Loading ...

Home health

കോവിഡ് ലക്ഷണങ്ങളില്‍ ചെങ്കണ്ണ് കൂടി

കോവിഡ് ബാധയുടെ ലക്ഷണങ്ങള്‍ പലതാണ്. വ​ര​ണ്ട ചു​മ​യും തൊ​ണ്ട​വേ​ദ​ന​യും ഉ​യ​ര്‍​ന്ന പ​നി​യു​മെ​ല്ലാം കോ​വി​ഡ് ബാ​ധ​യു​ടെ പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ളാ​ണ്. ഇ​വ​യോ​ടൊ​പ്പം ചെ​ങ്ക​ണ്ണും പ്രാ​ഥ​മി​ക രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടു​മെ​ന്നാണ് പുതിയ വെളിപ്പെടുത്തല്‍. 'ക​നേ​ഡി​യ​ന്‍ ജേ​ണ​ല്‍ ഓ​ഫ് ഓ​ഫ്താ​ല്‍​മോ​ള​ജി'​യി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​ന​ത്തി​ലാണ് ഇക്കാര്യം പറയുന്നത്.കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ചി​ല​ര്‍ ചെ​ങ്ക​ണ്ണ് ല​ക്ഷ​ണ​വും കാ​ണി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പ​ഠ​ന​ത്തി​ല്‍ വ്യക്തമാക്കുന്നത്. ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ല്‍‌ കാ​ന​ഡ​യി​ല്‍ ചെ​ങ്ക​ണ്ണി​ന് ചി​കി​ത്സ തേ​ടി​യ 29-കാ​രി​ക്ക് പി​ന്നീ​ട് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. à´•àµ‹â€‹à´µà´¿â€‹à´¡àµ ബാ​ധി​ത​നാ​യ ഒ​രാ​ള്‍ പ്രാ​ഥ​മി​ക​ഘ​ട്ട​ത്തി​ല്‍ ശ്വാ​സ​കോ​ശ അ​സ്വ​സ്ഥ​ത​ക​ളെ​ക്കാ​ള്‍ ചെ​ങ്ക​ണ്ണ് ല​ക്ഷ​ണ​ങ്ങ​ളാ​ണ് പ്ര​ക​ടി​പ്പി​ക്കു​കയെന്നും പഠനം പറയുന്നു.കോ​വി​ഡ് കേ​സു​ക​ളി​ല്‍ 15 ശ​ത​മാ​ന​ത്തി​ലും ര​ണ്ടാ​മ​ത്തെ രോ​ഗ​ല​ക്ഷ​ണം ചെ​ങ്ക​ണ്ണാ​ണെ​ന്ന് പ​ഠ​നം ക​ണ്ടെ​ത്തി​യ​താ​യും ആ​ല്‍​ബെ​ര്‍​ട്ട യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ അ​സി. പ്രൊ​ഫ​സ​ര്‍ കാ​ര്‍​ലോ​സ് സൊ​ളാ​ര്‍​ട്ടി ചൂ​ണ്ടി​ക്കാ​ട്ടി.നേ​ത്ര​രോ​ഗ​ക്ലി​നി​ക്കു​ക​ളി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ മ​തി​യാ​യ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്നും പ​ഠ​നം നി​ര്‍​ദേ​ശി​ക്കു​ന്നുണ്ട്.

Related News