Loading ...

Home health

ഫ്‌ളഷ് ചെയ്യും മുമ്പ് ടൊയ്‌ലറ്റിന്റെ മൂടി അടയ്ക്കൂ; കോവിഡ് ഇങ്ങനെയും പകരാം

ടൊയ്‌ലറ്റുകള്‍ വഴി കോവിഡ് വ്യാപിക്കാനുള്ള സാധ്യത കൂടുതലെന്നു പഠനം. വൈറസ് ബാധ ഉള്ള ഒരാള്‍ ഉപയോഗിച്ച ശേഷം ഫ്‌ളഷ് ചെയ്യുമ്ബോള്‍ രോഗാണുക്കള്‍ അടങ്ങിയ സൂക്ഷ്മ കണങ്ങള്‍ (എയ്‌റോസോള്‍) വായുവിലേക്കു ചിതറാന്‍ സാധ്യതയുണ്ടെന്നും ഇതു പരിസരങ്ങളില്‍ തങ്ങിനിന്നു രോഗവ്യാപനത്തിന് ഇടയാക്കുമെന്നും ചൈനയിലെ യാങ്‌സു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.രോഗ ബാധ ഉള്ളയാളുടെ വിസര്‍ജ്യത്തില്‍ വൈറസ് ഉണ്ടാവാം. ഇവര്‍ ടൊയ്‌ലറ്റ് ഉപയോഗിച്ച ശേഷം മൂടി അടയ്ക്കാതെയാണ് ഫ്‌ളഷ് ചെയ്യുന്നതെങ്കില്‍ സൂക്ഷ്മണ കണങ്ങള്‍ പുറത്തേക്കു പടരാന്‍ സാധ്യതയുണ്ട്. ഇത് പരസരങ്ങളില്‍ തങ്ങിനില്‍ക്കും. മറ്റുള്ളവര്‍ ശ്വസിക്കുന്നതിലൂടെയോ സ്പര്‍ശിക്കുന്നതിലൂടെയോ വൈറസ് പടരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഫിസിക്‌സ് ഒഫ് ഫ്‌ഌയിഡ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.വൈറസ് ബാധ ഉള്ളവര്‍ ഉപയോഗിച്ച ടൊയ്‌ലറ്റ് കുടുംബാംഗങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ രോഗപ്പകര്‍ച്ചയ്ക്കു സാധ്യതയുണ്ട്. പബ്ലിക് ടൊയ്‌ലറ്റ് വഴി രോഗവ്യാപനത്തില്‍ വലിയ സാധ്യതയാണുള്ളതെന്ന് പഠനത്തില്‍ പറയുന്നു.ഈ സാധ്യത തള്ളിക്കളയാനാവില്ലെന്നും ഇക്കാര്യം തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കംപ്യൂട്ടര്‍ സിമുലേറ്റര്‍ പഠനത്തിലൂടെയാണ് ഗവേഷകര്‍ ഇക്കാര്യം സ്ഥാപിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച സ്ഥിരീകരണത്തിനായി കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

Related News