരുന്ന ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തിന് പിന്നാലെയാണ് അമേരിക്കയില്‍ വര്‍ണവിവേചനത്തിനെതിരായ പ്രക്ഷോഭം കത്തിപ്പടര്‍ന്നത്. ഇതിന്റെ ഭാഗമായി വംശീയ വിവേചനങ്ങള്‍ക്ക് കാരണക്കാരായവരുടെ പ്രതിമകള്‍ക്ക് നേരെ അമേരിക്കയില്‍ ആക്രമണം നടന്നിരുന്നു. ഈ കൂട്ടത്തിലാണ് കൊളമ്ബസിന്റെ പ്രതിമയും പ്രക്ഷോഭകര്‍ ആക്രമിച്ചത്.പുതിയ ലോകം കണ്ടെത്താനായി യാത്ര തിരിച്ച സാഹസിക സമുദ്ര സഞ്ചാരിയായാണ് കൊളമ്ബസിനെ ചരിത്ര പുസ്തകങ്ങളില്‍ പഠിപ്പിക്കുന്നത്. എന്നാല്‍ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ തദ്ദേശിയരായ റെഡ് ഇന്ത്യന്‍സിന്റെ വംശീയ ഉന്മൂലനത്തിന് കാരണക്കാരനായാണ് ഇദ്ദേഹം കരുതപ്പെടുന്നത്.

Related News