Loading ...

Home USA

അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് കൂ​ടു​ത​ല്‍ നാ​ശം വി​ത​ച്ചേ​യ്ക്കും; മു​ഖം മ​റ​യ്ക്കു​ന്ന​തും ദേ​ശ​സ്നേ​ഹ​മെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് കൂ​ടു​ത​ല്‍ നാ​ശം വി​ത​ച്ചേ​യ്ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പ് ന​ല്‍​കി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. മു​ഖാ​വ​ര​ണം ധ​രി​ക്കാ​ന്‍ അ​ടു​ത്തി​ടെ​വ​രെ കൂ​ട്ടാ​ക്കാ​തി​രു​ന്ന ട്രം​പ് മാ​സ്ക് ധ​രി​ക്കാ​ന്‍ ജ​ന​ങ്ങ​ള്‍​ക്ക് ആ​ഹ്വാ​നം ന​ല്‍​കു​ക​യും ചെ​യ്തു. കോ​വി​ഡ് അ​വ​ലോ​ക​ന​ത്തി​നു ശേ​ഷം വൈ​റ്റ്ഹൗ​സി​ല്‍ ന​ട​ത്തി​യ പ്ര​തി​ദി​ന വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ അ​റി​യി​ച്ച​ത്.

രാ​ജ്യ​ത്ത് കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥി​തി മെ​ച്ച​പ്പെ​ടു​ന്ന​തി​ന് മു​ന്‍​പ് കൂ​ടു​ത​ല്‍ വ​ഷ​ളാ​യേ​ക്കാ​മെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. മു​ഖാ​വ​ര​ണം ധ​രി​ക്കാ​ന്‍ അ​ദ്ദേ​ഹം ജ​ന​ങ്ങ​ളെ ഓ​ര്‍​മ്മ​പ്പെ​ടു​ത്തി. നി​ങ്ങ​ള്‍​ക്ക് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​പ്പോ​ള്‍ മാ​സ്‌​ക് ധ​രി​ക്കു​ക. നി​ങ്ങ​ള്‍ മാ​സ്‌​ക് ഇ​ഷ്ട​പ്പെ​ട്ടാ​ലും ഇ​ല്ലെ​ങ്കി​ലും അ​തി​ന് ചി​ല ഫ​ല​ങ്ങ​ളു​ണ്ട്. മാ​സ്കി​ന്‍റെ പ്ര​യോ​ജ​നം പ​ര​മാ​വ​ധി നാം ​ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം. അ​ത് ദേ​ശ​സ്നേ​ഹ​ത്തെ കാ​ണി​ക്കു​ന്ന​താ​ണെ​ന്നും ട്രം​പ് ചൂ​ണ്ടി​ക്കാ​ട്ടി.

എ​ന്നാ​ല്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ന് എ​ത്തു​മ്ബോ​ള്‍ പോ​ക്ക​റ്റി​ല്‍​നി​ന്ന് മാ​സ്ക് എ​ടു​ത്ത ട്രം​പ് അ​ത് മു​ഖ​ത്തു​വ‍​യ്ക്കാ​ന്‍ കൂ​ട്ടാ​ക്കി​യി​ല്ല. വൈ​റ​സി​നെ കൈ​കാ​ര്യം​ചെ​യ്യു​ക മാ​ത്ര​മ​ല്ല അ​ത് അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. വാ​ക്‌​സി​നു​ക​ള്‍ വ​രാ​ന്‍ പോ​കു​ന്നു. പ​ല​രും വി​ചാ​രി​ച്ച​തി​നേ​ക്കാ​ളും വേ​ഗ​ത്തി​ലാ​ണ് വാ​ക്‌​സി​ന്‍ വ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related News