Loading ...

Home USA

അ​മേ​രി​ക്ക​യി​ലൈ കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ 1.80 ല​ക്ഷം ക​ട​ന്നു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1.80 ല​ക്ഷം ക​ട​ന്നു. 180,604പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​തെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​വി​ടെ കോ​വി​ഡ് ബാ​ധി​ത​രു​ടൈ എ​ണ്ണം 60 ല​ക്ഷ​ത്തി​ലേ​ക്ക് കു​തി​ക്കു​ന്നു​വെ​ന്നും ക​ണ​ക്കു​ക​ള്‍ പ​റ​യു​ന്നു.

5,874,146 പേ​ര്‍​ക്കാ​ണ് നി​ല​വി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 40,000ലേ​റെ പേ​ര്‍​ക്കാ​ണ് ഇ​വി​ടെ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ രോ​ഗം ബാ​ധി​ച്ച​ത്. 3,167,063 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു.

2,526,479 പേ​രാ​ണ് രോ​ഗം ബാ​ധി​ച്ച്‌ ഇ​പ്പോ​ള്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് വേ​ള്‍​ഡോ മീ​റ്റ​ര്‍ എ​ന്നി​വ​യു​ടെ ക​ണ​ക്കു​ക​ള്‍​പ്ര​കാ​ര​മാ​ണി​ത്. കാ​ലി​ഫോ​ര്‍​ണി​യ, ടെ​ക്സ​സ്, ഫ്ളോ​റി​ഡ, ന്യൂ​യോ​ര്‍​ക്ക്, ജോ​ര്‍​ജി​യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് ബാ​ധി​ത​ര്‍ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള​തെ​ന്നും ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

ഇ​വി​ട​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​നി പ​റ​യും​വി​ധ​മാ​ണ്: കാ​ലി​ഫോ​ര്‍​ണി​യ-670,055, ടെ​ക്സ​സ്-604,303, ഫ്ളോ​റി​ഡ-600,571, ന്യൂ​യോ​ര്‍​ക്ക്-460,460, ജോ​ര്‍​ജി​യ-253,949. ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​വ​ര്‍: കാ​ലി​ഫോ​ര്‍​ണി​യ-12,152, ടെ​ക്സ​സ്-11,812, ഫ്ളോ​റി​ഡ-10,333ഋ, ​ന്യൂ​യോ​ര്‍​ക്ക്-32,967, ജോ​ര്‍​ജി​യ-5,132.

Related News