Loading ...

Home health

കുഞ്ഞുങ്ങളിലെ കോവിഡ് രോഗ ലക്ഷണങ്ങള്‍

ലോകത്തെയാകമാനം കീഴടക്കിക്കൊണ്ടിരിക്കുകയാണ് കോവിഡ് മഹാമാരി. പ്രായമുള്ളവരും കുഞ്ഞുങ്ങളുമുള്‍പ്പെടെ നിരവധിപേരാണ് കോവിഡ് രോഗബാധയില്‍ മരിച്ചത്. കുഞ്ഞുങ്ങളെ ഇക്കാര്യത്തില്‍ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നേരിടുന്ന ശാരീകാസ്വസ്ഥതകള്‍ കുട്ടികള്‍ക്ക് നമ്മളെ പറഞ്ഞു മനസ്സിലാക്കാന്‍ കഴിയണമെന്നില്ല. പനി, പേശി വേദന, തൊണ്ടവേദന, ചുമ, ശ്വാസതടസ്സം, രുചിയും മണവും നഷ്ടമാകല്‍ എന്നിവയെല്ലാമാണ് കോവിഡിന്റെ പൊതുവായ ലക്ഷണങ്ങള്‍. പക്ഷേ കുട്ടികളില്‍ ഈ ലക്ഷണങ്ങളെല്ലാം കാണണമെന്നില്ല.മനംപിരട്ടല്‍, വയറിളക്കം, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങള്‍ കുട്ടികളില്‍ കൂടുതലായി കാണുന്നുവെന്ന് ന്യൂയോര്‍ക്കിലെ ശിശുരോ​ഗ വിദ​ഗ്ധ ഡോ. മാര്‍​ഗരറ്റ് ആല്‍ഡ്രിച്ച്‌ പറയുന്നു. എന്നാല്‍ കോവിഡ് ലക്ഷണങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടക്കുന്നതിനാല്‍ ഇവ മാത്രമായിരിക്കും കുട്ടികളിലെ ലക്ഷണങ്ങളെന്ന് പറയാനാവില്ലെന്നും ഡോക്ടര്‍ പറയുന്നു.

ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, ചുണ്ടില്‍ നീല നിറം, ഛര്‍ദി, വയറിളക്കം, മൂന്ന് ദിവസത്തില്‍ കൂടുതല്‍ പനി എന്നിവ കുട്ടികള്‍ക്കുണ്ടായാല്‍ നിര്‍ബന്ധമായും ആരോ​ഗ്യപ്രവര്‍ത്തകരെ അറിയിക്കണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പനി, ജലദോഷം, ഉദര സംബന്ധമായ അസുഖങ്ങള്‍ എന്നിവയൊക്കെ കുട്ടികള്‍ക്ക് അല്ലാതെ തന്നെ വരുന്നതിനാല്‍ കോവിഡ് ലക്ഷണങ്ങള്‍ തിരിച്ചറിയല്‍ ബുദ്ധിമുട്ടാണെന്ന് ഡോക്ടര്‍മാര്‍ തന്നെ പറയുന്നു. കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് ശ്വസന സംബന്ധമായ അസുഖങ്ങള്‍ വന്നാല്‍ പ്രത്യേകം ശ്രദ്ധിക്കണംകോവിഡ് പോസിറ്റീവായ കുട്ടികളില്‍ ഉദര സംബന്ധമായ പ്രശ്നങ്ങള്‍ കണ്ടേക്കാം. മാത്രമല്ല, ആരോ​ഗ്യമുള്ള കുട്ടികള്‍ക്കും സാധാരണ ​ഗതിയില്‍ 10 തവണ വരെയൊക്കെ വര്‍ഷത്തില്‍ ജലദോഷം വരാം. രോ​ഗം വന്നത് അശ്രദ്ധ കൊണ്ടാണെന്ന് അവരെ കുറ്റപ്പെടുത്തിയാല്‍ അവര്‍ ചിലപ്പോള്‍ ശാരീകാസ്വസ്ഥതകള്‍ മുതിര്‍ന്നവരില്‍ നിന്ന് മറച്ചുവെച്ചേക്കും. ആര്‍ക്കും രോ​ഗം വരാമെന്നും അതൊന്നും ആരുടെയും തെറ്റല്ലെന്നും അവരെ ബോധ്യപ്പെടുത്തണം. അങ്ങനെയാകുമ്ബോള്‍ ചെറിയ ബുദ്ധിമുട്ടുകള്‍ പോലും അവര്‍ മാതാപിതാക്കളോട് പറയും. കുട്ടികളില്‍ കാണുന്ന ലക്ഷണങ്ങള്‍ കൃത്യമായി ഡോക്ടറോട് പറയുകയും അവശ്യ നിര്‍ദേശങ്ങള്‍ തേടുകയും ചെയ്യുക.




Related News