Loading ...

Home USA

അ​മേ​രി​ക്ക ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ല്‍ നി​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി പിന്മാ​റി

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ല്‍ നി​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി പിന്മാ​റു​ന്ന​തി​ന് അ​മേ​രി​ക്ക തീ​രു​മാ​നി​ച്ചു. വൈ​റ്റ് ഹൗ​സി​ലെ​യും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ലെ​യും ഉ​ന്ന​ത വൃ​ത്ത​ങ്ങ​ള്‍ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​താ​യി ബി​ബി​സി അ​ട​ക്ക​മു​ള്ള അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

തി​ങ്ക​ളാ​ഴ്ച്ച മു​ത​ല്‍ അ​മേ​രി​ക്ക ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ അം​ഗ​മ​ല്ലെ​ന്നും തീ​രു​മാ​നം ഐ​ക്യ​രാ​ഷ്ട്ര സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ലി​നെ ഔദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചെ​ന്നു​മാ​ണ് റി​പ്പോ​ര്‍​ട്ട്. യു​എ​ന്‍ വ​ക്താ​വ് സ്റ്റീ​ഫ​ന്‍ ഡു​ജെ​റി​ക് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചു.

കോ​വി​ഡ് വി​ഷ​യ​ത്തി​ല്‍ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ചൈ​ന​യ്ക്ക് അ​നു​കൂ​ല​മാ​യി നി​ല​പാ​ടെ​ടു​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പ് നേ​ര​ത്തെ ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ല്‍ നി​ന്ന് അ​മേ​രി​ക്ക പിന്മാ​റു​മെ​ന്ന് ട്രം​പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

സം​ഘ​ട​ന​യ്ക്കു​ള്ള ധ​ന​സ​ഹാ​യം നി​ര്‍​ത്ത​ലാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചെ​ന്നും ട്രം​പ് അ​റി​യി​ച്ചി​രു​ന്നു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് പി​ന്നി​ല്‍ ചൈ​ന​യാ​ണെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ചൈ​ന​യെ സം​ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​ണെ​ന്നും ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളാ​ണ് ട്രം​പ് ഉ​യ​ര്‍​ത്തി​യ​ത്.

Related News