Loading ...

Home USA

കോ​വി​ഡ് പ്ര​തി​രോ​ധ ടാ​സ്ക് ഫോ​ഴ്സ് ത​ല​വ​ന്‍ ആന്‍റണി യോ ഫൗ​ച്ചി​ക്കെ​തി​രെ വൈ​റ്റ്ഹൗ​സ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ ടാ​സ്ക് ഫോ​ഴ്സ് ത​ല​വ​ന്‍ ഡോ.​ആന്‍റണി ഫൗ​ച്ചി​ക്കെ​തി​രൈ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി വൈ​റ്റ്ഹൗ​സ്. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ടും മാ​സ്ക് ധ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​മെ​ല്ലാം ഫൗ​ച്ചി പ​ല​പ്പോ​ഴും പ​ല നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ഇ​ത് ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ക്കു​ന്നു​വെ​ന്നു​മാ​ണ് വൈ​റ്റ്ഹൗ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ന്നെ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ അ​ഭി​പ്രാ​യ​ങ്ങ​ളോ​ട് ഫൗ​ച്ചി ഒ​ന്നി​ലേ​റെ ത​വ​ണ വി​യോ​ജി​ച്ചി​രു​ന്നു. ട്രം​പും ഫൗ​ച്ചി​യു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളോ​ട് സ​മാ​ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്. ഫൗ​ച്ചി​ക്കെ​തി​രെ വൈ​റ്റ് ഹൗ​സ് മെ​മ്മോ ത​യാറാ​ക്കി​യെ​ന്നും വാ​ര്‍​ത്ത​ക​ള്‍ വ​ന്നി​രു​ന്നു.

ഫൗ​ച്ചി ന​ല്‍​കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ പ​ല​പ്പോ​ഴും തെ​റ്റാ​യി ഭ​വി​ക്കു​ന്നു​വെ​ന്ന് വൈ​റ്റ്ഹൗ​സ് വൃ​ത്ത​ങ്ങ​ളും കു​റ്റ​പ്പെ​ടു​ത്തി. ഇ​നി ഫൗ​ച്ചി എ​ന്ത് നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യാ​ലും അ​തി​ലെ എ​ല്ലാം വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ക്കു​മെ​ന്നും അ​തി​നു ശേ​ഷ​മേ ആ ​നി​ര്‍​ദേ​ശം സ്വീ​ക​രി​ക്കൂ എ​ന്നും ചി​ല വൈ​റ്റ്ഹൗ​സ് അ​ധി​കൃ​ത​ര്‍ ത​ന്നെ വ്യ​ക്ത​മാ​ക്കി.

Related News