Loading ...

Home Africa

മതനിന്ദ: നൈജീരിയയില്‍ ഗായകന്‌ വധശിക്ഷ

അബൂജ:നൈജീരിയയിലെ കാനോയില്‍ മതനിന്ദ ആരോപിക്കപ്പെട്ട യഹയ ഷരീഫ് അമിനു (22) എന്ന ഗായകന് ശരിയത്ത് കോടതി വധശിക്ഷ വിധിച്ചു. പ്രവാചകന്‍ മുഹമ്മദിനെ നിന്ദിക്കുന്ന രീതിയിലുള്ള ഗാനം വാട്സാപ്പില്‍ പ്രചരിപ്പിച്ചെന്നായിരുന്നു പരാതി.ഷരീഫ് അമിനു കുറ്റം നിഷേധിച്ചില്ല. വിധിക്കെതിരെ അപ്പീല്‍ നല്‍കാമെന്ന് ജഡ്ജി ഖാദി അലിയു മുഹമ്മദ് കാനി പറഞ്ഞു. 1999ല്‍ ശരിയത്ത് കോടതി പുനസ്ഥാപിച്ചശേഷം വിധിച്ചിട്ടുള്ളതില്‍ 2002ല്‍ ഒരു സ്ത്രീയെയും രണ്ട് കുഞ്ഞുങ്ങളെയും കൊന്നയാളുടെ വധശിക്ഷ മാത്രമാണ് നടപ്പാക്കിയിട്ടുള്ളത്.

Related News