Loading ...

Home health

നെഞ്ചെരിച്ചില്‍ : അറിയാം കാരണങ്ങള്‍ by ഡോ. പ്രിയ ദേവദത്ത്

സര്‍വസാധാരണമായി കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് നെഞ്ചെരിച്ചില്‍. പകുതി ദഹിച്ച ഭക്ഷണങ്ങളും ദഹനരസങ്ങളും ആമാശയത്തില്‍നിന്ന് അന്നനാളത്തിലേക്ക് തിരികെ തെറ്റായ ദിശയില്‍ കടക്കുമ്പോഴാണ് നെഞ്ചെരിച്ചില്‍ ഉണ്ടാവുക. വയറിന്റെ മുകള്‍ഭാഗത്തുനിന്നുംനെഞ്ചിന്റെ മധ്യത്തിലൂടെ പടര്‍ന്ന് തൊണ്ടയിലേക്കോ കഴുത്തിലേക്കോ ചിലപ്പോള്‍ പുറത്തേക്കോ വ്യാപിക്കുന്ന എരിച്ചിലായാണ് നെഞ്ചെരിച്ചില്‍ അനുഭവപ്പെടുക.ഉയര്‍ന്നുപൊങ്ങുന്ന അമ്ളസ്വഭാവമുള്ള ലായനിയും വായുവും അന്നനാളത്തില്‍ പൊള്ളലും എരിച്ചിലും ഉണ്ടാക്കും. നെഞ്ചെരിച്ചിലിനോടനുബന്ധമായി പുളിച്ചുതികട്ടല്‍, വായില്‍ വെള്ളം നിറയുക, നെഞ്ചുവേദന, ഭക്ഷണം ഇറക്കാന്‍ പ്രയാസം, തൊണ്ടയ്ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍, ശ്വാസംമുട്ടല്‍, വയറിന്റെ മേല്‍ഭാഗത്ത് അസ്വസ്ഥത, ദന്തക്ഷയം തുടങ്ങി നിരവധി ലക്ഷണങ്ങള്‍ പ്രകടമാകാം. ഗര്‍ഡ് (ഗാസ്ട്രോ ഈസോഫാഗല്‍ റിഫ്ളക്സ് ഡിസീസ്) എന്ന ഈ അവസ്ഥയെ ആയുര്‍വേദത്തില്‍ 'അമ്ളപിത്തം' എന്നാണ് പറയുക.



പ്രധാന കാരണങ്ങള്‍:
പല കാരണങ്ങള്‍കൊണ്ടും നെഞ്ചെരിച്ചില്‍ ഉണ്ടാകാം. അന്നനാളത്തെയും ആമാശയത്തെയും ബന്ധിപ്പിക്കുന്ന ലോവര്‍ ഈസോഫാജിയല്‍ സ്ഫിങ്റ്റര്‍ എന്ന വാല്‍വിന്റെ താളംതെറ്റിയ പ്രവര്‍ത്തനമാണ് നെഞ്ചെരിച്ചിലിന് ഇടയാക്കുന്ന പ്രധാന ഘടകം. സവിശേഷസ്വഭാവമുള്ള പേശികളാലാണ് à´ˆ വാല്‍വ് നിര്‍മിച്ചിരിക്കുന്നത്്. വായില്‍നിന്ന് അന്നനാളത്തിലേക്ക് ഭക്ഷണം കടക്കുമ്പോള്‍ വാല്‍വ് തുറക്കുകയും ആഹാരം ആമാശയത്തിലേക്ക് കടക്കുകയും ചെയ്യും. ബാക്കിസമയം മുഴുവന്‍ വാല്‍വ് മുറുകി അടഞ്ഞിരിക്കും. എന്നാല്‍ à´ˆ സംവിധാനത്തിന് തകരാറുണ്ടായാല്‍ ആമാശയത്തിനുള്ളിലുള്ള വസ്തുക്കള്‍ അന്നനാളത്തിലേക്ക് കടക്കാനിടയാകും. വാല്‍വ് ദുര്‍ബലമാവുക, ഇടയ്ക്കിടെ വികസിക്കുക തുടങ്ങിയ പ്രശ്നങ്ങള്‍മൂലം അമ്ളരസങ്ങളും പകുതി ദഹിച്ച ഭക്ഷണങ്ങളും അന്നനാളത്തിലേക്കു കടന്ന് നെഞ്ചെരിച്ചിലുണ്ടാക്കും.കൂടാതെ ദഹനരസങ്ങളും ആസിഡും ആമാശയത്തിലെത്തുകയും അവയ്ക്ക് പ്രവര്‍ത്തിക്കാന്‍ വേണ്ടത്ര ഭക്ഷണം ഇല്ലാതിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തിലും നെഞ്ചെരിച്ചില്‍ ഉണ്ടാകാം. അസമയത്തും അധികമായും കഴിക്കുന്ന ഭക്ഷണം, തണുത്ത ഭക്ഷണം, പുളി-എരിവ്-ഉപ്പ്-മസാല ഇവ അധികമുള്ള ഭക്ഷണം ഇവയും നെഞ്ചെരിച്ചിലുണ്ടാക്കും. 
ഇതിനുപുറമെ ചിലയിനം ഭക്ഷണങ്ങളും ദഹനരസങ്ങളും തമ്മിലുള്ള പ്രതിപ്രവര്‍ത്തനം ശരിയാകാതെവരുന്നതും നെഞ്ചെരിച്ചിലിനിടയാക്കും. മദ്യപാനം, അമിതവണ്ണം, മാനസികസമ്മര്‍ദം, പുകവലി, ഭക്ഷണം കഴിച്ച ഉടനെ കുനിയുക, കിടക്കുക ഇവയും നെഞ്ചെരിച്ചില്‍ കൂട്ടാറുണ്ട്. 

നെഞ്ചെരിച്ചില്‍ സങ്കീര്‍ണമാകുമ്പോള്‍
വല്ലപ്പോഴും അനുഭവപ്പെടുന്ന നെഞ്ചെരിച്ചില്‍ അന്നനാളത്തില്‍ കാര്യമായ തകരാറുണ്ടാക്കില്ല. എന്നാല്‍ തുടരെ നെഞ്ചെരിച്ചില്‍ ഉള്ളവരില്‍ അന്നനാളത്തില്‍ നീര്‍വീക്കമുണ്ടാവുക, പൊറ്റകള്‍ രൂപപ്പെടുക, പുണ്ണുണ്ടാവുക തുടങ്ങിയവ ഉണ്ടാകാറുണ്ട്.
ചിലരില്‍ രക്തസ്രാവം, ഭക്ഷണം ഇറക്കാന്‍കഴിയാതെവരിക, കോശങ്ങള്‍ക്ക് ഘടനാപരമായ മാറ്റങ്ങള്‍ ഉണ്ടാവുക തുടങ്ങിയ സങ്കീര്‍ണതകളും നെഞ്ചെരിച്ചില്‍ സൃഷ്ടിക്കാറുണ്ട്. 
നെഞ്ചെരിച്ചില്‍ മുതിര്‍ന്നവരിലാണ് കൂടുതലായി കാണുക. സ്ത്രീകളില്‍ ഗര്‍ഭാവസ്ഥയില്‍ നെഞ്ചരിച്ചില്‍ കൂടാറുണ്ട്. 

നെഞ്ചെരിപ്പിക്കുന്ന ഭക്ഷണങ്ങള്‍
ഓറഞ്ച്, നാരങ്ങ, ചായ, കാപ്പി, തക്കാളി, സവാള, കുരുമുളക്, മുളക്, ഐസ് ചായ, ചോക്ളേറ്റ്, ശീതളപാനീയങ്ങള്‍, മില്‍ക്ഷേക്, ഐസ്ക്രീം, മദ്യം, നട്സ്, എണ്ണയും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍, മരച്ചീനി, ഉഴുന്ന്, മുതിര, വിരുദ്ധാഹാരങ്ങള്‍ ഇവ നെഞ്ചെരിച്ചിലുണ്ടാക്കും. 

ഭക്ഷണ പരിഹാരങ്ങള്‍
തവിടുനീക്കാത്ത à´…à´°à´¿, ഗോതമ്പ്, റാഗി, ഓട്സ് ഇവയിലടങ്ങിയ സിങ്കിന് നെഞ്ചെരിച്ചില്‍ തടയാനാകുമെന്നതിനാല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. 
എളുപ്പം ദഹിക്കുന്ന ഉരുളക്കിഴങ്ങ്, ബീന്‍സ്, പാവയ്ക്ക, പടവലങ്ങ, ബാര്‍ലി, മലര്‍ ഇവ നാരുകളാലും സമ്പന്നമാണ്. നെഞ്ചെരിച്ചിലിനെ അകറ്റാന്‍ ഇവ വളരെ ഫലപ്രദമാണ്. 
അമ്ളത കുറയ്ക്കാന്‍ കഴിവുള്ളതിനാല്‍ ബീറ്റ്റൂട്ട്, ഗ്രീന്‍പീസ്, കുമ്പളം, വെള്ളരി, ചീര, വാഴപ്പിണ്ടി ഇവയും ഏറെ ഗുണംചെയ്യും. ദഹനം എളുപ്പമാക്കുന്നതിനുപുറമെ ഇഞ്ചി മ്യൂക്കസിന്റെ (ശ്ളേഷ്മം) ഉല്‍പ്പാദനം കൂട്ടി ആസിഡിന്റെ രൂക്ഷത കുറയ്ക്കുമെന്നതിനാല്‍ നിത്യഭക്ഷണത്തില്‍പ്പെടുത്താം.
പുളിച്ചുതികട്ടല്‍മൂലമുള്ള പൊള്ളലും എരിച്ചിലും കുറയ്ക്കുമെന്നതിനാല്‍ പൊതിന ചേര്‍ത്ത വിഭവങ്ങളും ഉള്‍പ്പെടുത്താം. 
ദിവസവും 8-10 ഗ്ളാസ് വെള്ളം കുടിക്കുക. എന്നാല്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ഒഴിവാക്കണം. 
നെല്ലിക്ക, മാതളം, ആപ്പിള്‍, പേരയ്ക്ക, മുന്തിരി, ഈന്തപ്പഴം, പൈനാപ്പിള്‍ തുടങ്ങിയ ഫലങ്ങളും നല്ല ഫലം തരും. 
മഞ്ഞനിറമുള്ള പഴങ്ങളിലും പച്ചക്കറികളിലും സമൃദ്ധമായുള്ള മഗ്നീഷ്യം അന്നപഥ ചലനങ്ങളെ ക്രമപ്പെടുത്തി നെഞ്ചെരിച്ചില്‍ അകറ്റുമെന്നതിനാല്‍ കാരറ്റ്, പഴുത്ത മാങ്ങ, ചക്ക, മത്തങ്ങ ഇവയും ഉള്‍പ്പെടുത്താം. 

ഭക്ഷണം ചെറിയ അളവില്‍ പലതവണ 
ചെറിയ അളവില്‍ പലതവണ ഭക്ഷണം കഴിക്കുന്നത് നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും കുറയ്ക്കും. കുറഞ്ഞ അളവിലുള്ള ഭക്ഷണത്തെ ദഹിപ്പിക്കാന്‍ കുറച്ച് ദഹനരസമേ ആവശ്യമായി വരൂ. നെഞ്ചെരിച്ചില്‍ ഉള്ളവര്‍ക്ക് മൂന്നു നേരമായി കഴിക്കുന്ന ഭക്ഷണം 4-5 തവണയായി കഴിക്കാം. ഭക്ഷണം സാവകാശം ചവച്ചരച്ച് കഴിക്കാനും ശ്രദ്ധിക്കണം. 

കൊഴുപ്പു നിറഞ്ഞ ഭക്ഷണം നെഞ്ചെരിച്ചില്‍ കൂട്ടും അമിത അളവില്‍ കൊഴുപ്പുനിറഞ്ഞ ഭക്ഷണം കഴിക്കുമ്പോള്‍ ,ദഹനം നടക്കാതെ ഏറെനേരം ആമാശയത്തില്‍ തങ്ങിനില്‍ക്കാനിടയുണ്ട്. ഇതുമൂലം സ്ഫിങ്റ്റര്‍ പേശിക്ക് അയവുവന്ന് നെഞ്ചെരിച്ചിലിനിടയാക്കാറുണ്ട്. 

ഭക്ഷണശേഷം
ഭക്ഷണശേഷം കുനിഞ്ഞുനില്‍ക്കുക, വ്യായാമംചെയ്യുക, ബേക്കറി വിഭവങ്ങള്‍ കൊറിക്കുക തുടങ്ങിയവ നെഞ്ചെരിച്ചിലിനിടയാക്കുമെന്നതിനാല്‍ ഒഴിവാക്കണം. 

നെഞ്ചെരിച്ചിലും ഉറക്കവും
ഭക്ഷണശേഷംഅല്‍പ്പനേരം നടന്നശേഷം കിടക്കുന്നത് നെഞ്ചെരിച്ചില്‍ കുറയ്ക്കാറുണ്ട്. അതുപോലെ ഭക്ഷണശേഷം മൂന്നുമണിക്കൂറെങ്കിലും കഴിഞ്ഞേ, നെഞ്ചെരിച്ചിലുള്ളവര്‍ ഉറങ്ങാവൂ. കിടക്കുമ്പോള്‍ ഇടതുവശം ചരിഞ്ഞുകിടക്കണം. അപ്പോള്‍ അന്നനാളത്തിന്റെ സ്ഥാനം ആമാശയത്തിന്റെ മുകളിലായി വരുന്നതിനാല്‍ നെഞ്ചെരിച്ചില്‍ തടയാനാകും. ഒപ്പം അഞ്ച് ഇഞ്ചോളം തല ഉയര്‍ത്തിവച്ചു കിടക്കുന്നത് ആമാശയരസങ്ങള്‍ തികട്ടിക്കയറുന്നത് ഒഴിവാക്കാനാകും. 

വാര്‍ധക്യത്തില്‍ മലരിട്ട കഞ്ഞി

വാര്‍ധക്യത്തില്‍ പൊതുവേ ദഹനരസങ്ങള്‍ കുറയാറുണ്ട്. നെഞ്ചെരിച്ചില്‍, വിശപ്പില്ലായ്മ, രുചിക്കുറവ് തുടങ്ങിയവ വൃദ്ധരില്‍ കാണാറുള്ള പ്രധാന ദഹനപ്രശ്നങ്ങളാണ്. ആഴ്ചയില്‍ 3-4 തവണയെങ്കിലും മലരിട്ട് കഞ്ഞിവച്ചു കഴിക്കുന്നത് വൃദ്ധരുടെ ദഹനപ്രശ്നങ്ങളെ പരിഹരിക്കാറുണ്ട്. ഭക്ഷണസമയങ്ങളില്‍ എന്നും കൃത്യത പാലിക്കാനും നാരുകള്‍ തീരെ ഇല്ലാത്ത മൈദ, റവ വിഭവങ്ങള്‍ ഒഴിവാക്കാനും ശ്രദ്ധിക്കണം. 

നെഞ്ചെരിച്ചിലും ഹൃദ്രോഗവും
ആമാശയത്തിലെയും അന്നനാളത്തിലെയും അമ്ളാധിക്യംമൂലമുള്ള നെഞ്ചെരിച്ചിലിന് ഹൃദ്രോഗാനന്തരമുള്ള അസ്വസ്ഥതകളുമായി ഏറെ സാമ്യമുണ്ട്. നെഞ്ചെരിച്ചില്‍ ഹൃദ്രോഗമായും ഹൃദ്രോഗം നെഞ്ചെരിച്ചിലായും തെറ്റിദ്ധരിക്കപ്പെടാം. വിദഗ്ധ പരിശോധനയിലൂടെ രോഗനിര്‍ണയം നടത്തേണ്ടതാണ്. 

ഗര്‍ഭിണികളിലെ നെഞ്ചെരിച്ചില്‍
ഗര്‍ഭിണികളില്‍ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളാണ് നെഞ്ചെരിച്ചിലിനിടയാക്കുന്ന പ്രധാന ഘടകം. അവസാന മാസങ്ങളിലാണ് നെഞ്ചെരിച്ചില്‍ കൂടുക. ആമാശയത്തില്‍നിന്ന് കുടലിലേക്ക് ഭക്ഷണം പോകാനുള്ള താമസവും ഗര്‍ഭിണികളില്‍ നെഞ്ചെരിച്ചിലുണ്ടാക്കാം. നാരുകളുള്ള, എളുപ്പം ദഹിക്കുന്ന ഭക്ഷണം ഇടവിട്ട് കഴിക്കുന്നത് ഗുണംചെയ്യാറുണ്ട്. 

നെഞ്ചെരിച്ചില്‍- ലഘുചികിത്സകള്‍

നെഞ്ചെരിച്ചിലുള്ളപ്പോള്‍ മല്ലി ചവച്ചിറക്കുക. പെട്ടെന്ന് ആശ്വാസംകിട്ടും.
മല്ലി ചതച്ചത് രാത്രിയില്‍ ഒരുഗ്ളാസ് തിളപ്പിച്ച വെള്ളത്തില്‍ ഇട്ടുവച്ചത് രാവിലെ പഞ്ചസാരചേര്‍ത്ത് കഴിക്കുന്നത് നെഞ്ചെരിച്ചില്‍ തടയും.കായം പൊടിച്ചത് തേനില്‍ ചാലിച്ചു കഴിക്കുക. 
തുമ്പപ്പൂ പിഴിഞ്ഞ നീര് ഒരു സ്പൂണ്‍ അല്‍പ്പം പഞ്ചസാര ചേര്‍ത്ത് കഴിക്കുക.
കടുക്ക പൊടിച്ചതും ഉണക്കമുന്തിരിയും ഓരോ സ്പൂണ്‍വീതം ഇരട്ടി പഞ്ചസാരയും ചേര്‍ത്ത് കഴിക്കുന്നത് നെഞ്ചെരിച്ചില്‍ കുറയ്ക്കും.മുത്തങ്ങയോ ചുക്കും ജീരകമോ ചതച്ചിട്ട വെള്ളം നിത്യവും കഴിക്കുക. ദിവസവും 8-10 ഗ്ളാസ് വെള്ളം കുടിക്കുക.

(മാന്നാറില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ഡോക്ടറാണ് ലേഖിക)

Related News