Loading ...

Home USA

എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ക്രിസ്മസ് ആഘോഷം വർണാഭമായി

ഫിലാഡൽഫിയ: എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ പെൻസിൽവേനിയയുടെ ആഭിമുഖ്യത്തിൽ നടന്ന ഈവർഷത്തെ സംയുക്‌ത ക്രിസ്മസ് കരോൾ ഡിസംബർ പത്തിനു ഫിലാഡൽഫിയയിലെ നോർത്ത് ഈസ്റ്റിലുള്ള ജോർജ് വാഷിംഗ്ടൺ ഹൈസ്കൂളിൽ നടന്നു. 

മലങ്കര സിറിയൻ ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് ഭദ്രാസനാധിപൻ അഭിവന്ദ്യ സക്കറിയാസ് മാർ നിക്കളാവോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു. ഫിലാഡൽഫിയയിലെ 21 പള്ളികളിൽ നിന്നുള്ള ഗായകസംഘം ഗാനങ്ങൾ ആലപിക്കുകയും വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. വിവിധ പള്ളികളിലെ കുട്ടികൾ അവതരിപ്പിച്ച സ്കിറ്റും ഡാൻസും നിറഞ്ഞ കൈയ്യടിയോടെയാണ് ജനം സ്വീകരിച്ചത്. 

സ്റ്റേറ്റ് സെനറ്റർ ജോൺ സെബാറ്റിന ജൂണിയർ മുഖ്യാതിഥിയായി പൊതു സമ്മേളനവും നടത്തപ്പെടുകയുണ്ടായി. പിആർഒ ഡാനിയേൽ പി. തോമസ് സെനറ്ററെ സദസ്യർക്ക് പരിചയപ്പെടുത്തി. തദവസരത്തിൽ എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ പെൻസിൽവേനിയയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട 5 കെ റൺ ചാരിറ്റി ഫണ്ട് കോർഡിനേറ്റർ ബെന്നി കൊട്ടാരം വിതരണം ചെയ്യുകയുണ്ടായി. 



ഈവർഷത്തെ സുവനീറിന്റെ പ്രകാശനം അഭിവന്ദ്യ സക്കറിയാ മാർ നിക്കളാവോസ് മെത്രാപ്പോലീത്ത, ചീഫ് എഡിറ്റർ സോബി ഇട്ടിയിൽ നിന്നു സ്വീകരിച്ചുകൊണ്ട് നിർവഹിച്ചു. 

വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്ന ഈ ക്രിസ്മസ് പ്രോഗ്രാം ഒരു മാഹാ വിജയമാക്കിത്തീർത്ത എല്ലാവർക്കും എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് ചെയർമാൻ റവ. ഫാ. ഷിബു വേണാട്, കോ– ചെയർമാൻ റവ.ഫാ. ഷാജി മുക്കോട്ട്, സെക്രട്ടറി മാത്യു സാമുവേൽ, പ്രോഗ്രാം കോർഡിനേറ്റർ ബിനു ജോസഫ് എന്നിവർ നന്ദി അറിയിച്ചു. പി.ആർ.ഒ ഡാനിയേൽ പി. തോമസ് അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം

Related News