Loading ...

Home USA

ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് അനുശോചനമറിയിച്ച്‌ യുഎസ്

അമേരിക്ക: ചൈനീസ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് അനുശോചനമറിയിച്ച്‌ അമേരിക്ക. ഇന്ത്യ-ചൈന നിയന്ത്രണ രേഖയിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും പ്രശ്‌നം സമാധാനപരമായി പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും യുഎസ് വ്യക്തമാക്കി. 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് അറിവ്.പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യയും ചൈനയും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രശ്‌നം സമാധാനപരമായി പരിഹരിക്കാന്‍ യുഎസ് സഹായിക്കുമെന്നും വക്താവ് വ്യക്തമാക്കി. ജൂണ്‍ രണ്ടിന് നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് അതിര്‍ത്തിയിലെ പ്രശ്‌നങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്തിരുന്നുവെന്നും അമേരിക്കന്‍ വക്താവ് അറിയിച്ചു.

Related News