Loading ...

Home health

നല്ല ആരോഗ്യത്തിന് മുളപ്പിച്ച ഭക്ഷണം

പല രോഗങ്ങളുടെയും മുഖ്യകാരണം ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണരീതിയുമാണ്. പലരും തങ്ങളുടെ ശരീരം മറന്ന് ഓടി നടക്കുകയാണ് ഈ തിരക്കിട്ട ജീവിതത്തില്‍. എന്നാല്‍ ഒരല്‍പം ശ്രദ്ധ നിങ്ങളുടെ ഭക്ഷണകാര്യങ്ങളില്‍ ചെലുത്തി നിങ്ങളുടെ ശരീരത്തെ രക്ഷിച്ചെടുക്കാവുന്നതാണ്. കഴിക്കുന്ന ഭക്ഷണം പോഷകസമൃദ്ധമായി കഴിക്കുക എന്നതാണ് ഏറ്റവും പ്രധാനം. അത്തരത്തിലുള്ള ഒരു പോഷക കലവറയാണ് മുളപ്പിച്ച ഭക്ഷണങ്ങള്‍. നിങ്ങളുടെ ശരീരത്തിന് ഒട്ടനവധി ആരോഗ്യ ഗുണങ്ങള്‍ ഇവ നല്‍കുന്നു. പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുള്ളവയാണ് ഇവ. പയര്‍ മുളപ്പിച്ചു കഴിക്കുന്നതിലൂടെ ധാരാളം പ്രോട്ടീന്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. ഗോതമ്ബിലും പ്രോട്ടീന്‍ കൂടുതലാണ്.വിറ്റാമിന്‍ സി, ബി, ഇ എന്നിവയുടെ നല്ല ഉറവിടം കൂടിയാണ് ഇവ. ഗോതമ്ബ് മുളപ്പിച്ച്‌ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും സഹായിക്കുന്നു. പ്രധാനമായും പയര്‍വര്‍ഗ്ഗങ്ങള്‍, ഗോതമ്ബ്, ഉലുവ, മുതിര, കടല തുടങ്ങിയവയാണ് മുളപ്പിച്ചു കഴിക്കുന്നത്. ഉലുവ മുളപ്പിച്ച്‌ കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യും. അതുപോലെ തന്നെയാണ് മുതിരയും. മുതിര നിങ്ങളുടെ ശരീരത്തിന് വിറ്റാമിന്‍ കെ നല്‍കുന്നു. ശരീരത്തിലെ സിങ്കിന്റെ കുറവ് പരിഹരിക്കാനും കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും മലബന്ധം തടയാനും ഇത് ഗുണം ചെയ്യുന്നു. മലബന്ധം തടയാന്‍ സഹായിക്കുന്ന എന്‍സൈമുകളും അവയില്‍ അടങ്ങിയിട്ടുണ്ട്.

നിങ്ങളുടെ ദഹനവ്യവസ്ഥയെ നല്ല ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ഫൈബര്‍ അടങ്ങിയ മുളപ്പിച്ച ഭക്ഷണങ്ങള്‍ കഴിക്കുക. മുളപ്പിച്ച ഭക്ഷണങ്ങളില്‍ ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ കലോറി കുറവാണ്. നിങ്ങള്‍ മുളപ്പിച്ച ഭക്ഷണം കഴിക്കുമ്ബോള്‍, വേഗത്തില്‍ വയര്‍ നിറഞ്ഞതായി അനുഭവപ്പെടുന്നു. ഇതിലൂടെ ഇടയ്ക്കിടെയുള്ള അനാരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നതില്‍ നിന്ന് നിങ്ങളെ വിട്ടുനിര്‍ത്തുന്നു. ഇതിലൂടെ ക്രമേണ നിങ്ങള്‍ക്ക് ശരീരഭാരം കുറയ്ക്കാനും കഴിയുന്നു.

മുളപ്പിച്ച ഭക്ഷണം കഴിക്കുന്നതിലൂടെ നിങ്ങളുടെ പ്രോട്ടീന്‍ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കും. നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും ഊര്‍ജ്ജ നില വര്‍ദ്ധിപ്പിക്കുന്നതിനും മുളപ്പിച്ച ഭക്ഷണങ്ങള്‍ ഗുണം ചെയ്യും. വിളര്‍ച്ചയുള്ളവരില്‍ ഓക്കാനം, തലകറക്കം, തവേദന, ആമാശയ പ്രശ്‌നങ്ങള്‍ എന്നിവ കണ്ടുവരുന്നു. ഇതിനെ ചെറുക്കാന്‍, നിങ്ങളുടെ ഭക്ഷണത്തില്‍ മുളപ്പിച്ച ആഹാരങ്ങള്‍ ഉള്‍പ്പെടുത്താം. കൂടാതെ, നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഒരു പിടി മുളപ്പിച്ച ഭക്ഷണം ചേര്‍ക്കുന്നതും വിളര്‍ച്ചയെ അകറ്റിനിര്‍ത്തും.

Related News