Loading ...

Home USA

ബെ​യ്റൂ​ട്ട് സ്ഫോ​ട​ന​ത്തി​ല്‍ ന​ടു​ക്കം രേ​ഖ​പ്പെ​ടു​ത്തി അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: നി​ര​വ​ധി പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കു​ക​യും ആ​യി​ര​ങ്ങ​ള്‍​ക്ക് പ​രി​ക്കേ​ല്‍​ക്കാ​നി​ട​വ​രി​ക​യും ചെ​യ്ത ബെ​യ്റൂ​ട്ട് സ്ഫോ​ട​ന​ത്തി​ല്‍ ന​ടു​ക്കം രേ​ഖ​പ്പെ​ടു​ത്തി അ​മേ​രി​ക്ക. ഇ​ത് ഒ​രു ആ​ക്ര​മ​ണ​മാ​ണെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​താ​യും വ്യ​വ​സാ​യ​മേ​ഖ​ല​യി​ലെ സ്ഫോ​ട​ന​മാ​ണെ​ന്ന വാ​ദ​ത്തി​ല്‍ ഭ​ര​ണ​ക​ര്‍​ത്താ​ക്ക​ള്‍​ക്കി​ട​യി​ല്‍ ത​ന്നെ വി​രു​ദ്ധാ​ഭി​പ്രാ​യ​മാ​ണ് കാ​ണാ​നാ​കു​ന്ന​തെ​ന്നും അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രം​പ് ചൂ​ണ്ടി​ക്കാ​ട്ടി.

ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് അ​നു​ശോ​ച​നംം രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും സം​ഭ​വ​ത്തി​ല്‍ ഇ​ര​ക​ളാ​യ​വ​ര്‍​ക്കൊ​പ്പം ത​ങ്ങ​ളു​ടെ പ്രാ​ര്‍​ഥ​ന​ക​ളു​ണ്ടാ​കു​മെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. à´²àµ†â€‹à´¬â€‹à´¨â€‹à´¨àµâ€‹à´®à´¾â€‹à´¯à´¿ മി​ക​ച്ച ബ​ന്ധ​മാ​ണ് അ​മേ​രി​ക്ക​യ്ക്ക് ഉ​ള്ള​തെ​ന്നും, അ​മേ​രി​ക്ക​യു​ടെ എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും ലെ​ബ​ന​ന് ല​ഭ്യ​മാ​ക്കു​മെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related News