Loading ...

Home Australia/NZ

ഓസ്‌ട്രേലിയയില്‍ കുടിയേറ്റം 87 ശതമാനം ഇടിയും

മെല്‍ബണ്‍: കോവിഡ് മഹാമാരി കാരണം ഓസ്ട്രേലിയയില്‍ 2020 - 21ല്‍ കുടിയേറ്റം കുത്തനെ ഇടിയും. 2018–-19ല്‍ 2.32 ലക്ഷം കുടിയേറ്റക്കാരുണ്ടായിരുന്നത് 2020 - 21ല്‍ 31000 ആവും. കോവിഡ് സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന ഓസ്ട്രേലിയയെ യാത്രാ നിരോധനം, അതിര്‍ത്തി അടച്ചിടല്‍ എന്നിവ പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അന്താരാഷ്ട്ര യാത്രാ വിലക്കും വിസ കിട്ടാനുള്ള ബുദ്ധിമുട്ടുകളും കാരണം കുടിയേറ്റക്കാരുടെ എണ്ണം കുത്തനെ ഇടിയുമെന്നാണ് ഓസ്ട്രേലിയന്‍ ധനവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ എന്ന് പുനഃസ്ഥാപിക്കുമെന്ന് തീരുമാനമായിട്ടില്ല. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ കുടിയേറ്റസമൂഹം ഇന്ത്യക്കാരാണ്. ഏഴുലക്ഷത്തോളം ഇന്ത്യക്കാരാണ് ഇവിടുള്ളത്. ഇതില്‍ ഒരുലക്ഷത്തോളം വിദ്യാര്‍ഥികളാണ്. ഓസ്ട്രേലിയയില്‍ ഇപ്പോഴാണ് കോവിഡ് കാര്യമാവുന്നത്. 13900 പേര്‍ക്കാണ് ബാധിച്ചത്. 155 പേര്‍ മരിച്ചു.

Related News