Loading ...

Home health

എന്‍ 95 മാസ്കുകള്‍ വൈറസ് വ്യാപനത്തിന് കാരണമാകും; ഉപയോ​ഗിക്കരുതെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: എന്‍95 മാസ്കുകള്‍ കോവിഡിനെ പ്രതിരോധിക്കാന്‍ സഹായകമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വാല്‍വുള്ള മാസ്ക് ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പില്‍ പറയുന്നു. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമാണ് ആരോഗ്യ മന്ത്രാലയത്തിലെ ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ജനറല്‍ രാജീവ് ഗാര്‍ഗ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ശുദ്ധവായു വാല്‍വിലൂടെ ഉള്ളിലെത്തുമെങ്കിലും. മാസ്ക് ധരിക്കുന്നവര്‍ പുറന്തള്ളുന്ന വായു അപകടകരമായേക്കാമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് വിദഗ്ധ ഉപദേശം പരിഗണിച്ച്‌ ഇത്തരത്തിലുള്ള മാസ്കുകള്‍ ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ വീട്ടില്‍ നിര്‍മ്മിച്ച മാസ്‌കുകള്‍ ഉപയോഗിക്കുന്നത് ഉചിതമായിരിക്കുമെന്നും ഇത് പ്രോത്സാഹിപ്പിക്കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിക്കുന്നു. കോവിഡ് ബാധിതരായവര്‍ ഇത്തരം മാസ്ക് ധരിച്ചാല്‍ പുറന്തള്ളുന്ന വായുവിലൂടെ വൈറസ് വ്യാപിക്കാം. പുറന്തള്ളുന്ന വായു ശുദ്ധീകരിക്കാന്‍ വാല്‍വിനു കഴിയില്ല. സുരക്ഷിത സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് ഇത്തരം മാസ്ക് ഉപയോഗിക്കാന്‍ അനുവാദമുള്ളത്. മറ്റുള്ളവര്‍ സാധാരണ മാസ്ക്കാണ് ഉപയോഗിക്കേണ്ടത്.

Related News