Loading ...

Home Australia/NZ

ഓസ്ട്രേലിയക്ക് നേരെ സൈബര്‍ ആക്രമണം; പിന്നില്‍ ചൈനയെന്ന് പ്രധാനമന്ത്രി

സിഡ്‍നി: ഓസ്ട്രേലിയയിലെ വിവിധ സ്ഥാപനങ്ങള്‍ക്ക് നേരെ വന്‍സൈബര്‍ ആക്രമണം. രാജ്യത്തെ നിരവധി ആശുപത്രികളും യൂണിവേഴ്‍സിറ്റികളും വ്യവസായങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളുമാണ് ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടത്. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ചൈനയാണെന്ന് സംശയിക്കുന്നതായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‍കോട്ട് മോറിസണ്‍ പറഞ്ഞു.ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആധുനിക സംവിധാനങ്ങള്‍ കൈവശമുള്ള സംഘമാണെന്ന് ഉറപ്പാണെന്നും ഇത് തുടങ്ങിയിട്ട് മാസങ്ങളായെന്നും മോറിസണ്‍ പറഞ്ഞു. അടുത്ത കാലത്തായി കൂടുതല്‍ സ്ഥാപനങ്ങള്‍ ലക്ഷ്യമിടാന്‍ തുടങ്ങിയതായും പ്രധാനമന്ത്രി പറയുന്നു.



Related News