Loading ...

Home health

വിറ്റാമിന്‍ സി കൂടുതലായാലുള്ള ദോഷങ്ങള്‍

പ്രതിരോധശേഷി കൂട്ടുന്നതുമായി ബന്ധപ്പെട്ട് ഇക്കാലത്ത് വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു പോഷകമാണ് വിറ്റാമിന്‍ സി അഥവ അസ്‌കോര്‍ബിക് ആസിഡ്. ശരീരത്തിലെ പ്രാധാന്യമേറിയ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് വിറ്റാമിന്‍ സി അത്യാവശ്യമാണ്. പല രോഗാവസ്ഥയിലും ശരീരത്തെ സംരക്ഷിക്കാന്‍ ഇതിന് കഴിവുണ്ട്. ശരീരത്തില്‍ നിര്‍മ്മിക്കപ്പെടുന്നില്ല എന്നതുകൊണ്ടും ശരീരത്തില്‍ ആവശ്യത്തിലധികമെത്തുന്നത് സംഭരിക്കപ്പെടുന്നില്ല എന്നതുകൊണ്ടും വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ ദിവസേനെയുള്ള ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. സപ്ലിമെന്റുകളേക്കാള്‍ നല്ലത് ഭക്ഷണത്തിലൂടെ തന്നെ വിറ്റാമിന്‍ സി ശരീരത്തിലെത്തുന്നതാണ്. നെല്ലിക്ക, നാരങ്ങ, ഓറഞ്ച്, തക്കാളി, കിവി, പച്ചമാങ്ങ, ചീര, ബ്രോക്കോളി, മുളപ്പിച്ച പയറുവര്‍ഗങ്ങള്‍ എന്നിവയും ലിവര്‍ പോലുള്ള മൃഗ സ്രോതസ്സുകളും വിറ്റാമിന്‍ സിയുടെ മികച്ച സ്രോതസ്സുകളാണ്. വിറ്റാമിന്‍ സി എന്ന ആന്റിഓക്‌സിഡന്റിന് ഹൃദയത്തെ സംരക്ഷിക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കൂടാതെവിറ്റാമിന്‍ സിയുടെ ഉയര്‍ന്ന അളവ് ചീത്ത കൊളസ്‌ട്രോളിന്റെ ഓക്‌സീകരണം തടയുകയും അതുവഴി ഹൃദയധമനിയില്‍ കൊഴുപ്പടിഞ്ഞ് തടസ്സങ്ങള്‍ ഉണ്ടാവുന്നത് ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യും. അമിതവണ്ണമുള്ളവരില്‍ രക്തക്കുഴലുകളുടെ സങ്കോചത്തിന് കാരണമാകുന്ന എന്റോതെലിന്‍ എന്ന പ്രോട്ടീന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. വിറ്റാമിന്‍ സി രക്തത്തിലെ ആന്റിഓക്‌സിഡന്റുകളുടെ അളവ് 30 ശതമാനത്തോളം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇത് പ്രതിരോധവ്യവസ്ഥയ്ക്ക് ഗുണകരമാണ്. ആന്റിഓക്‌സിഡന്റുകള്‍ സങ്കീര്‍ണമായ രോഗാവസ്ഥ തടയാന്‍ സഹായിക്കുന്നു. നല്ലൊരു ആന്റിഓക്‌സിഡന്റ് ആയതിനാല്‍ അര്‍ബുദജന്യ പദാര്‍ഥങ്ങളെ ശരീരത്തില്‍ നിന്ന് ഒഴിവാക്കാന്‍ ഇത് സഹായകമാണ്. ഫ്രീറാഡിക്കല്‍ കാരണമുള്ള ദോഷങ്ങളില്‍ നിന്ന് ഒരുപരിധി വരെ ശരീരത്തെ സംരക്ഷിക്കുന്നു. രക്തസമ്മര്‍ദം കുറയ്ക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാന്‍ വിറ്റാമിന്‍ സി സഹായിക്കുന്നതായി പഠനങ്ങള്‍ കാണിക്കുന്നു. യൂറിക് ആസിഡിന്റെ അളവും അതുവഴി ഗൗട്ട് രോഗത്തിന്റെ തീവ്രതയും കുറയ്ക്കാന്‍ വിറ്റാമിന്‍ സി സഹായിക്കുന്നു. വിളര്‍ച്ച തടയാന്‍ സഹായിക്കുന്നു .സസ്യഭക്ഷണങ്ങളില്‍ അടങ്ങിയിരിക്കുന്ന ഇരുമ്ബ് ശരീരം ആഗിരണം ചെയ്യുന്നത് പൊതുവേ കുറവാണ്. ഇത്തരത്തിലുള്ള ഇരുമ്ബിനെ എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ സാധിക്കുന്ന രൂപത്തിലേക്ക് മാറ്റി ഇരുമ്ബിന്റെ കുറവുമൂലമുള്ള അനീമിയ അഥവ വിളര്‍ച്ച തടയാന്‍ വിറ്റാമിന്‍ സി സഹായിക്കുന്നു.

Related News