Loading ...

Home Music

സംസ്കൃത ചിത്രം നമോ; ടൈറ്റില്‍ ​ഗാനം പുറത്ത്

മലയാള നടന്‍ ജയറാം ആദ്യമായി അഭിനയിക്കുന്ന സംസ്കൃത സിനിമ നമോയിലെ ആദ്യ ടൈറ്റില്‍ ​ഗാനം പുറത്ത്. നന്ദകിഷോറിന്റെ വരികള്‍ക്ക് ഈണം നല്‍കിയത് കലൈമാമണി ജയചന്ദ്രനാണ്. ഐശ്വര്യ ദേവകുമാറാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. സിനിമയുടെ പേരില്‍ രണ്ടു വട്ടം ഗിന്നസ്സ് റിക്കോര്‍ഡ് സൃഷ്ടിച്ച വിജീഷ് മണിയാണ് നമോ സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ജയറാമിന്റെ വേറിട്ട ഗെറ്റപ്പും വൈറലായിരുന്നു. മൊട്ടയടിച്ച്‌, ശരീരഭാരം 20 കിലോ കുറച്ച്‌ കുചേലനായാണ് ജയറാം ചിത്രത്തില്‍ അഭിനയിക്കുന്നത്. ബി. ലെനിനാണ് ചിത്രത്തിന്റെ എഡിറ്റര്‍. എസ്. ലോകനാഥനാണ് ക്യാമറാമാന്‍. അനൂപ് ജെലോട്ട സംഗീതസംവിധാനം നിര്‍വഹിക്കുന്നു. സന്‍കാര്‍ ദേശായി, മമനയന്‍, പ്രകാശ്, മഹിന്ദര്‍ റെഡി, അഞ്ജലി നായര്‍, മൈഥിലി ജാവേക്കര്‍, മീനാക്ഷി, സാനിയ, മാസ്റ്റര്‍ സായന്ത്, മാസ്റ്റര്‍ എലന്‍ജിലോ, ബേബി കല്യാണി എന്നിവര്‍ അഭിനയിച്ചിരിക്കന്നു. പി ആര്‍ ഓ. ആതിര ദില്‍ജിത്ത്

Related News