Loading ...

Home Africa

കോംഗോയില്‍ എബോള വ്യാപനം; രോഗംബാധിച്ച 14ല്‍ 11 പേരും മരണപ്പെട്ടു

കോംഗോ: കൊറോണയക്ക് പിന്നാലെ ആഫ്രിക്കയില്‍ എബോളയുടെ വ്യാപനം വീണ്ടും ശക്തിപ്രാപിക്കുന്നതായി റിപ്പോര്‍ട്ട്. ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ 14 പേര്‍ക്കാണ് എബോള സ്ഥിരീകരിച്ചത്. ഇവരില്‍ 11 പേര്‍ മരണപ്പെട്ടതായാണ് വിവരം. മാന്‍ദാകാ നഗരത്തിലാണ് 11 പേരും മരണപ്പെട്ടിരിക്കുന്നത്. ആഫ്രിക്കയില്‍ 2018ലാണ് എബോള വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ 1976ന് ശേഷം ആദ്യമായാണ് മാന്‍കാദാ പ്രദേശത്ത് എബോള വ്യാപനം നടക്കുന്നത്.2018ല്‍ വടക്കന്‍ കിവുവിലും ടൂറി പ്രവിശ്യയിലുമായി 2299 പേര്‍ എബോള മൂലം മരണപ്പെട്ടിരുന്നു. കഴിഞ്ഞ മൂന്ന് മാസം കൊണ്ടാണ് എബോള വ്യാപിച്ചിരിക്കുന്നതെന്നാണ് വിവരം. നിലവില്‍ 2110 പേര്‍ക്ക് പ്രതിരോധ വാക്‌സിന്‍ നല്‍കിയതായി കോഗോ അധികൃതര്‍ പറഞ്ഞു. à´‡à´¤à´¿à´²àµâ€ 679 പേര്‍ മരണമടഞ്ഞവരുമായി ബന്ധപ്പെട്ടവരാണ്. ഇവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയ 1309 പേര്‍ക്കും വിദൂര സമ്ബര്‍ക്കം പുലര്‍ത്തി എന്ന് വിശ്വസിക്കുന്ന 127 പേര്‍ക്കും വാക്‌സിന്‍ നല്‍കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.

Related News