Loading ...

Home USA

ഇ​ന്ത്യ​ന്‍ വം​ശ​ജ ക​മ​ല ഹാ​രി​സ് ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി​യാ​യി ഇ​ന്ത്യ​ന്‍ വം​ശ​ജ ക​മ​ല ഹാ​രി​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു. പാ​ര്‍​ട്ടി​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി ജോ ​ബൈ​ഡ​നാ​ണ് ക​മ​ല​യു​ടെ പേ​ര് പ്ര​ഖ്യാ​പി​ച്ച​ത്.

ക​മ​ല ഹാ​രി​സി​നെ സ്ഥാ​നാ​ര്‍​ഥി​യാ​യി നി​ര്‍​ദേ​ശി​ക്കാ​നാ​യ​തി​ല്‍ ത​നി​ക്ക് അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ബൈ​ഡ​ന്‍ പ​റ​ഞ്ഞു. അ​ഭി​ഭാ​ഷ​ക​യാ​യ ക​മ​ല നി​ല​വി​ല്‍ കാ​ലി​ഫോ​ര്‍​ണി​യ​യി​ല്‍ നി​ന്നു​ള്ള സെ​ന​റ്റം​ഗ​മാ​ണ്. ഉ​പ​രി​സ​ഭ​യാ​യ സെ​ന​റ്റി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ദ്യ ഇ​ന്ത്യ​ന്‍ വം​ശ​ജ​യാ​ണ് 55കാ​രി​യാ​യ ക​മ​ല. നേ​ര​ത്തെ ത​ന്നെ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഏ​റെ പ​റ​ഞ്ഞു കേ​ട്ട പേ​രാ​ണ് ക​മ​ല ഹാ​രി​സി​ന്േ‍​റ​ത്. ജോ ​ബൈ​ഡ​നും മു​ന്‍ പ്ര​സി​ഡ​ന്‍റ് ബ​രാ​ക് ഒ​ബാ​മ​യ്ക്കും ഉ​ള്‍​പ്പെ​ടെ ഡെ​മോ​ക്രാ​റ്റി​ക് നേ​തൃ​ത്വ​ത്തി​ന് പൊ​തു​സ​മ്മ​ത​യാ​യി​രു​ന്നു ക​മ​ല. വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ഒ​രു സ്ത്രീ​യെ മാ​ത്ര​മേ നാ​മ​നി​ര്‍​ദ്ദേ​ശം ചെ​യ്യൂ​വെ​ന്ന് ബൈ​ഡ​ന്‍ നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ആ​രു​ടെ​യും പേ​ര് പ​രാ​മ​ര്‍​ശി​ച്ചി​രു​ന്നി​ല്ല.

Related News