Loading ...

Home health

പ്രമേഹം ഇല്ലാത്തവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കൊറോണ കാരണമാകുമെന്ന് പഠനം

പ്രമേഹം ഇല്ലാത്തവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കൊറോണ കാരണമാകുമെന്ന് പുതിയ പഠനം. പ്രമേഹരോഗികള്‍ അല്ലാത്തവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് വിദ​ഗ്ധര്‍ പറയുന്നു. അസാധാരണമാം വിധം രക്തത്തിലെ പഞ്ചസാര ഉയരുന്നത് കൊറോണ രോഗികളില്‍ മരണ സാധ്യത കൂട്ടുന്നതായി ചെെനയില്‍ മുമ്ബ് നടത്തിയ പഠനത്തില്‍ പറയുന്നു.ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷന്റെ കണക്കനുസരിച്ച്‌, 77 ദശലക്ഷം പ്രമേഹ രോഗികളാണ് ഇന്ത്യയിലുള്ളത്. രക്താതിമര്‍ദ്ദം, അമിതവണ്ണം, കൊളസ്ട്രോള്‍ തുടങ്ങിയ ജീവിതശെെലി രോ​ഗങ്ങള്‍ പ്രമേഹം ഉണ്ടാകുന്നതിന് à´šà´¿à´² കാരണങ്ങളാണ്. കൊറോണ വൈറസിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്താന്‍ കഴിയുമെന്ന് മുംബൈയിലെ വോക്ഹാര്‍ട്ട് ഹോസ്പിറ്റലിലെ ഡോ. à´•àµ‡à´¦à´¾à´°àµâ€ തോറസ്‌കര്‍ പറയുന്നു.രക്തത്തില്‍ ഉയര്‍ന്ന പഞ്ചസാരയുടെ അളവും കെറ്റോആസിഡോസിസും ഉള്ള രോഗികള്‍ കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയെന്നും ഡോ. കേദാര്‍ പറഞ്ഞു. രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ ഉയര്‍ന്നതാകുകയും ശരീരത്തില്‍ അപകടകരമായ അളവില്‍ കെറ്റോണുകള്‍ വര്‍ദ്ധിക്കുകയും ചെയ്യുമ്ബോള്‍ പ്രമേഹ കെറ്റോആസിഡോസിസ് സംഭവിക്കുന്നു.

Related News