Loading ...

Home health

മാസ്ക് ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മാ​സ്ക് ശ​രി​യാ​യ രീ​തി​യി​ല​ല്ല ധ​രി​ക്കു​ന്ന​തെ​ങ്കി​ല്‍ ഗു​ണ​ത്തേ​ക്കാ​ള്‍ ഏ​റെ ദോ​ഷ​മാ​ണു​ണ്ടാ​വു​ക.മാ​സ്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു മു​ന്പും പി​ന്‍​പും കൈ​ക​ള്‍ സോ​പ്പും വെ​ള്ള​വും അ​ല്ലെങ്കില്‍ സാ​നി​റ്റൈ​സ​ര്‍ (70 ശ​ത​മാ​നം ആ​ല്‍​ക്ക​ഹോ​ള്‍ അ​ട​ങ്ങി​യ​ത്) ഉ​പ​യോ​ഗി​ച്ച്‌ ഇ​രു​പ​തു സെ​ക്ക​ന്‍​ഡ് ശു​ചി​യാ​ക്കേ​ണ്ട​താ​ണ്. മൂ​ക്കു വാ​യും മൂ​ടു​ന്ന വി​ധ​മാ​യി​രി​ക്ക​ണം മാ​സ്ക് ധ​രി​ക്കേ​ണ്ട​ത്. മാ​സ്ക് ധ​രി​ച്ച​ശേ​ഷം ഒ​രു കാ​ര​ണ​വ​ശാ​ലും കൈ​ക​ള്‍ കൊ​ണ്ട് മാ​സ്ക് സ്പ​ര്‍​ശി​ക്ക​രു​ത്. മാ​സ്ക് ഇ​ട​യ്ക്കി​ടെ താ​ഴ്ത്തി​യ​തി​നു ശേ​ഷം സം​സാ​രി​ക്കു​ക​യും പി​ന്നീ​ട് തി​രി​ച്ചു​വ​ച്ച്‌ ഉ​പ​യോ​ഗി​ക്കുകയും ചെയ്യുന്നത് ആരോഗ്യകരമല്ല. മാ​സ്കി​ല്‍ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന വ​ള്ളി​യി​ല്‍ പി​ടി​ച്ചു​വേ​ണം മാ​സ്ക് ഉൗ​രി മാ​റ്റേ​ണ്ട​ത്. ഉ​പ​യോ​ഗി​ച്ച മാ​സ്ക് പൊതുസ്ഥലങ്ങളില്‍ വ​ലി​ച്ചെ​റി​യു​ന്ന​ത് രോ​ഗ​വ്യാ​പ​ന​ത്തി​നു കാ​ര​ണ​മാ​കും. അ​തി​നാ​ല്‍ ഉ​പ​യോ​ഗി​ച്ച മാ​സ്കു​ക​ള്‍ 0.5 ശ​ത​മാ​നം ബ്ലീ​ച്ചിം​ഗ് ലാ​യ​നി​യി​ല്‍(ഒ​രു ലി​റ്റ​ര്‍ വെ​ള്ള​ത്തി​ല്‍ 3 ടീ​സ് സ്പൂ​ണ്‍ ബ്ലീ​ച്ചിം​ഗ് പൗ​ഡ​ര്‍)15-20 മി​നി​റ്റ് മു​ക്കി​വ​ച്ച​തി​നു ശേ​ഷം ക​ത്തി​ക്കു​ക​യോ സു​ര​ക്ഷി​ത​മാ​യി നി​ര്‍​മാ​ര്‍​ജ​നം ചെ​യ്യു​ക​യോ വേ​ണം. തു​ണി​മാ​സ്കു​ക​ള്‍ 0.5 ശ​ത​മാ​നം ബ്ലീ​ച്ചിം​ഗ് പൗ​ഡ​ര്‍ ലാ​യ​നി​യി​ല്‍ മു​ക്കി​വ​ച്ച​തി​നു ശേ​ഷം സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച്‌ ക​ഴു​കി​യു​ണ​ക്കി ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. രോ​ഗം വ​രാ​തി​രി​ക്കാ​ന്‍ ഏ​റ്റ​വും പ്ര​ധാ​നം വ്യ​ക്തി​ഗ​ത ശു​ചി​ത്വ​വും ശാ​രീ​രി​ക അ​ക​ല​വും പാ​ലി​ക്കു​ക എ​ന്ന​താ​ണ്.

ആ​ള്‍​ക്കൂ​ട്ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ക എ​ന്ന​ത് സു​ര​ക്ഷി​ത​രാ​യി​രി​ക്കു​ന്ന​തി​നു​ള്ള അ​തി​പ്ര​ധാ​ന മാ​ര്‍​ഗ​മാ​ണ്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ പോ​യി​വ​ന്ന​ശേ​ഷം പാ​ലി​ക്കേ​ണ്ട വ്യ​ക്തി​ഗ​ത സു​ര​ക്ഷാ​മാ​ര്‍​ഗ​ങ്ങ​ള്‍ പു​റ​ത്തു ധ​രി​ക്കു​ന്ന ചെ​രി​പ്പു​ക​ള്‍ വീ​ടി​നു പു​റ​ത്തു​ത​ന്നെ ഉൗ​രി​യി​ടു​ക. സോ​പ്പും വെ​ള്ള​വും അ​ല്ലെ​ങ്കി​ല്‍ ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​ര്‍ (70 ശ​ത​മാ​നം ആ​ല്‍​ക്ക​ഹോ​ള്‍ അ​ട​ങ്ങി​യ​ത്) ഉ​പ​യോ​ഗി​ച്ച്‌ കൈ​ക​ള്‍ ശു​ചി​യാ​ക്കി​യ​തി​നു ശേ​ഷം മാ​ത്രം വീ​ടി​ന്‍റെ വാ​തി​ല്‍ തു​റ​ക്കു​ക. പൊ​തു​സ്ഥ​ല​ങ്ങ​ളു​മാ​യി സ​ന്പ​ര്‍​ക്ക​ത്തി​ല്‍ വ​രു​ന്ന ബാ​ഗ്, പ​ഴ്സ് തു​ട​ങ്ങി​യ വ്യ​ക്തി​ഗ​ത വ​സ്തു​ക്ക​ള്‍ അ​ണു​വി​മു​ക്ത​മാ​ക്കേ​ണ്ട​താ​ണ്.

ഇ​തി​നാ​യി 0.5 ശ​ത​മാ​നം ബ്ലീ​ച്ചിം​ഗ് പൗ​ഡ​ര്‍ ലാ​യ​നി​യോ സൈ​ഡ​ക്സ്, ഡെ​റ്റോ​ള്‍, 70 ശ​ത​മാ​നം ഡെ​റ്റോ​ള്‍ അ​ട​ങ്ങി​യ സാ​നി​റ്റൈ​സ​ര്‍ മു​ത​ലാ​യ​വ​യും ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. മൊ​ബൈ​ല്‍ ഫോ​ണ്‍ 70 ശ​ത​മാ​നം ആ​ല്‍​ക്ക​ഹോ​ള്‍ അ​ട​ങ്ങി​യ സാ​നി​റ്റൈ​സ​ര്‍ കൊ​ണ്ട് അ​ണു​വി​മു​ക്ത​മാ​ക്കാ​വു​ന്ന​താ​ണ്. (അ​ത​തു ഫോ​ണ്‍ ക​ന്പ​നി​ക​ളു​ടെ ക​സ്റ്റ​മ​ര്‍ കെ​യ​റി​ല്‍ വി​ളി​ച്ച്‌ മാ​ര്‍​ഗ​നി​ര്‍​ദേ​ശം തേ​ടി​യ​തി​നു​ശേ​ഷം) പു​റ​ത്തു​പോ​യി വ​ന്നാ​ലു​ട​ന്‍ ഉ​പ​യോ​ഗി​ച്ച തു​ണി​ക​ള്‍ സോ​പ്പു​വെ​ള്ള​ത്തി​ല്‍ ക​ഴു​കു​ക​യും സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ചു കു​ളി​ക്കു​ക​യും വേ​ണം. വിവരങ്ങള്‍ക്കു കടപ്പാട്: നാഷണല്‍ ഹെല്‍ത്ത് മിഷന്‍, ആരോഗ്യ കേരളം & സംസ്ഥാന ആരോഗ്യ കുടുംബക്ഷേമവകുപ്പ്.

Related News