Loading ...

Home health

മഴക്കാലരോഗങ്ങളെ സൂക്ഷിക്കണം

മഴക്കാലരോഗങ്ങള്‍ക്കെതിരെ അതീവശ്രദ്ധ അത്യാവശ്യമാണ്. ജലദോഷം, ഫ്ളൂ, വയറിളക്കരോഗങ്ങള്‍ എന്നിവയ്‌ക്ക് പുറമേ, മലേറിയ, ഡെങ്കിപ്പനി, കോളറ, ടൈഫോയ്ഡ്, ഹെപ്പടൈറ്റിസ്, എലിപ്പനി, മഞ്ഞപ്പിത്തം എന്നിവ ഭീഷണിയാണ്. കൊതുക് നിര്‍മ്മാര്‍ജനം, രോഗികളില്‍ നിന്ന് അകലം, ശരീരശുചിത്വം, അശുദ്ധജലവുമായി സമ്ബര്‍ക്കം ഒഴിവാക്കല്‍ എന്നിവയാണ് പ്രതിരോധ നടപടികള്‍.തണുത്തതും വൃത്തിഹീനമായ അന്തരീക്ഷത്തില്‍ തയാറാക്കുന്നതുമായ ആഹാര- പാനീയങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. ശ്വാസകോശസംബന്ധമായ അസുഖമുള്ളവര്‍ പരമാവധി ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.തുമ്മുമ്ബോഴും ചുമയ്‌ക്കുമ്ബോഴും തൂവാല ഉപയോഗിച്ച്‌ മൂക്കും വായും പൊത്തിപ്പിടിക്കുക.എപ്പോഴും കൈകള്‍ വൃത്തിയായി സൂക്ഷിക്കുക. കണ്ണിലോ മുഖത്തോ സ്‌പര്‍ശിക്കാതിരിക്കാന്‍ നോക്കുക. സ്‌പര്‍ശിക്കേണ്ടി വന്നാല്‍ അതിന് മുന്‍പ് കൈകള്‍ വ്യത്തിയാക്കുക. മലേറിയയും ഡെങ്കിപ്പനിയും പരത്തുന്ന കൊതുകുകള്‍ മുട്ടിയിടുന്നതിനാല്‍ വീടിനുള്ളിലോ പരിസരത്തോ വെള്ളം കെട്ടിനില്‍ക്കാതെ നോക്കുക. ഈര്‍പ്പമുള്ള സ്‌ഥലങ്ങളില്‍ അണുനാശിനി തളിച്ച്‌ ശുചിത്വം ഉറപ്പാക്കുക. പനി, കുളിര്, വിറയല്‍, തലവേദന, ശരീരവേദന, രക്തസ്രാവം, താഴ്ന്ന രക്തസമ്മര്‍ദ്ദം എന്നിവ കണ്ടാല്‍ അടിയന്തര വൈദ്യസഹായം തേടുക.

Related News