Loading ...

Home celebrity

ലാളിത്യത്തിന്റെ അഗ്നിച്ചിറകുകള്‍


ഇന്ത്യന്‍ ശാസ്ത്രലോകത്തിന് മുതല്‍ക്കൂട്ടായ ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുള്ള എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ആത്മകഥയാണ് 'അഗ്നിച്ചിറകുകള്‍' എന്ന പുസ്തകം. അദ്ദേഹത്തിന്റെ ലാളിത്യത്തിന്റെയും വിനയത്തിന്റെയും നേര്‍ച്ചിത്രം ഇതില്‍ തെളിയുന്നു...

ഭാരതത്തിന്റെ ആത്മാഭിമാനത്തിന് അഗ്നിച്ചിറകുകള്‍ നല്‍കിയ ശാസ്ത്രജ്ഞനായിരുന്നു അവുല്‍ പക്കീര്‍ ജൈനുലാബ്ദീന്‍ അബ്ദുള്‍ കലാം എന്ന എ.പി.ജെ. അബ്ദുല്‍ കലാം. 1931-ല്‍ രാമേശ്വരത്തെ ഒരു സാധാരണ വള്ളക്കാരന് ജനിച്ച ആസാദ് എന്ന കുട്ടി ഇന്ത്യന്‍ ശാസ്ത്രലോകത്തെ അതികായനും രാഷ്ട്രപതിയും 'ഭാരതരത്‌ന'വും ആയതിനുപിന്നില്‍ സ്ഥിരോത്സാഹത്തിന്റെയും അമ്പരപ്പിക്കുന്ന ലാളിത്യത്തിന്റെതുമായ കഥയുണ്ട്. കൂട്ടുകാരന്‍ അരുണ്‍ തിവാരിക്ക് പറഞ്ഞുകൊടുത്ത അദ്ദേഹത്തിന്റെ കഥയാണ് 'അഗ്നിച്ചിറകുകള്‍' എന്ന പുസ്തകം.
സുതാര്യതയാണ് 'അഗ്നിച്ചിറകുകളുടെ' മുഖലക്ഷണം. ലോകത്തെ ഏതൊരു ആധുനിക മിസൈലുകളോടും കിടപിടിക്കുന്ന ഇന്ത്യയുടെ 'പൃഥ്വി'ക്കും 'അഗ്നി'ക്കും 'നാഗി'നും 'ത്രിശ്ശൂലി'നും രൂപംകൊടുക്കുമ്പോള്‍ താനനുഭവിച്ച വേദനയും രാത്രിയെ പകലാക്കുന്ന ജോലിത്തിരക്കും അബ്ദുള്‍കലാം പറയുന്നുണ്ട് à´ˆ പുസ്തകത്തില്‍. അഗ്നിയും പൃഥ്വിയും രോഹിണിയും എസ്.എല്‍.വി. റോക്കറ്റുമെല്ലാം à´ˆ ആത്മകഥയിലെ കഥാപാത്രങ്ങളാണ്. 

സ്‌നേഹിക്കുന്നതും സ്‌നേഹിക്കപ്പെടുന്നതും കലാമിന് കടുത്ത വേദനയാണ്. à´† വേദനകളില്‍നിന്ന് ഒളിച്ചോടാനാകണം ഒറ്റയ്ക്കുകഴിയാന്‍ അദ്ദേഹം തീരുമാനിച്ചത്. 'സ്‌നേഹത്തിന്റെ വേദനയനുഭവിക്കുന്നതിനേക്കാള്‍ എനിക്കെളുപ്പം റോക്കറ്റുകള്‍ ഉണ്ടാക്കുന്നതാണ്'- എന്നത് കലാമിന് മാത്രം പറയാനാവുന്ന ദര്‍ശനമാണ്. ഖലീല്‍ ജിബ്രാനും ജോണ്‍ മില്‍ട്ടനും à´Ÿà´¿.എസ്. എലിയട്ടും എമേഴ്‌സണും പകര്‍ന്ന ജീവിതസത്യങ്ങളും ഗീതയില്‍നിന്നും ഖുറാനില്‍നിന്നും ആര്‍ജിച്ച ജ്ഞാനവും കലാമിന്റെ സ്ഥിരോത്സാഹത്തിന്റെ ഉറവകളാണ്. 

ഓരോ വിജയം വിവരിക്കാനും ഓരോ പരാജയം പ്രതിഫലിപ്പിക്കാനും കലാം മതഗ്രന്ഥങ്ങളിലെ ഉദ്ധരണികള്‍ ഉപയോഗിക്കുന്നു. മിസൈല്‍ സാങ്കേതികവിദ്യയും എയ്‌റോ ഡൈനാമിക്‌സും ജീവിതചര്യയാക്കിയ കലാമിന് ശാസ്ത്രം ദൈവത്തോടടുക്കാനുള്ള വഴി മാത്രം. 'മനുഷ്യനെ ദൈവത്തില്‍നിന്നകറ്റാനുള്ളതാണ് ശാസ്ത്രമെന്ന് ചിലര്‍ പറയുമ്പോള്‍ അദ്ഭുതം തോന്നാറുണ്ട്. എനിക്ക് ശാസ്ത്രം ആത്മസാക്ഷാത്കാരത്തിന്റെയും ആത്മീയ സമ്പൂര്‍ണതയുടെയും മാര്‍ഗം മാത്രമാണ്' - കലാം പറഞ്ഞിട്ടുണ്ട്. 

കുഗ്രാമമായ രാമേശ്വരം കലാമിന് തെളിഞ്ഞ ആത്മീയതയുടെ ആദ്യപാഠങ്ങള്‍ നല്കി. ഖുറാന്‍ പാരായണവും ഉറച്ച വിശ്വാസിയായ അച്ഛന്‍ ജൈനുലാബ്ദീന്റെ മതവ്യാഖ്യാനങ്ങളും കലാമില്‍ ഈശ്വര ചൈതന്യം നിറച്ചു. കലാമിനെ കളക്ടറാക്കണമെന്നായിരുന്നു പിതാവിന്റെ മോഹം; പൈലറ്റാവണമെന്ന് കലാമിന്റെയും. ഒരിക്കല്‍ ഉറ്റ സുഹൃത്തായ ജലാലുദ്ദീനോടൊപ്പം തകര്‍ന്നുകിടന്ന പാമ്പന്‍പാലം കാണാന്‍പോയ കലാം സമുദ്രത്തിന്റെയും പ്രപഞ്ചത്തിന്റെയും ശക്തി മനസ്സിലാക്കി; അത് സൃഷ്ടിച്ച ഈശ്വരന്റെയും. 

രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്തുണ്ടായ കടുത്ത ദാരിദ്ര്യം മറികടക്കാന്‍ അദ്ദേഹം പത്രവിതരണക്കാരനായി. പിന്നീട് തിരുച്ചിറപ്പള്ളി കോളേജില്‍ ചേര്‍ന്നു. അവിടെനിന്ന് മദ്രാസ് ഐ.ഐ.à´Ÿà´¿.യിലെത്തി. അവിടെനിന്ന് എയ്‌റോനോട്ടിക് എന്‍ജിനീയറായി പുറത്തുവന്ന കലാമിന് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സില്‍ ജോലി കിട്ടി. പൈലറ്റാവണമെന്ന മോഹം അവേശഷിച്ചിരുന്നു. ആയിടയ്ക്കാണ് ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്‍റല്‍ റിസര്‍ച്ചിന്റെ ഡയറക്ടര്‍ പ്രൊഫ. à´Žà´‚.ജി.കെ. മേനോന്‍ എച്ച്.à´Ž.എല്ലില്‍ എത്തിയത്. മേനോനാണ് കലാമില്‍ റോക്കറ്റ് എന്‍ജിനീയറെ കണ്ടെത്തിയത്. 

എച്ച്.എ.എല്ലില്‍ സാങ്കേതികവിദ്യ വികസിപ്പിച്ച് ഹോവര്‍ കോഫ്റ്റ് പണിയാന്‍ കലാമിനെ ഏല്പിച്ചു. ദിവസവും പതിനെട്ടു മണിക്കൂര്‍ ജോലിചെയ്ത് 'നന്ദി' മിഷന്‍ അദ്ദേഹം പൂര്‍ത്തിയാക്കി. പ്രതിരോധമന്ത്രിയായ വി.കെ. കൃഷ്ണമേനോന്‍ 'നന്ദി' യെ കാണാന്‍ വന്നു. അദ്ദേഹത്തിന് നന്ദിയില്‍ പറക്കാന്‍ മോഹം. കലാംതന്നെ അത് പറപ്പിക്കണമെന്നും മന്ത്രിക്ക് നിര്‍ബന്ധം. കലാം മന്ത്രിയേയും കൊണ്ട് സുരക്ഷിതമായി പറന്ന് തിരിച്ചെത്തി. സാങ്കേതികമായി നന്ദി വിജയിച്ചെങ്കിലും സാമ്പത്തിക കാരണങ്ങളാല്‍ പദ്ധതി നിര്‍ത്തിവെച്ചു. ഇന്നും കലാമിനെ ഒരുപാട് വേദനപ്പിച്ച സംഭവങ്ങളിലൊന്നാണിത്.

ആയിടയ്ക്കാണ് വിക്രം സാരാഭായി കലാമിന്റെ പ്രതിഭ കണ്ടറിഞ്ഞത്. 'ഇന്ത്യന്‍ സയന്‍സിലെ മഹാത്മാഗാന്ധി'യെന്ന് കലാം വിശേഷിപ്പിക്കാറുള്ള സാരാഭായി തുമ്പയില്‍ ഒരു വിക്ഷേപണ കേന്ദ്രം തുടങ്ങാന്‍ കലാമിനെ ഏല്പിച്ചു. 1962-ലായിരുന്നു അത്. തിരുവനന്തപുരത്തുള്ള തുമ്പയില്‍ അബ്ദുള്‍കലാമിന് പൂജ്യം മുതല്‍ തുടങ്ങേണ്ടിവന്നു. ഇവിടെവെച്ച് ഇന്ത്യയിലെ ആദ്യ റോക്കറ്റായ നൈക്-അപാഷെയ്ക്ക് തുടക്കംകുറിച്ചു. 1963 നവംബര്‍ ഒന്നാം തീയതി കലാമിന്റെ സ്വപ്‌നങ്ങള്‍ക്ക് സാക്ഷാത്കാരമേകി ൈനക്-അപാഷെ ധൂമപടലങ്ങളുമായി തുമ്പയില്‍നിന്ന് കുതിച്ചു.

രണ്ടാം ലോകയുദ്ധകാലത്ത് ബ്രിട്ടനെ തച്ചുതകര്‍ത്ത വി2 എന്ന ജര്‍മന്‍ റോക്കറ്റുകളുടെ ശില്പിയായ വോണ്‍ബ്രോണ്‍ 1976ല്‍ ഇന്ത്യയിലെത്തി. അദ്ദേഹവുമായുള്ള ഒരു മണിക്കൂര്‍ സംഭാഷണം കലാമിന്റെ തൊഴില്‍ വീക്ഷണത്തെ മാറ്റിമറിച്ചു. 'റോക്കറ്റിനെ തൊഴിലാക്കരുത്. അതിനെ നിങ്ങളുടെ മതവും ജീവിതവുമാക്കുക'- ബ്രോണിന്റെ ഈ ഉപദേശം കലാമിനെ പുതിയൊരു മനുഷ്യനാക്കി.

1967 ല്‍ സാരാഭായി കലാമിനെയും എയര്‍ ഫോഴ്‌സിലെ ക്യാപ്റ്റന്‍ വി.എസ്. നാരായണനെയും വിളിച്ചുവരുത്തി സാറ്റലൈറ്റ് റോക്കറ്റുകളെക്കുറിച്ചു സംസാരിച്ചു. ദില്ലി അശോകാ ഹോട്ടലിലെ ഈ ചര്‍ച്ചയാണ് ഇന്ത്യന്‍ റോക്കറ്റുകള്‍ക്കും മിസൈലുകള്‍ക്കും വഴിമരുന്നിട്ടത്. മനസ്സും ശരീരവും പൂര്‍ണമായി അര്‍പ്പിച്ചുകൊണ്ട് കലാമും സംഘവും എസ്.എല്‍.വി. 3 റോക്കറ്റ് പൂര്‍ത്തിയാക്കി.

പന്ത്രണ്ട് വര്‍ഷത്തെ കഠിനതപസ്യയുടെ ഫലമായി 1979 ആഗസ്ത് 10-ന് ശ്രീഹരിക്കോട്ടയില്‍ എസ്.എല്‍.വി-3 വിക്ഷേപണത്തിന് തയ്യാറായി. 23 മീറ്റര്‍ നീളവും 17 ടണ്‍ ഭാരവുമുള്ള റോക്കറ്റ് ഭ്രമണപഥത്തെ ലക്ഷ്യമാക്കി ഉയര്‍ന്നു. ഒരു രാഷ്ടം മുഴുവന്‍ ഉറ്റുനോക്കിയ വിക്ഷേപണമായിരുന്നു അത്. എന്നാല്‍, 317 സെക്കന്‍ഡുകള്‍ക്ക് ശേഷം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ റോക്കറ്റ് വീണു. തന്റെ അച്ഛനും അമ്മയും മരിച്ചപ്പോള്‍ പോലും ഇത്രയും വിഷമം കലാമിനുണ്ടായിട്ടില്ല. വിക്ഷേപണപരാജയത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുത്ത് കലാം തന്നിലേക്ക് ഒതുങ്ങിക്കൂടി. വി.എസ്.എസ്.സി. ഡയറക്ടര്‍ ഡോ. ബ്രഹ്മപ്രകാശ് കലാമിന് ആത്മവീര്യം പകര്‍ന്നു. 1980 ജൂലായ് 17-ന് എസ്.എല്‍.വി.-3 രോഹിണി എന്ന കൃത്രിമോപഗ്രഹത്തെ അദ്ദേഹം ഭ്രമണപഥത്തിലെത്തിച്ചു. 

എസ്.എല്‍.വി.-3യുടെ വിജയം കലാമിനെ ആഗോളപ്രശസ്തനാക്കി. ആഗസ്തില്‍ മുംബൈയിലെ നെഹ്‌റു സെന്‍ററില്‍ പ്രഭാഷണം നടത്തിക്കൊണ്ടിരിക്കവേ ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ സതീഷ്ധവാന്‍ കലാമിനെ ഫോണില്‍ വിളിച്ചു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കലാമിനെ കാണാന്‍ ഉദ്ദേശിക്കുന്നു. ഉടനെ ദല്ലിയിലെത്തുക എന്നതായിരുന്നു സന്ദേശം.

തന്റെ അഞ്ച് മക്കളില്‍ (പൃഥ്വി, അഗ്നി, നാഗ്, ത്രിശ്ശൂല്‍, ആകാശ്) അഗ്നിയോടായിരുന്നു കലാമിന് കൂടുതല്‍ ഇഷ്ടം. കലാം ശാസ്ത്രരംഗത്തിന് നല്ലിയ സംഭാവനകള്‍ വാക്കിലൊതുക്കാവുന്നതല്ല. അദ്ദേഹം പറയുന്നു: ''ഞാന്‍ ഇന്ത്യയിലെ യുവാക്കള്‍ക്ക് തങ്ങളുടേതായ ദൗത്യങ്ങളില്‍ സ്വയമര്‍പ്പിക്കാനുള്ള സാഹചര്യം ഒരുക്കുക മാത്രമേ ചെയ്തിട്ടുള്ളൂ.'' à´ˆ വാക്കുകള്‍ കലാമിന്റെ ലാളിത്യത്തിന്റേയും വിനയത്തിന്റെയും ബഹിര്‍സ്ഫുരണമാണ്. 

Related News